28.5 C
Kollam
Saturday 10th October, 2026 | 11:21:38 AM
Home News Breaking News ‘നമ്മള്‍ തമ്മിലുള്ള കരാര്‍ ഇതല്ല,ഇറാന്‍ നിലപാടിനെ വിമര്‍ശിച്ച് ട്രംപ്

‘നമ്മള്‍ തമ്മിലുള്ള കരാര്‍ ഇതല്ല,ഇറാന്‍ നിലപാടിനെ വിമര്‍ശിച്ച് ട്രംപ്

വാഷിങ്ടണ്‍: ഹോര്‍മൂസ് കടലിടുക്കുമായി ബന്ധപ്പെട്ട ഇറാന്‍ നിലപാടിനെ വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കിലൂടെ എണ്ണ കടന്നുപോകാന്‍ അനുവദിക്കുന്ന കാര്യത്തില്‍ ഇറാന്‍ വളരെ മോശമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.

സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ വിമര്‍ശനം. ‘നമ്മള്‍ തമ്മിലുള്ള കരാര്‍ ഇതല്ല. ചിലര്‍ ഇതിനെ അന്തസ്സില്ലാത്ത നടപടി എന്ന് വിളിച്ചേക്കാമെന്നും കുറിപ്പില്‍ ട്രംപ് അഭിപ്രായപ്പെട്ടു’. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തില്‍ ഇറാന്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമേനി വ്യക്തമാക്കിയിരുന്നു.

അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇപ്പോഴും വെല്ലുവിളികൾ നേരിടുകയാണ്. വെടിനിർത്തൽ വ്യവസ്ഥകൾ പ്രകാരം ഹോർമുസ് കടലിടുക്കിലൂടെ പ്രതിദിനം 15 കപ്പലുകളെ മാത്രമേ കടന്നുപോകാൻ അനുവദിക്കൂ എന്നതാണ് ഇറാന്റെ നിലപാട്. ഇതിനിടെ ലബനൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കപ്പൽ ​ഗതാ​ഗതം അനുവദിക്കില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

also read: