സമാധാനപരമായ വോട്ടെടുപ്പ് വലിയ നേട്ടമെന്ന് മുഖ്യമന്ത്രി

കണ്ണൂർ:സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ, ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന മുഴുവൻ വോട്ടർമാർക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യങ്ങളും അറിയിച്ചു. കടുത്ത വേനൽച്ചൂടിനെയും പ്രതികൂല കാലാവസ്ഥയെയും അവഗണിച്ച് ബൂത്തുകളിലെത്തിയ ജനങ്ങളുടെ പങ്കാളിത്തം കേരളത്തിന്റെ ഉയർന്ന ജനാധിപത്യ ബോധത്തിന്റെയും നാടിനോടുള്ള പ്രതിബദ്ധതയുടെയും തെളിവണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ചുരുങ്ങിയ പ്രചാരണ സമയത്തിനുള്ളിലും ആവേശത്തോടെ പ്രവർത്തിച്ച രാഷ്ട്രീയ പ്രവർത്തകരെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. സംസ്ഥാനത്തെവിടെയും അനിഷ്ട സംഭവങ്ങളില്ലാതെ സമാധാനപരമായി വോട്ടെടുപ്പ് പൂർത്തിയാക്കാൻ സാധിച്ചത് വലിയ … Continue reading സമാധാനപരമായ വോട്ടെടുപ്പ് വലിയ നേട്ടമെന്ന് മുഖ്യമന്ത്രി