Home Blog Page 864

തിരഞ്ഞെടുപ്പ്: ‘വോട്ട് കാവലിന്’ സ്‌ട്രോങ്ങ് റൂമുകള്‍


നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ജില്ലയിലെ പോളിങ്‌കേന്ദ്രങ്ങളില്‍ നിന്നെത്തിച്ച ബാലറ്റ് യൂണിറ്റുകള്‍ സ്‌ട്രോങ്ങ് റൂമുകളിലേക്ക് മാറ്റി. സെന്റ് അലോഷ്യസ് എച്ച് എസ് എസ്, ക്രിസ്തുരാജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് സ്‌ട്രോങ്ങ് റൂമുകള്‍.
കരുനാഗപ്പള്ളി, ചവറ, പത്തനാപുരം, പുനലൂര്‍, ഇരവിപുരം, ചാത്തന്നൂര്‍ നിയോജകമണ്ഡലങ്ങളിലെ ബാലറ്റ് യൂണിറ്റുകള്‍ സെന്റ് അലോഷ്യസ് എച്ച് എസ് എസിലും കുന്നത്തൂര്‍, കൊട്ടാരക്കര, ചടയമംഗലം, കുണ്ടറ, കൊല്ലം മണ്ഡലങ്ങളില്‍ നിന്നുള്ളവ ക്രിസ്തുരാജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് സൂക്ഷിച്ചിട്ടുള്ളത്. സി ഐ എസ് എഫ്-കേരള പോലീസ് സേനാംഗങ്ങള്‍  ചേര്‍ന്നാണ് സുരക്ഷയൊരുക്കുന്നത്.
സി സി ടി വി ക്യാമറയും നിരന്തര നിരീക്ഷണത്തിനായി പോലീസ് കണ്ട്രോള്‍ റൂമുകളും കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ്  നിരീക്ഷകരും   ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടറും സ്‌ട്രോങ്ങ് റൂമുകള്‍ സന്ദര്‍ശിച്ച് സുരക്ഷാ സംവിധാനങ്ങള്‍ കുറ്റമറ്റതെന്ന് ഉറപ്പാക്കി.

മകന് പിന്നാലെ സഭയ്‌ക്കെതിരെ അതിരൂക്ഷ പരാമർശവുമായി പി സി ജോർജും

പൂഞ്ഞാർ: കത്തോലിക്കാ സഭയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ബിജെപി നേതാവും പൂഞ്ഞാർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ പി സി ജോർജ്. താൻ സഭയ്‌ക്കെതിരല്ല ചില മെത്രാന്മാർക്കെതിരാണ്. മെത്രാന്മാരല്ല സഭയെന്ന് പി സി ജോർജ് പറഞ്ഞു. ചില മെത്രാന്മാർ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്നു. ജന്മനാ‌തന്നെ ചില മെത്രന്മാർ കോൺഗ്രസായിരിക്കും. മെത്രാന്മാർ രാഷ്‌ട്രീയമായി പ്രവർത്തിക്കേണ്ടവരല്ല. അത്തരത്തിൽ പ്രവർത്തിക്കുന്നവരെ രാഷ്‌ട്രീയക്കാരായി കാണും, അവരോട് ബഹുമാനം കാണില്ല, എതിരിടാനാണ് തീരുമാനം.’-
പി സി ജോർജ് വ്യക്തമാക്കി.’ഷോൺ സത്യം പറയേണ്ടവനാണ്,​ സത്യമേ പറയൂ. കാഞ്ഞിരപ്പള്ളി ബിഷപ്പ് മര്യാദക്കാരനെന്നാണ് ജനം കരുതുന്നത്. ബിഷപ്പ് മഠങ്ങളിലൊക്കെ വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാൻ പറഞ്ഞു. സഭ എന്നാൽ യുഡിഎഫ് ആണോ?​ പൂഞ്ഞാറിൽ നിൽക്കുന്ന മൂന്ന് സ്ഥാനാർത്ഥികളിൽ മറ്റുള്ളവരെക്കൊണ്ട് എന്ത് ഗുണമുണ്ടായി?​ എന്നെക്കൊണ്ടാണ് ഗുണമുണ്ടായത്.എഫ്‌സിആർഎ നിയമം കൊണ്ടുവരും?​

അതിനിവർക്ക് എന്താണിത്ര വിഷമം?​ വിദേശത്ത് നിന്ന് പണം വാങ്ങിയാൽ കണക്ക് കൊടുത്താൽ എന്താണ് കുഴപ്പം?​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്ര മന്ത്രി കിരൺ റി‌ജിജുവും ഒരു കുഴപ്പവുമുണ്ടാകില്ല എന്നറിയിച്ചു. എഫ് സിആർഎ നിയമം കൊണ്ട് ക്രൈസ്‌തവ സമൂഹത്തിന് ഒരു കുഴപ്പവുമുണ്ടാകില്ല, എന്നിട്ടും മെത്രാന്മാർ എന്തിനാണ് കുരയ്‌ക്കുന്നത്?

ആ കുര യുഡിഎഫിന് വേണ്ടിയാണ്.’- ജോർജ് ആരോപിച്ചു.കത്തോലിക്കാ സഭാ മുഖപത്രം ഒരു പത്രമാണോ എന്ന പരിഹാസവും ജോർജ് ഉന്നയിച്ചു. ‘ആ പത്രം, അത് വായിക്കുന്നവന് വട്ട്. ഞാനിവിടെ പൂഞ്ഞാറിൽ മത്സരിക്കുകയാണ് എന്റെ പടമോ വാർത്തയോ ആ പത്രത്തിൽ വന്നിട്ടില്ല. മറ്റ് രണ്ട് സ്ഥാനാർത്ഥികളെക്കുറിച്ച് വാർത്ത വരുന്നുണ്ട്.’ അദ്ദേഹം പറഞ്ഞു.

സഭ നമ്മുടെ സഭയാണ്. അതിലെ ചില മെത്രാന്മാരോടാണ് എതിർപ്പെന്നും ജോർജ് ആവർത്തിച്ചു. താൻ തിരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് സംശയം വേണ്ട. ഈരാറ്റുപേട്ടയിൽ ആരും പണം കൊടുത്തിട്ടില്ല, കൊടുക്കാൻ താൻ ചുമതലപ്പെടുത്തിയിട്ടില്ലെന്നും വോട്ടിന്‌ പണം ആരോപണത്തിന് ജോർജ് മറുപടി പറഞ്ഞു.എല്ലാ മതവിഭാഗങ്ങളെയും മാന്യമായി കൊണ്ടുപോകണമെന്നായിരുന്നു ബിജെപിയുടെ ആഗ്രഹം. സഭ ബിജെപിയുമായി അടുക്കണമെന്നില്ല. ബിജെപി ജനങ്ങളുമായി, ക്രിസ്‌ത്യാനികളുമായി അടുക്കണം.’ ജോർജ്‌ പറഞ്ഞു. പൂഞ്ഞാറിൽ താൻ 20,000 വോട്ടിന് ജയിക്കുമെന്ന ആത്മവിശ്വാസവും ജോർജ് പ്രകടിപ്പിച്ചു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് ഒറ്റയടിക്ക് 600 രൂപയാണ് കൂടിയത്. 1,12,200 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കൂടിയത്. 14,025 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ രാവിലെ പവന് ഒറ്റയടിക്ക് 1720 കുറഞ്ഞെങ്കിലും വൈകീട്ടോടെ വിലയില്‍ വര്‍ധനവുണ്ടായി. പവന്‍ വില 520 രൂപ കൂടി 1,11,600 ല്‍ എത്തിയിരുന്നു. ഇതിന് തുടര്‍ച്ചയെന്നോണമാണ് വിലയില്‍ ഇന്നും വര്‍ധനവുണ്ടായിരിക്കുന്നത്. ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ നല്‍കി വെടിനിര്‍ത്തല്‍ നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് സ്വര്‍ണവിലയില്‍ വലിയ മൂന്നേറ്റം ഉണ്ടായിരുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് പ്രധാനമായി സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടര്‍ന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

വി കുഞ്ഞികൃഷ്‌‌ണൻ അനുകൂലിയുടെ വീടിന് നേരെ ആക്രമണം; കാറിന്‌ തീയിട്ടു

കണ്ണൂർ: പയ്യന്നൂരിൽ വീടിനുനേരെ ആക്രമണം. വി കുഞ്ഞികൃഷ്‌ണൻ അനുകൂലിയായ ടി പുരുഷോത്തമന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. കൂടാതെ വീടിന് മുന്നിലുണ്ടായിരുന്ന കാറിനും തീയിട്ടു. വീടിന്റെ ജനലുകളുൾപ്പെടെ തകർന്നു. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് ടി പുരുഷോത്തമൻ പറയുന്നത്.

ഇന്നലെ രാത്രി ഒരുമണിയോടെയാണ് വീടിന് നേരെ ആക്രമണം ഉണ്ടായത്. വീടിന്റെ ജനൽ എറിഞ്ഞുതകർക്കുകയായിരുന്നു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിൽ തീ ആളിപ്പടരുന്നതുകണ്ടാണ് പുരുഷത്തോമനും കുടുംബാംഗങ്ങളും പുറത്തേക്കിറങ്ങിയത്. ആക്രമണം നടത്തിയശേഷം ഓടിപ്പോയത് സിപിഎം പ്രവർത്തകരാണെന്ന് അദ്ദേഹം പറയുന്നത്.

ദിവ്യശ്രീയുടെ കൊലപാതകത്തില്‍ പ്രതി ഭര്‍ത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം

കണ്ണൂര്‍: കണ്ണൂര്‍ കരിവെള്ളൂരില്‍ സിപിഒ ദിവ്യശ്രീ യുടെ കൊലപാതകത്തില്‍ പ്രതി ഭര്‍ത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം ശിക്ഷ. തലശ്ശേരി പ്രിന്‍സിപ്പല്‍ സെക്ഷന്‍ കോടതിയുടേതാണ് വിധി. തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷത്തെ തടവ് ശിക്ഷയും കോടതി വിധിച്ചു.

2024 ഫെബ്രുവരി 21നാണ് സിവില്‍ പൊലീസ് ഓഫീസര്‍ പി. ദിവ്യശ്രീയെ(34) ഭര്‍ത്താവ് കെ. രാജേഷ് വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജ് കെ ടി നിസാര്‍ അഹമ്മദാണ് ശിക്ഷ വിധിച്ചത്. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിക്കണമെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ അജിത്ത് കുമാറിന്റെ വാദം ഒരു കേസില്‍മൂന്ന് ജീവപര്യന്തം ശിക്ഷ അപൂര്‍വ്വമാണെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്.

ചന്തേര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ ദിവ്യശ്രീയെ 2024 നവംബര്‍ 21നാണ് വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. വിവാഹ ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് കാണിച്ച് ദിവ്യശ്രീ കണ്ണൂര്‍ കുടുംബ കോടതിയില്‍ കേസ് നല്‍കിയിരുന്നു. കോടതിയില്‍ ഹാജരായി തിരിച്ചു വീട്ടിലെത്തി പിറ്റേന്ന് ശബരിമല ഡ്യൂട്ടിക്ക് പോകാനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് വൈകിട്ട് ബൈക്കിലെത്തിയ രാജേഷ് വരാന്തയില്‍ ഗ്രില്‍സിനുള്ളിലുടെ പെട്രോള്‍ ഒഴിച്ചു കത്തിച്ച് അകത്ത് കയറി ദിവ്യശ്രീയെ കൊടുവാള്‍ കൊണ്ടു വെട്ടിയത്. ഇതുതടയാന്‍ ശ്രമിച്ച ദിവ്യശ്രീയുടെ പിതാവന്റെ കൈകള്‍ക്ക് വെട്ടെറ്റു.

മാരകമായി മുറിവേറ്റ ദിവ്യശ്രീയെ അയല്‍വാസികളും നാട്ടുകാരും പൊലിസ് സഹായത്തോടെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിനു ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട രാജേഷിനെ ബാറില്‍ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. സംശയ രോഗവും ഭാര്യ തന്നെ വിട്ടുപോകുന്നതിലെ വൈരാഗ്യവും കാരണം ആസൂത്രിതമായ കൊലപാതകമാണ് പ്രതി നടത്തിയതെന്നായിരുന്നു പ്രൊസിക്യൂഷന്‍ കേസ്. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്ന പ്രൊസിക്യൂഷന്‍ വാദം കോടതി സമക്ഷം അംഗീകരിക്കപെട്ടില്ല. എന്നാല്‍ കൊലപാതകത്തിന്റെ ക്രൂരത പരിഗണിച്ചാണ് കോടതി മൂന്ന് ജീവപര്യന്തം വിധിച്ചത്. ദിവ്യശ്രീ – രാജേഷ് ദമ്പതികള്‍ക്ക് ഒരു കുട്ടിയുണ്ട്.

കേസിലെ ഏറ്റവും ശക്തമായ തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കിയത് കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ്. പ്രതി ആയുധം വാങ്ങുന്നതും കൃത്യം നടത്തുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. 102 രേഖകളും 51 തൊണ്ടിമുതലുകളും കേസിന്റെ ഭാഗമായി കോടതിയില്‍ ഹാജരാക്കിയിരുന്നു വിചാരണ വേളയില്‍ തനിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് കാട്ടി പ്രതി രാജേഷ് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കോടതി ഉത്തരവിനെത്തുടര്‍ന്ന് കോഴിക്കോട് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് മനോരോഗമില്ലെന്ന് സ്ഥിരീകരിച്ചിരുന്നു.

also read:

ലൈംഗിതാതിക്രമ കേസിൽ ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം

കൊച്ചി: ലൈംഗിതാകിക്രമ കേസിൽ ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ വാദം. പ്രതിയുടെ സിനിമയിൽ ഉള്ളവരാണ് പ്രധാന സാക്ഷികൾ. ഇവരെ പ്രതി സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാല്‍, സാക്ഷികളെ സ്വാധീനിക്കില്ലെന്നും സാക്ഷികളുള്ള പരിധിയിൽ പ്രവേശിക്കില്ലെന്നും രഞ്ജിത് കോടതിയിൽ അറിയിച്ചു. തന്റെ ഡോക്ടർ നിർദേശിച്ച മരുന്നുകൾ കഴിക്കുന്നുണ്ട്. കുറ്റം സമ്മതിച്ചില്ലെന്ന് കരുതി അന്വേഷണത്തോട് സഹകരിച്ചില്ല എന്ന് പറയാനാവില്ല. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എപ്പോൾ വേണമെങ്കിലും ഹാജരാകുമെന്നും രഞ്ജിത് കോടതിയെ അറിയിക്കുകയായിരുന്നു.

also read.

യുവനടിയുടെ ലൈം​ഗിക പീഡന പരാതിയിലാണ് രഞ്ജിത്ത് അറസ്റ്റിലായത്. ജനുവരി 9ന് ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. രഞ്ജിത്തിനെ കാണാൻ കാരവാനിൽ കയറിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.

നടുക്കം, വിനോദസഞ്ചാരത്തിനെത്തി കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ചിക്കമഗളൂരു: കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തി കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. നാലാം ദിവസത്തെ തെരച്ചിലിനിടെയാണ് 1500 അടി താഴ്ചയിൽ നിന്ന് മൃതദേഹം ലഭിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ കാണാതാകുന്നത്.

ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സസമീപം ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കൾ ഉൾപ്പെട്ട 40 അംഗ സംഘത്തിനൊപ്പം പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്തുനിന്ന് എത്തിയതായിരുന്നു ശ്രീനന്ദ.

ശ്രീനന്ദയെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം 1500 അടി താഴ്ചയിൽ നിന്ന് കണ്ടെത്തിയത്. പൊലീസ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ കൂടി ഉൾപ്പെടുന്നതായിരുന്നു ടാസ്ക് ഫോഴ്സ്. തെർമൽ ട്രോണുകൾ ഉപയോഗിച്ചുള്ള പരിശോധനയും രാവിലെ നടന്നിരുന്നു. ഇന്നലെ രാവിലെ മുതൽ രാത്രി വൈകി വരെ കൊക്കകളിൽ ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കുറിച്ചുള്ള വിവരം ഒന്നും ലഭിച്ചിരുന്നില്ല. മകൾക്ക് ലഹരി നൽകി ആരെങ്കിലും കടത്തിക്കൊണ്ടുപോയതാകാമെന്ന് മാതാപിതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ബാലുശേരിയിൽ ലോറിക്കടിയില്‍പ്പെട്ട് വയോധികൻ മരിച്ചു

കോഴിക്കോട്. ബാലുശേരിയിൽ ലോറിക്കടിയില്‍പ്പെട്ട് വയോധികൻ മരിച്ചു.
വയനാട് കൃഷ്ണഗരി സ്വദേശി വെള്ളിയാണ് മരിച്ചത്
66 വയസായിരുന്നു
പുലര്‍ച്ചെ ആറുമണിയോടെ ബാലുശേരി എം എം പറമ്പ് തെച്ചിയിലാണ് അപകടമുണ്ടായത്. തകരാറിലായ ലോറി മറ്റൊരു പിക്കപ് വാൻ കൊണ്ടുവന്ന് കെട്ടിവലിക്കുന്നതിനിടെ സമീപത്ത് നിന്നിരുന്ന വെള്ളി ലോറിക്കടയിൽ പെടുകയായിരുന്നു
ടയർ ദേഹത്ത് കയറി ഗുരുതരാവസ്ഥയിലായ വെള്ളിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
വയനാട് കൃഷ്ണഗിരി നെല്ലിക്കാടം ഉന്നതിയിലെ വെള്ളി കൂലി പണിക്കായാണ് ബാലുശേരി എത്തിയത്

വനിതാ ഉദ്യോഗസ്ഥര്‍ നയിച്ച കുന്നത്തൂരെ ഇലക്ഷന്‍ നടത്തിപ്പ്, വ്യാപകമായ അനുമോദനം

ഡിബികോളജില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കുശേഷം രാത്രി പോളിംങ് മെഷീനുകള്‍ സൂക്ഷിക്കാനായി കൊണ്ടുപോകുന്നു

ശാസ്താംകോട്ട. വനിയാ ഉദ്യോഗസ്ഥര്‍ നയിച്ച കുന്നത്തൂരെ ഇലക്ഷന്‍ നടത്തിപ്പ്, വ്യാപകമായ അനുമോദനം. കേരളമാകെ മാതൃകയാക്കാമെന്ന് നിര്‍ദ്ദേശം. കുന്നത്തൂരിലെ ഇത്തവണത്തെ ഇലക്ഷന്‍ നടപടികളെപ്പറ്റിയാണ് വ്യാപകമായ അനുമോദനം ഉള്ളത്. ഇലക്ഷന്‍ നടത്തിപ്പുദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരിശീലനം, പോളിംങ് സാമഗ്രികളുടെ വിതരണം, തിരികെ ശേഖരണം എന്നിവയാണ് കുറ്റമറ്റതാക്കിയത്. റിട്ടേണിംങ് ഓഫിസര്‍ ജില്ലാ പ്ളാനിംങ് ഓഫിസര്‍ ആയ ദീപാചന്ദ്രന്‍, ഡെപ്യൂട്ടി കലക്ടര്‍ സ്മിത എന്നിവരുടെ നിയന്ത്രണത്തില്‍ പരിചയ സമ്പന്നരായ ഒരു സംഘം ഉദ്യോഗസ്ഥര്‍ക്കായിരുന്നു നടത്തിപ്പു ചുമതല.

പരിശീലനം കൃത്യമായി നടത്തുകയും വാട്സ് ആപ് സന്ദേശങ്ങളിലൂടെ നിരന്തരം പ്രശ്ന പരിഹാരം നടത്തുകയും ചെയ്തത് പുതുമയായി. സാമഗ്രികള്‍ വിതരണം ചെയ്തശേഷം അവ തിരികെ ഏതു രീതിയില്‍ പ്രശ്ന രഹിതമായി എത്തിക്കാനാവും എന്ന നിര്‍ദ്ദേശവും നല്‍കി. തിരികെ സാമഗ്രികളുമായി എത്തിയവര്‍ക്ക് പൂച്ചെണ്ടുനല്‍കി സ്വീകരണം ഒരുക്കിയിരുന്നു. കൃത്യമായി ഭക്ഷണവും പാനീയവും നല്‍കി. ശേഖരണത്തിന് പരമാവധി സമയം ചുരുങ്ങിയതോടെ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി വളരെ വേഗം ഉദ്യോഗസ്ഥര്‍ക്ക് ചുമതല തീര്‍ത്തു മടങ്ങാനായി. രാത്രി രണ്ടുമണിയോടെ കുന്നത്തൂരിന്‍റെ ഭാഗധേയം പൊലീസ് കവാലോടെ കൊല്ലം ക്രിസ്തുരാജ് സ്കൂളിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കു കൊണ്ടുപോയി

പോളിംങ് കേന്ദ്രങ്ങളിലെ സൗകര്യമൊരുക്കല്‍ ആളെ അവിടേക്ക് എത്തിക്കല്‍ വിതരണ സമയത്തും ശേഖരണ സമയത്തും ഉദ്യോഗസ്ഥ വാഹനങ്ങള്‍ക്കും നല്‍കി പാര്‍ക്കിംങ് അറിയിപ്പുകള്‍ എന്നിവയും അനുമോദിക്കപ്പെട്ടു. ഉദ്യോഗസ്ഥരുടെ ഗ്രൂപ്പില്‍ വരുന്ന സന്ദേശങ്ങളാണ് ഇതിനു തെളിവെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.

പലയിടത്തും പല വര്‍ഷങ്ങളിലും ഭീകരാനുഭവമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഏറെ ആസ്വാദ്യമാക്കിയതിന് നന്ദിപറയുന്നവര്‍ ഈ നടത്തിപ്പു രീതി സംസ്ഥാനമാകെ മാതൃകയാക്കണമെന്നും ഡോക്യുമെന്‍റ് ചെയ്യണമെന്നും സന്ദേശങ്ങളില്‍ അഭ്യര്‍ത്ഥിക്കുന്നു.

ഇതും വായിക്കൂ.

കണ്ണൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീടിന് നേരെ ആക്രമണം,കാറിന് തീയിട്ടു

കണ്ണൂർ: കണ്ണൂരിൽ വീടിന് നേരെ ആക്രമണം. പയ്യന്നൂരിലാണ് സംഭവം. വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീടിന് നേരെയാണ് ആക്രണം ഉണ്ടായത്. കൂടാതെ വീടിന് മുന്നിലുണ്ടായിരുന്ന കാറിനും തീയിട്ടു. ടി പുരുഷോത്തമൻ്റെ കാറിനാണ് തീയിട്ടത്. വീടിൻ്റെ ഗ്ലാസ് ജനലുകളും തകർത്തു. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്നാണ് ടി പുരുഷോത്തമൻ പറയുന്നത്.

ഇന്നലെ രാത്രി ഒരുമണിയോടെയാണ് വീടിന് നേരെ ആക്രമണം ഉണ്ടായത്. വീടിൻ്റെ ജനൽ എറിഞ്ഞുതകർക്കുകയും വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് തീയിടുകയുമായിരുന്നു. തീ ആളിക്കത്തുന്നത് കണ്ടാണ് പുരുഷോത്തമനും കുടുംബാം​ഗങ്ങളും പുറത്തേക്കിറങ്ങിയത്. തീ അണക്കാൻ ശ്രമിക്കുകയും ചെയ്തു. ആക്രമണം നടത്തിയ ശേഷം ഓടിപ്പോയത് സിപിഎം പ്രവർത്തകരാണെന്നാണ് ടി പുരുഷോത്തമൻ പറയുന്നത്.

താൻ പാർട്ടി അംഗമെന്ന് ഉടമ ടി.പുരുഷോത്തമൻ വ്യക്തമാക്കി. കുഞ്ഞികൃഷ്ണന് വേണ്ടി പ്രവർത്തിച്ചിട്ടില്ല. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പോയതിനാണ് ആക്രമിക്കപ്പെട്ടത്. ആക്രമിച്ചത് സിപിഐഎം പ്രവർത്തകർ. മൂന്നംഗ സംഘം ആക്രമിച്ചത് 12.30 യോടെ. മകൾ കിടന്നിരുന്ന റൂമിലേക്കും കല്ലേറുണ്ടായി. ‘പയ്യന്നൂരിൽ സിപിഐഎം നടത്തുന്നത് ഫാസിസമെന്നും പുരുഷോത്തമന്‍.

ഇതുകൂടി വായിക്കൂ .