25.2 C
Kollam
Wednesday 26th August, 2026 | 02:27:37 AM
Home News Breaking News ബാലുശേരിയിൽ ലോറിക്കടിയില്‍പ്പെട്ട് വയോധികൻ മരിച്ചു

ബാലുശേരിയിൽ ലോറിക്കടിയില്‍പ്പെട്ട് വയോധികൻ മരിച്ചു

കോഴിക്കോട്. ബാലുശേരിയിൽ ലോറിക്കടിയില്‍പ്പെട്ട് വയോധികൻ മരിച്ചു.
വയനാട് കൃഷ്ണഗരി സ്വദേശി വെള്ളിയാണ് മരിച്ചത്
66 വയസായിരുന്നു
പുലര്‍ച്ചെ ആറുമണിയോടെ ബാലുശേരി എം എം പറമ്പ് തെച്ചിയിലാണ് അപകടമുണ്ടായത്. തകരാറിലായ ലോറി മറ്റൊരു പിക്കപ് വാൻ കൊണ്ടുവന്ന് കെട്ടിവലിക്കുന്നതിനിടെ സമീപത്ത് നിന്നിരുന്ന വെള്ളി ലോറിക്കടയിൽ പെടുകയായിരുന്നു
ടയർ ദേഹത്ത് കയറി ഗുരുതരാവസ്ഥയിലായ വെള്ളിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
വയനാട് കൃഷ്ണഗിരി നെല്ലിക്കാടം ഉന്നതിയിലെ വെള്ളി കൂലി പണിക്കായാണ് ബാലുശേരി എത്തിയത്