എൽഡിഎഫ്-എൻഡിഎ പരാതികൾ തള്ളി, വിഡി സതീശന്റെ പത്രിക സ്വീകരിച്ചു

പറവൂർ: പ്രതിപക്ഷ നേതാവ് വിഡി. സതീശൻ സമർപ്പിച്ച നാമനിർദ്ദേശ പത്രിക അംഗീകരിച്ചു. പത്രികയിൽ യഥാർത്ഥ വരുമാനം കാണിച്ചില്ലെന്നും വിവരങ്ങൾ മറച്ചുവെച്ചെന്നും ആരോപിച്ച് എൽഡിഎഫും എൻഡിഎയും നൽകിയ പരാതികൾ വരണാധികാരി തള്ളുകയായിരുന്നു. സതീശൻ നൽകിയ വിശദീകരണം തൃപ്തികരമാണെന്ന് കണ്ടാണ് പത്രിക സ്വീകരിച്ചത്. സൂക്ഷ്മപരിശോധനയ്ക്ക് തൊട്ടുമുമ്പ് എൽ ഡി എഫ് സ്ഥാനാർത്ഥി ടൈസൺ മാസ്റ്ററും എൻഡിഎ പ്രതിനിധികളുമാണ് പരാതി നൽകിയത്. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് അവർ ചൂണ്ടിക്കാട്ടിയത്. അഭിഭാഷകൻ എന്ന നിലയിലുള്ള വരുമാനം പത്രികയിൽ കൃത്യമായി രേഖപ്പെടുത്തിയില്ല. അദ്ദേഹം ഉപയോഗിക്കുന്ന … Continue reading എൽഡിഎഫ്-എൻഡിഎ പരാതികൾ തള്ളി, വിഡി സതീശന്റെ പത്രിക സ്വീകരിച്ചു