Home Blog Page 192

ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷം, പോലീസിന് നാണക്കേട് ഉണ്ടാക്കിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

തിരുവനന്തപുരം.ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷം. സംഭവം പോലീസിന് നാണക്കേട് ഉണ്ടാക്കിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി ഒപ്പിട്ട് പോകാനുള്ള സമയപരിധി കഴിഞ്ഞിട്ടും പ്രതികൾ സ്റ്റേഷനിൽ തുടർന്നു. പ്രതികൾ ആഘോഷത്തിന് എത്തിയത് പോലീസ് ഉദ്യോഗസ്ഥന്റെ ക്ഷണപ്രകാരം. സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണർ റിപ്പോർട്ട് എഡിജിപിക്ക് നൽകി

സ്റ്റേഷനിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തിയാണ് റിപ്പോർട്ട് നൽകിയത്. എഡിജിപി പി വിജയൻ ആണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്

വീണ വിജയന് രാഷ്ട്രീയ പ്രതിരോധം,സിപിഐഎമ്മിനുള്ളിൽ എതിർവികാരം ശക്തം, പക്ഷ നിലാപാട് എന്തായിരിക്കണമെന്ന് വെളിപ്പെടുത്തി പിണറായി

തിരുവനന്തപുരം. വീണ വിജയന് രാഷ്ട്രീയ പ്രതിരോധം. സിപിഐഎമ്മിനുള്ളിൽ എതിർവികാരം ശക്തം.ലേക്കർ ഇന്ത്യ കമ്പനി തുടങ്ങിയത് പോലും പാർട്ടി അറിഞ്ഞില്ല.പിന്നെ എന്തിനു പ്രതിരോധം എന്ന് ചോദ്യം.പാർട്ടി ബന്ധുക്കൾ സ്ഥാപനങ്ങൾ തുടങ്ങുമ്പോൾ പാർട്ടി അറിയണമെന്ന കീഴ്വഴക്കം പാലിച്ചില്ല

വിഷയം സംസ്ഥാന സമിതിയിൽ ഉയർത്താൻ ഒരു വിഭാഗം ശ്രമിച്ചേക്കും. അടുത്തമാസം നടക്കുന്ന സിപിഐഎമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ ഇക്കാര്യം ഉന്നയിക്കും. വീണ വിജയന് രാഷ്ട്രീയ പ്രതിരോധം തീർക്കുന്നതിൽ പുനരാലോചന വേണമെന്ന് ആവശ്യപ്പെടും. എന്നാല്‍ പാര്‍ട്ടിയുടെ നിലപാട് എന്തായിരിക്കണമെന്നതിന്‍റെ സൂചന പിണറായി വിജയന്‍ ഇന്നലെ നല്‍കി ക്കഴിഞ്ഞു.തന്‍റെ മകളായതിനാലാണ് വീണ ആക്രമിക്കപ്പെടുന്നതെന്നും വീണ വലിയ സമ്പത്തിനുടമ അല്ലെന്നും പിണറായി പ്രതികരിച്ചു കഴിഞ്ഞു.

തിരഞ്ഞെടുപ്പിന് ശേഷം പോലും പാര്‍ട്ടി നിലപാടുകളില്‍ പശ്ചാത്താപമുണ്ടാകാത്ത നിലയില്‍ ഇത്തരം തിരുത്തലുകള്‍ അടുത്തെങ്ങും ഉണ്ടാകാനിടയില്ല.

ലൈംഗിക അതിക്രമക്കേസിൽ പൂജാരിക്ക് അഞ്ചുവർഷം കഠിനതടവ്

കോഴിക്കോട്. ലൈംഗിക അതിക്രമക്കേസിൽ പൂജാരിക്ക് അഞ്ചുവർഷം കഠിനതടവ്. പ്രതിക്ക് 25,000 രൂപ പിഴയും കോടതി വിധിച്ചു.മന്ദരത്തൂർ സ്വദേശി പുന്നോളി മിത്തൽ രാമദാസൻ (51) ആണ് ശിക്ഷിക്കപ്പെട്ടത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ മേനോനാണ് ശിക്ഷ വിധിച്ചത്.

2024 ഒക്ടോബർ 20നാണ് കേസിനാസ്പദമായ സംഭവം. പൂജയ്ക്കായി എത്തിയ വീട്ടിലെ പതിനൊന്നുകാരനെയാണ് പ്രതി ലൈംഗിക അതിക്രമത്തിന് വിധേയനാക്കിയത്. പൂജയ്ക്ക് ശേഷം കർമ്മം പൂർത്തിയാക്കാനെന്ന പേരിൽ കുട്ടിയെ വീടിന് പുറത്തേക്ക് കൊണ്ടുപോയി. സംഭവത്തിന് പിന്നാലെ കുട്ടി കൗൺസിലിംഗിന് വിധേയനായി

കൗൺസിലിംഗ് കേന്ദ്രം വിവരമറിയിച്ചതിനെ തുടർന്ന് വടകര പൊലീസ് ആണ് കേസെടുത് അന്വേഷണം നടത്തിയത്

ഇരുതലമൂരി പാമ്പിനെ വിൽക്കാൻ ശ്രമം, നാല് പേർ അറസ്റ്റിൽ

നെയ്യാറ്റിൻകര. ഹോട്ടലിൽ ഇരുതലമൂരി പാമ്പിനെ വിൽക്കാൻ ശ്രമം, നാല് പേർ അറസ്റ്റിൽ. നെയ്യാറ്റിൻകര ടി.ബി. ജങ്ഷനിലെ നെയ്യാർ റസിഡൻസി ഹോട്ടലിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വനം ഇന്റലിജൻസിനും വന്യജീവി കുറ്റകൃത്യ നിയന്ത്രണ ബ്യൂറോയ്ക്കും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി സുദർശനൻ, കാട്ടാക്കട ഊരൂട്ടമ്പലം സ്വദേശി കേശവകുമാർ, ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശി അൻവർ പി.കെ., മാരായമുട്ടം സ്വദേശി രതീഷ് എന്നിവരെയാണ് പരുത്തിപ്പള്ളി വനം റേഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ പ്രതികളെ വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

പ്രതികളെ ഊട്ടിയും ഊഞ്ഞാലാട്ടിയും പൊലീസ്, പണി വരും

തിരുവനന്തപുരം.ഈ ഡി കേസിൽ ഒപ്പിടാൻ എത്തിയ പ്രതികൾ പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ചു മടങ്ങി.
സി.പി.എം മുൻ കൗൺസിലർ ഐ.പി. ബിനു ഉൾപ്പെടെയുള്ള പ്രതികളാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ചത്.പൊലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടുന്ന പ്രതികളുടെ റീൽസ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വിവാദമായി.

ഓണാഘോഷത്തിന് എത്തിയ പൊലീസുകാരുടെ അതേ നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയാണ്
ഇഡി കേസ് പ്രതികൾ ഓണം പൊടിപൊടിച്ചത്.
സിപിഎം മുൻ കൗൺസിലർ ഐ പി ബിനു, ആറ്റുകാൽ ഉണ്ണി ഉൾപ്പെടെയുള്ള പ്രതികൾ മ്യൂസിയം പോലീസ്
സ്റ്റേഷനിൽ ഒപ്പിടാനെത്തിയതായിരുന്നു.
അതിനിടയിലാണ് പോലീസിന്റെ ഓണാഘോഷത്തിന്റെ ഭാഗമായത്
പ്രതികൾ പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ച് ഊഞ്ഞാലാടുന്ന റീൽ ചിത്രീകരിക്കുകയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു..
സംഭവം വിവാദമായതോടെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ആഴ്ചകള്‍ക്ക് മുന്‍പ് സിപിഎം നേതാവ് ഐപി ബിനു ഉള്‍പ്പടെയുള്ളവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. സെഷന്‍സ് കോടതി രണ്ടുതവണ ജാമ്യം തള്ളിയതോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസന്വേഷണം നിർണായകഘട്ടത്തിൽ ആണെന്നും ഗൂഢാലോചനയുണ്ടന് അടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിൽ ഇരിക്കയാണ് പോലീസിന്റെയും പ്രതികളുടെയും ഒരുമിച്ചുള്ള ഈ ഓണാഘോഷം.സംഭവത്തിൽ നടപടി ഉണ്ടാവുമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

ഓണക്കാല ലഹരികടത്ത് തടയാൻ ഓപറേഷൻ തൂഫാന്‍റെ പ്രത്യേക നടപടി,ഓണത്തിന് ശേഷം തൂഫാൻ 2

തിരുവനന്തപുരം.ഓണക്കാല ലഹരികടത്ത് തടയാൻ ഓപറേഷൻ തൂഫാന്‍റെ ഭാഗമായി പ്രത്യേക നടപടി. അതിർത്തികളിലും ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്ന വാഹനങ്ങളിലുമാണ് പരിശോധന. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പുലർച്ചെ ആരംഭിച്ച പരിശോധന തുടരുകയാണ്.

ഓണത്തിന് അന്യസംസ്ഥാനത്ത് നിന്നും കേരളത്തിലേക്കുള്ള ലഹരി കടത്തു തടയാനായി ദേശീയ പാത അതിർത്തികളിലും അന്തർ സംസ്ഥാന വാഹങ്ങളിലും പരിശോധനകൾ കർശനമാക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. പുലർച്ചെ വിവിധ ഇടങ്ങളിൽ തുടങ്ങിയ പരിശോധന തുടരുന്നു. തിരുവനന്തപുരത്ത് ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണം ദേശീയപാതയിൽ എക്സൈസ്, ഡാൻസാഫ്, ഡോഗ് സ്ക്വാഡ് സ സംഘങ്ങളുടെ സംയുക്ത വാഹന പരിശോധനയാണ് നടക്കുന്നത്. അതിർത്തി കടന്നുവരുന്ന അന്തർ സംസ്ഥാന ബസുകളിൽ ഉൾപ്പെടെ പരിശോധനകൾ പുരോഗമിക്കുകയാണ്.

ഓപറേഷൻ തൂഫാന്റെ ഭാഗമായിട്ടാണ് പരിശോധകൾ നടക്കുന്നത്. ഓപറേഷൻ തൂഫാൻ ആരംഭിച്ചത് മുതൽ ഇതുവരെ 10015 പേർ അറസ്റ്റിലായിട്ടുണ്ട്. ഓണത്തിന് മുന്നേ നടത്തിയ പരിശോധനയിൽ 1000 കിലോയിൽ അധികം കഞ്ചാവും 8 കിലോ MDMA യും പിടിച്ചെടുത്തിട്ട് ഉണ്ട്. വരും ദിവസങ്ങളിലും പരിശോധനകൾ കർശനമാക്കും. ഓണത്തിന് ശേഷം തൂഫാൻ 2 യും ആരംഭിക്കും. സ്കൂളുകളും കോളേജുകളിലുമാണ് ഡ്രൈവ് കർശനമാക്കുന്നത് എന്ന് വകുപ്പ് വ്യക്തമാക്കിയിട്ട് ഉണ്ട്.

സ്പോൺസർഷിപ്പുകളും പണപ്പിരിവുകളും ഇല്ല,തിരുവോണ സദ്യ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും

തിരുവനന്തപുരം.ശബരിമലയിൽ തിരുവോണ നാളിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും. ആദ്യമായാണ് തിരുവോണ സദ്യ ദേവസ്വം ബോർഡ് നേരിട്ടു നടത്തുന്നത്.

തിരുവോണ ദിവസം സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തർക്കും തിരുവോണസദ്യ നൽകാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ഓണസദ്യയുടെ പേരിലുള്ള സ്പോൺസർഷിപ്പുകളും പണപ്പിരിവുകളും ഒഴിവാക്കാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓണസദ്യ നേരിട്ട് നടത്താൻ തീരുമാനിച്ചത്.

കല്ലുംതാഴത്തെ കല്ലുനീങ്ങി, ഗതാഗതത്തിന് റോഡ് തുറന്നു

കൊല്ലം.ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ഏറെ നാളത്തെ മുറ വിളിക്കൊടുവിലാണ് ഉയരപ്പാത യുടെ ഒരുവശം ഗതാഗതത്തിനാ യി ഇന്നലെ വൈകിട്ട് നാലരയോ ടെ തുറന്നു കൊടുത്തത്. മന്ത്രി മാരായ ഷിബു ബേബി ജോൺ, ബിന്ദു കൃഷ്ണ, എൻ.കെ.പ്രേമ ചന്ദ്രൻ എംപി, കലക്ടർ ആനി ജൂല തോമസ് എന്നിവർ ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്തു. ഇതോടെ ഓണക്കാല ത്ത് നഗരത്തിലെ ഗതാഗതക്കുരു ക്കിന് ഒരു പരിധിവരെ പരിഹാര മാകും.

റോഡ് അടച്ചത് മൂലം വലിയ കുരുക്ക് ആയിരുന്നു നഗരത്തിൽ അനുഭവപ്പെട്ടിരുന്നത്. റോഡ് തുറക്കണമെന്ന് ജനങ്ങൾ മുറവിളി ഉയർത്തിയതോടെ മന്ത്രി ഷിബു ബേബി ജോൺ ഉൾപ്പെടെ നിർമാണ പ്രവർത്തന ങ്ങൾ നടത്തുന്ന സ്‌ഥലം സന്ദർശിക്കുകയും കഴിഞ്ഞമാസം അവസാനം റോഡ് തുറന്നുകൊടുക്ക ണമെന്ന് നിർദേശം നൽകുകയും ചെയ്തിരുന്നു.

ഇടയ്ക്കിടെ തലവേദന വരാറുണ്ടോ? കാരണങ്ങൾ ഇതാവാം; ശ്രദ്ധിക്കേണ്ടത്

ദിനചര്യയിലെ ചെറിയ ശ്രദ്ധക്കുറവുകളാണ് പലപ്പോഴും തലവേദനകൾക്ക് കാരണമാകുന്നത്. അതിനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നത്

നീണ്ട സമയം ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുകയും ഇത് തലവേദനയായി അനുഭവപ്പെടുകയും ചെയ്യും.

Also Read: മീൻ വാരാനെന്ന് പറഞ്ഞ് കൊണ്ടുപോയി, ഫൗസിയയെ ഭർത്താവ് കൊന്നത് കഴുത്ത് ഞെരിച്ച്; മൃതദേഹം കെട്ടിത്താഴ്ത്തിയത് നങ്കൂരത്തിൽ

ശരീരത്തിലെ വെള്ളത്തിന്റെ കുറവ്

ദാഹം അനുഭവപ്പെട്ടില്ലെങ്കിൽ പോലും ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് മണിക്കൂറുകൾക്ക് ശേഷം തലവേദനയ്ക്ക് കാരണമാകും.

കൃത്യമല്ലാത്ത ഉറക്കക്രമം

കൃത്യസമയത്ത് ഉറങ്ങാതിരിക്കുന്നതും വാരാന്ത്യങ്ങളിൽ ഉറക്കത്തിന്റെ സമയം മാറുന്നതും തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുകയും തലവേദനയ്ക്ക് വഴിവെക്കുകയും ചെയ്യും.

തെറ്റായ ഇരിപ്പും സ്‌ക്രീൻ ഉപയോഗവും

കഴുത്ത് മുന്നോട്ട് ആഞ്ഞിരുന്ന് ജോലി ചെയ്യുന്നത് തലയോട്ടിയിലെ പേശികൾക്ക് വലിയ സമ്മർദ്ദമുണ്ടാക്കുന്നു. കൂടാതെ മണിക്കൂറുകളോളം മൊബൈലിലോ കമ്പ്യൂട്ടറിലോ നോക്കിയിരിക്കുന്നതും കണ്ണിന്റെ ആയാസവും തലവേദന കൂട്ടുന്നു.

തുടർച്ചയായ മാനസിക സമ്മർദ്ദം

വിട്ടുമാറാത്ത മാനസിക സമ്മർദ്ദം മൂലം താടിയെല്ലുകളും തോളുകളും അറിയാതെ മുറുകുകയും, തലയോട്ടിയിലെ പേശികൾക്ക് ആയാസമുണ്ടാകുകയും ചെയ്യുന്നത് തലവേദനയിലേക്ക് നയിക്കും.

മീൻ വാരാനെന്ന് പറഞ്ഞ് കൊണ്ടുപോയി, ഫൗസിയയെ ഭർത്താവ് കൊന്നത് കഴുത്ത് ഞെരിച്ച്; മൃതദേഹം കെട്ടിത്താഴ്ത്തിയത് നങ്കൂരത്തിൽ

മലപ്പുറം: തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. പടിഞ്ഞാറേക്കര സ്വദേശി ഫൗസിയ (37) ആണ് ഭർത്താവായ ഹുസൈൻ്റെ ക്രൂരകൃത്യത്തിന് ഇരയായത്. രാത്രിയിൽ മീൻ വാരാനെന്ന് പറഞ്ഞ് ഫൗസിയയെ വീട്ടിൽനിന്ന് കൊണ്ടുപോയ ഹുസൈൻ, കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ചാക്കിൽ കെട്ടി നങ്കൂരത്തിൽ താഴ്ത്തി. സംഭവത്തിന് പിന്നാലെ പ്രതി ഹുസൈനെ തിരൂർ പൊലീസ് ബസിൽനിന്ന് പിടികൂടി.

Also Read: കൊല്ലത്ത് യുവതി ജീവനൊടുക്കിയ സംഭവം; ഒപ്പം താമസിച്ചിരുന്ന ആൺസുഹൃത്ത് അറസ്റ്റിൽ

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ആണ് തിരൂർ പുഴയിലെ പടിഞ്ഞാറേക്കര ജെട്ടി വൈനിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. രാത്രിയോടെ മൃതദേഹം കാണാതായ ഫൗസിയയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ ശനിയാഴ്ച രാവിലെ തിരൂർ പൂക്കയിൽ വെച്ച് ബസിൽ നിന്നാണ് ഹുസൈനെ പിടികൂടിയത്. സ്റ്റേഷനിൽ എത്തിച്ച ശേഷം നടത്തിയ ചോദ്യംചെയ്യലിൽ ഹുസൈൻ കുറ്റം സമ്മതിച്ചു.

ദമ്പതികൾ തമ്മിൽ വാക്കുതർക്കം പതിവായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഫൗസിയ ഇടയ്ക്ക് വീട്ടുജോലിക്ക് പോകാറുണ്ടായിരുന്നു. ഇതേച്ചൊല്ലിയായിരുന്നു ഇരുവരും തമ്മിലുള്ള തർക്കം. താൻ പറയുന്നത് കേൾക്കാതെ ഫൗസിയ ജോലിക്ക് പോകുന്നതിൽ ഹുസൈന് കടുത്ത പകയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ ബുധനാഴ്ച ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. പിറ്റേദിവസം അർധരാത്രി മീൻ വാരാനെന്ന് പറഞ്ഞ് ഫൗസിയയെ ഹുസൈൻ വീട്ടിൽനിന്ന് കൊണ്ടുപോയി. പിന്നീട് ദമ്പതികൾ തിരിച്ചെത്തിയില്ല. ഇരുവരെയും കാണാതായതിനെ തുടർന്ന് വീട്ടുകാർ പരാതിയുമായി പൊലീസിനെ സമീപിച്ചു. അന്വേഷണം നടക്കുന്നതിനിടെ, പടിഞ്ഞാറേക്കര ജെട്ടി വൈനിൽനിന്ന് യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെടുത്തു. മത്സ്യബന്ധനത്തിന് പോകാനായി തയ്യാറെടുക്കവെ തൊഴിലാളികൾ നങ്കൂരം വലിച്ചെടുക്കുന്നതിനിടെ മറ്റൊരു നങ്കൂരം കയറിൽ കുടുങ്ങി. ഇത് വലിച്ചെടുത്തപ്പോൾ കിട്ടിയ ചാക്ക് പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ തിരൂർ പൊലീസ്, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.