കരുനാഗപ്പള്ളി. തുറയില്‍കുന്നിലെ കുരുന്ന് മിഖേല ഒന്നാം വയസില്‍ പിച്ചവച്ചുകയറിയത് ഇന്‍ര്‍ നാഷണല്‍ ബുക് ഓഫ് റിക്കാര്‍ഡ്‌സില്‍ സൂപ്പര്‍ ടാലന്റഡ് കിഡ് അവാര്‍ഡ് നേട്ടത്തിലേക്ക്, തുറയിൽകുന്ന് ജിൻസി കോട്ടേജ്,ജാക്സൺ മൈക്കിൾ ആൻസി ഷാജി ദമ്പതികളുടെ മകളായ മിഖേല 11 മാസം പ്രായമുള്ളപ്പോള്‍ ചവിട്ടിക്കയറിയത് വിജയത്തിലേക്കുള്ള 17 പടവുകള്‍
ഈ പ്രായത്തിലുള്ള മറ്റു കുട്ടികളിൽ നിന്ന് വ്യത്യസ്തമായി അസാധാരണമായ ശാരീരിക ക്ഷമതയും വേഗതയുമാണ് മിഖായേല പ്രകടിപ്പിച്ചത്. 2026 ജൂലൈ 25-ന് വെറും 1 മിനിറ്റ് 10 സെക്കൻഡ് 88 സെന്റിസെക്കൻഡ് സമയം കൊണ്ട് 17 പടികൾ (Stair steps) തനിയെ ഇഴഞ്ഞു കയറിയാണ് ഈ കുരുന്ന് ആഗോള റെക്കോർഡ് നേട്ടം കൈവരിച്ചത്. ഈ നേട്ടത്തോടെ ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ് മിഖായേലയെ “വൺ ഇൻ എ മില്യൺ” (One in a Million) എന്ന് വിശേഷിപ്പിക്കുന്നു. നിരവധി അനുമോദനങ്ങളാണ് കുരുന്നു വിജയിയെത്തേടി എത്തുന്നത്.




































