Home Blog Page 117

‘മര്യാദയ്ക്ക് സംസാരിക്കണം’,സതീശനെ കുത്തി ചെന്നിത്തലയെ പുകഴ്ത്തി സമസ്ത മുഖപത്രം

കോഴിക്കോട്. മുഖ്യമന്ത്രി വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രമായ ‘സുപ്രഭാതം’. കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ പ്രസംഗത്തിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് സുപ്രഭാതം രംഗത്തു വന്നിരിക്കുന്നത്. ‘മര്യാദയ്ക്ക് സംസാരിക്കണം’ എന്ന തലക്കെട്ടിലുള്ള ‘സുപ്രഭാതം’ മുഖപ്രസംഗത്തിലാണ് വി ഡീ സതീശനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. ലേഖനത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പുകഴ്ത്തുന്നുമുണ്ട്.

പെണ്ണുങ്ങള്‍, പ്രദര്‍ശിക്കപ്പെടുമ്പോള്‍ മഹാനാശമുണ്ടാകുന്നുവെന്ന് കാന്തപുരം പറഞ്ഞത്, സ്ത്രീ അഴിഞ്ഞാട്ടങ്ങളുണ്ടാക്കുന്ന അധാര്‍മികതകള്‍ ഓര്‍മിപ്പിക്കുന്ന, വിശ്വാസി സമൂഹം അണിനിരന്ന സ്വന്തം കേന്ദ്രത്തില്‍ വച്ചാണ്. അവിടെ അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യം കാന്തപുരത്തിനുണ്ട്. ഇതിനെതിരായ വിമര്‍ശനം എന്താണ് ഇസ്ലാമിലെ സ്ത്രീ സങ്കല്‍പ്പമെന്ന് മനസ്സിലാക്കാത്തതിന്റെ തകരാറില്‍ നിന്നുള്ളതാണ്. മുസ്ലിംകള്‍ക്കിടയിലെ തന്നെ ചിലര്‍ ഫീഡ് ചെയ്തു കൊടുത്ത, കുരുടന്‍ ആനയെ തൊട്ട അനുഭവവുമായാണ് വി ഡി സതീശന്‍ മറുപടി ഉണ്ടാക്കിയതെന്നും എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു.

തെരഞ്ഞെടുപ്പിന് മുമ്പ് ജമാഅത്തെ ഇസ്‌ലാമിക്ക് പോലും ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്തയാളാണ് സതീശൻ. ഇതുകൂടി വച്ചാണ് ആഭ്യന്തരം ജമാഅത്തിന് കൊടുക്കുമോ എന്ന് സിപിഎമ്മിന്റെ വലിയ തന്ത്രജ്ഞൻ ആശങ്കപ്പെട്ടത്. പൊതു തെരഞ്ഞെടുപ്പിലായാലും ശേഷമുള്ള മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിലായാലും സതീശനെ പിന്തുണച്ചതിന്റെ പാപഭാരം മുസ്‌ലിംകളുടെ മേൽ എതിരാളികളെങ്കിലും വച്ചുകെട്ടുന്നുണ്ട്. ഇതിൽനിന്ന് രക്ഷപ്പെടാനുള്ള ‘കമൽ’ യുദ്ധമാണോ സതീശന്റേത് എന്ന് ചിന്തിക്കുന്നവരും ഉണ്ടായേക്കുമെന്ന് ലേഖനം പറയുന്നു.

അവശനിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

തൃശൂർ: അതിരപ്പിള്ളിയിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. മുനിത്തടം ഭാഗത്താണ് ആന ചരിഞ്ഞത്.കുറച്ചു ദിവസങ്ങൾക്കു മുൻപാണ് അവശനിലയിൽ പ്ലാൻറേഷൻ മേഖലയിൽ ആനയെ കണ്ടത്. വനം വകുപ്പ് ചികിത്സ നൽകി വരുന്നതിനിടയിലാണ് ആന ചരിഞ്ഞത്.

പലിശ നൽകാൻ വൈകി; 11 വയസ്സുകാരിയെ തടഞ്ഞുവെച്ച് ബ്ലേഡ് മാഫിയ

പലിശ നൽകാൻ വൈകിയതിന് പാലക്കാട് നഗരത്തിൽ, 11 വയസ്സുകാരിയെ തടഞ്ഞുവെച്ച് ബ്ലേഡ് മാഫിയ സംഘം.

ചായക്കര സ്ട്രീറ്റ് സ്വദേശിനിയായ 33കാരിയുടെ പരാതിയിൽ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

വടക്കന്തറ സ്വദേശി സുന്ദർ രാജൻ, നന്ദകുമാർ എന്നിവരാണ് പാലക്കാട് നോർത്ത് പോലീസിന്റെ പിടിയിലായത്.

ഒരു മാസത്തെ പലിശ മുടങ്ങിയെന്ന് ആരോപിച്ച് പ്രതികൾ മകളെ ബന്ധുവീട്ടിൽ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്നാണ് 33 കാരിയുടെ പരാതി.

വി ഡി സതീശൻ ഡൽഹിയിലേക്ക്

മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ഡൽഹിക്ക് പോകും.രാത്രിയോടെ ഡൽഹിയിൽ എത്തും. ഹൈക്കമാൻഡ് വിളിച്ച് കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ആണ് യാത്ര. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ സ്വീകരിക്കേണ്ട നിലപാടുകൾ, കേന്ദ്ര പദ്ധതികളിൽ കോൺഗ്രസ് സർക്കാരുകൾ എടുക്കേണ്ട തീരുമാനങ്ങൾ എന്നിവ യോഗത്തിൽ ചർച്ചയാകും. ദേശീയ നേതൃത്വവുമായി പ്രത്യേക കൂടിക്കാഴ്ചയ്ക്കും മുഖ്യമന്ത്രി നടത്തിയേക്കും. കേരളത്തിൽ സ്ഥിരം കെപിസിസി അധ്യക്ഷൻ വേണമെന്ന ആവശ്യവും ഈ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിക്കും

ഞാനും നിവിനും ഒരേ സമയം വന്നവർ; എന്തുകൊണ്ട് നിവിന്റെ സിനിമയ്ക്കുള്ള അറ്റെൻഷൻ എന്റെ സിനിമകൾക്ക് ഇല്ല

Asif ali
Asif ali

മറ്റുള്ള ഇന്ഡസ്ട്രികൾ പോലെ സുഹൃത്തുക്കളായവർ തമ്മിൽ കൊമ്പെറ്റേഷൻ മലയാളത്തിൽ ഇല്ലെന്ന് ആസിഫ് അലി.

ഞാനും നിവിനും ഒരേ സമയം വന്നവർ ആണ്. നിവിന്റെ സിനിമകൾക്ക് ഉണ്ടാകുന്ന അറ്റെൻഷൻ എന്തുകൊണ്ട് എന്റെ സിനിമകൾക്ക് ഉണ്ടാകുന്നില്ല എന്ന് മനസിലാക്കുന്ന ഇടത്തുനിന്നാണ് ഞാൻ പിന്നെയും പണി എടുക്കാൻ തുടങ്ങിയത്. എനിക്ക് സക്സസ് മാത്രം ഉണ്ടാകുന്ന ഒറ്റപെട്ടു നിൽക്കുന്ന ഒരു മനുഷ്യൻ ആണെങ്കിൽ ഒരിക്കലും ഞാൻ ഇത് ശ്രദ്ധിക്കില്ല. ഞങ്ങളുടെ സിനിമകൾ ഒരേ സമയം ഇറങ്ങിയിട്ടുണ്ട്. അപ്പോൾ പരസ്പരം വീഡിയോസ് ഷെയർ ചെയ്തുകൊണ്ട് സംസാരിക്കാറുണ്ട്. അതൊക്കെ മറ്റൊരു ഇൻഡസ്ട്രിയിൽ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നമ്മൾ എപ്പോൾ കൂടിയാലും ഒരു കോളേജ് വൈബ് ഒക്കെ ആണ്. ഞങ്ങൾ സിസി എല്ലിന്റെ സീസൺ കഴിഞ്ഞ സമയത്താണ് ലാലേട്ടന്റെ റൂമിൽ ഞങ്ങളുടെ സെലിബ്രെഷൻ നടക്കുന്നത്. അപ്പോൾ അവിടെ വന്ന തമിഴിലെ യുവ നടന്മാർക്ക് ഇത് കണ്ടപ്പോൾ അതിശയം ആണ്. സീനിയേഴ്സിന്റെ ഒപ്പം നമ്മൾ ആഘോഷിക്കുന്നത് കണ്ടിട്ട്. കാരണം ലാലേട്ടനും മമ്മുക്കയും ഞങ്ങൾക്ക് തരുന്ന വാത്സല്യം അങ്ങനെ ആണ്. – ആസിഫ് അലി ഏറ്റവും ഒടുവിലായി നൽകിയ അഭിമുഖത്തിൽ പറയുന്നു.

നവവധൂവരന്മാർ ശാസ്താംകോട്ട തടാകത്തിൽ ജീവനൊടുക്കിയതായി സംശയം ,യുവതിയുടെ മൃതദേഹം കിട്ടി

ശാസ്താംകോട്ട. തടാകത്തിൽ മുങ്ങിമരിച്ചനിലയിൽ യുവതിയുടെ മൃതദേഹം ലഭിച്ചു. ഒപ്പം യുവാവുമുണ്ടെന്നാണ് സൂചന പൂയപ്പള്ളി സ്വദേശി കളായ രാജീവ്, അഭിരാമി (19) എന്നിവർ ജീവനൊടുക്കിയതായാണ് സംശയം. ഇവർ രണ്ടുമാസം മുമ്പ് വീട്ടുകാരുമായി പിണങ്ങി വിവാഹിതരായ താണെന്ന് പൊലീസ് പറയുന്നു. പൂയപ്പള്ളി പൊലീസ് കഴിഞ്ഞ ദിവസവും ഇതുസംബന്ധിച്ച് ഇരുവരെയും വിളിച്ച് സംസാരിച്ചതായി പറയപ്പെടുന്നു.

അമ്പലക്കടവിൽ രണ്ടു ബാഗുകളും രണ്ടു ജോഡി ചെരുപ്പുകളും കണ്ടെത്തിയിട്ടുണ്ട് . രാജീവിൻ്റെ ശരീരം കണ്ടെത്തിയിട്ടില്ല.

പരിശോധന നടക്കുന്നു.

രാഹുൽ ഈശ്വർ ബിഗ് ബോസിലേക്ക്! ബ്രാഹ്മണൻ, ശബരിമല തന്ത്രി കുടുംബാംഗം; ദീപയും ആയി ലവ് മാര്യേജ്; വിവാദതാരം

Rahul eashwar bigg boss

രാഹുൽ ഈശ്വറിനെ കുറിച്ച് പ്രത്യേകിച്ചും ഒരു വിശേഷണം മലയാളികൾക്ക് ആവശ്യം ആണെന്ന് തോന്നുന്നില്ല പറയാൻ ഉള്ള കാര്യങ്ങൾ തുറന്നുപറഞ്ഞതിന്റെ പേരിൽ ജയിൽ ശിക്ഷ വരെയും ഈ അടുത്തിടക്ക് അദ്ദേഹം അനുഭവിച്ചിരുന്നു. മുൻപ് ഒരു റിയാലിറ്റി ഷോ താരം കൂടി ആയിരുന്ന രാഹുൽ ഈശ്വർ ഇപ്പോൾ ബിഗ് ബോസിലേക്ക് കൂടി കടക്കുകയാണ്. എട്ടാം സീസൺ എന്തുകൊണ്ടും അതോടെ അടിപൊളി ആകും എന്നാണ് രാഹുൽ ഫാൻസ്‌ പറയുന്നത്. യാതൊരുവിധ സസ്‌പെൻസും ഇടത്തെ ആണ് രാഹുൽ ബിഗ് ബോസിലേക്ക് പോകുന്നത്. എവിടെയും ബിഗ് ബോസ് വീടെന്ന് തെളിച്ചു പറയുന്നില്ല എങ്കിലും ഒരു പാട് അകലെയുള്ള ‘ഒരു രാജ്യത്ത്’ പോവുകയാണ് – രാജ ഭരണം ഉള്ള രാജ്യമാണ്. ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന സോഷ്യലിസം, ജനാധിപത്യം, മത സൗഹാർദം എല്ലാമാണ് ആധുനിക രാജ്യങ്ങളിൽ വേണ്ടത്.

എല്ലാ പ്രാർത്ഥനകളും വേണം. സാധാരണ ഫിൻലാൻഡിൽ പോകുമ്പോഴാണ് വീട്ടുകാർ കൊണ്ട് വിടുന്നത്. ഇത് “അതിലും ദൂരെ പോവുകയാണ്”. ഒരു പാട് ഒരു പാട് ദൂരെ. പക്ഷെ നമ്മൾ ഇവിടെ ഒക്കെ തന്നെ കാണും. കാരണം ഇന്ത്യയും ഗാന്ധിജിയും തന്നെയാണ് എന്നും ഇപ്പോഴും മനസ്സിൽ. ജയ് ഹിന്ദ്വിമാന യാത്ര ക്ക് ശേഷം ‘വേറൊരു രാജ്യത്തെത്തി’ .. ഇവിടത്തെ രാജ ഭരണം ഭയങ്കര കടുപ്പമാണെന്നു കേൾക്കുന്നു. രാജാവിനെ മുഖം കാണിക്കാൻ സമയം കാത്ത് നിൽക്കുന്നു.

ജനാധിപത്യ ഭരണത്തിലേക്ക് ഈ നാട് വഴിമാറണം, വഴി മാറ്റണം. സംശയമില്ല ഇതൊരു ലോകോത്തര രാജ്യമാണ്, Simply Super. പക്ഷെ പാസ്പോർട്ട്, വിസ ഒക്കെ അവർ മേടിച്ചു വയ്ക്കും. അത് അനീതിയല്ലേ .. നമ്മുടെ ‘passport’ നമ്മുടെ കയ്യിൽ വേണ്ടേ ? എന്നുള്ള പോസ്റ്റുകളിലൂടെ ആണ് രാഹുൽ തന്റെ ബിഗ് ബോസ് യാത്രയെ കുറിച്ച് പറയാതെ പറയുന്നത്.

ഈശ്വരൻ നമ്പൂതിരിയുടെയും മല്ലികയുടെയും മകനായി ഒരു മലയാളി നമ്പൂതിരി ബ്രാഹ്മണ കുടുംബത്തിലാണ് രാഹുൽ ജനിച്ചത്. ശബരിമല ക്ഷേത്രത്തിലെ മുൻ മേൽശാന്തിയും മുതിർന്ന തന്ത്രി സ്ഥാനത്തുണ്ടായിരുന്ന കണ്ഠരര് മഹേശ്വരരുടെ കൊച്ചുമകനാണ് അദ്ദേഹം.
മുന്നോക്ക സമുദായ സംരക്ഷണ മുന്നണിയുടെ എക്സിക്യൂട്ടീവ് അംഗമായും ഹിന്ദു പാർലമെന്റിന്റെ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ദേശീയ ഐക്യം ലക്ഷ്യമിടുന്ന മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ ഫ്ലാഗ് അംബാസഡറായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്ത്രീകൾക്കായുള്ള വനിതാ കമ്മീഷന്റെയും യുവാക്കൾക്കായുള്ള യൂത്ത് കമ്മീഷന്റെയും മാതൃകയിൽ പുരുഷന്മാർക്കായി ഒരു കമ്മീഷൻ രൂപീകരിക്കണമെന്ന ആശയവും അദ്ദേഹം മുന്നോട്ടുവച്ചിട്ടുണ്ട്.

എതിർപ്പുകളെ അതിജീവിച്ചാണ് വിവാഹിതനാകുന്നത്. ആങ്കർ ദീപ നായർ ആണ് ഭാര്യ. രണ്ടുമക്കളുടെ അച്ഛൻ കൂടിയായ രാഹുൽ ബിഗ് ബോസിൽ എത്തുമ്പോൾ അദ്ദേഹത്തിന്റെ നിലപടുകൾക്ക് ആയി കാത്തിരിക്കുകയാണ് ഫാൻസ്‌

ആദിക്കാട്ടു മുക്കില്‍ ആള്‍ത്താമസമില്ലാത്ത വീട് പിന്‍വാതില്‍ തകര്‍ത്ത് മോഷണ ശ്രമം

ശാസ്താംകോട്ട. ആദിക്കാട്ടു മുക്കില്‍ ആള്‍ത്താമസമില്ലാത്ത വീട് പിന്‍വാതില്‍ തകര്‍ത്ത് മോഷണ ശ്രമം. ആദിക്കാട്ട് തുഷാരയില്‍ പരേതനായ വിജയന്‍പിള്ളയുടെ വീട് കുത്തിത്തുറന്നാണ് മോഷണ ശ്രമം നടന്നത്. വീടിന്‍റെ പിന്‍ വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ മുറികളില്‍ പരതിയിട്ടുണ്ട്.

വീട്ടില്‍ വിലപിടിപ്പുള്ള എന്തെങ്കിലും സൂക്ഷിച്ചിരുന്നതായി വിവരമില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കഴിഞ്ഞദിവസങ്ങളില്‍ സമീപത്തെ പള്ളിയിലും കവര്‍ച്ച നടന്നു. വേങ്ങയിലെ ചില വീടുകളിലും മോഷണ ശ്രമം നടന്നിട്ടുണ്ട്.

ഗ്രാമോദ്ധാരണ ഗ്രന്ഥശാല അധ്യാപക ദിനം ആചരിച്ചു

ശാസ്താംകോട്ട. ഗ്രാമോദ്ധാരണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനാചരണം നടത്തി. അനേകം തലമുറകൾക്ക് അറിവ് പകർന്നു നൽകുന്ന അധ്യാപകർ ഇന്ന് ഏറെ വെല്ലുവിളികൾ നേരിടുന്നു. ഒരു രാജ്യത്തിന്റെ നാളെകൾ കുടികൊള്ളുന്നത് ക്ലാസ് മുറികളിലാണ്. മൂല്യബോധവും ആത്മവിശ്വാസവും ഉള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്ക് ഏറെ നിസ്തുലമാണെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം  സുജാകുമാരി പറഞ്ഞു.
യോഗത്തിൽ വെച്ച് അധ്യാപകരായ ഡോ. ഗോപകുമാർ, രതീഷ് വി.ആർ, പി. ചന്ദ്രഹാസൻ, ജുമൈല ബീഗം,  വീണ റാണി പി.എൽ,  റൂബി സുധീർ എന്നീ അധ്യാപകരെ ആദരിച്ചു. യോഗത്തിൽ ശാസ്താംകോട്ട BMEC യിലെ പ്രൊഫസർ& ഡീൻ ഡോ.വിഷ്ണു വിജയൻ മുഖ്യപ്രഭാഷണം നടത്തി,ഗ്രന്ഥശാല എക്സിക്യൂട്ടീവ് അംഗം ഷാജഹാൻ, ബാലവേദി പ്രസിഡന്റ് ഹിബ ഫാത്തിമ, ലൈബ്രേറിയൻ ഷീല കുമാരി എന്നിവർ പ്രസംഗിച്ചു.ഗ്രന്ഥശാല പ്രസിഡന്റ് ഡോ. ബിജു പി. ആർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സൈറസ് പോൾ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം അബ്ദുൾ റഷീദ് നന്ദിയും രേഖപ്പെടുത്തി.

ജപ്പാനിലെ ജോലിസ്ഥലത്ത് കാണാതായ മലയാളി യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍:ജപ്പാനിലെ ഗിഫുവില്‍ ജോലിസ്ഥലത്ത് കാണാതായ ഇരിട്ടി സ്വദേശിനിയായ യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇരിട്ടി നിടിയോടിയിലെ തെക്കന്‍വീട്ടില്‍ പ്രകാശന്റെയും ബീനയുടെയും മകള്‍ വി ദേവികയെയാണ് (22)ബുള്ളറ്റ് ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്

ലാബ് ടെക്നീഷ്യന്‍ പഠനം പൂര്‍ത്തിയാക്കിയ ദേവിക ജപ്പാനിലെ ഇഗലൊ ചൊവന്‍ സോഷ്യല്‍ വെല്‍ഫെയര്‍ കോര്‍പ്പറേഷനില്‍ നഴ് സിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. മൂന്നു വര്‍ഷത്തെ കരാര്‍ കാലാവധിയില്‍ ആറുമാസം മുന്‍പാണ് ജോലിയില്‍ പ്രവേശിച്ചത്. ദേവികയെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനിടയിലാണ് ദേവികയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയതായി വിവരം ലഭിച്ചിരിക്കുന്നത്.

ജപ്പാനിലെ കമിഗാഹാരയിലാണ് സംഭവം. ബുധനാഴ്ച്ച ഇന്ത്യന്‍ പ്രാദേശിക സമയം രാത്രി 10.20നാണ് സംഭവം. മൃതദേഹത്തിന് സമീപത്തുനിന്ന് കിട്ടിയ ഐഡി കാര്‍ഡിലൂടെയാണ് മരിച്ചത് ദേവിക യാ ണെന്ന് തിരിച്ചറിഞ്ഞത്. യുവതിയുടെ മരണവിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. നഴ്സിങ് കെയര്‍ ജോലിക്കായി ആറു മാസം മുമ്പാണ് യുവതി ജപ്പാനില്‍ എത്തിയത്.

മൃതദേഹം ചിന്നിച്ചിതറിയനിലയിലാകയാല്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നതില്‍ പ്രാദേശിക ഭരണകൂടം ബുദ്ധിമുട്ട് അറിയിച്ചിട്ടുണ്ട്. ഇവ നീക്കുന്നതിനായി ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയിരിക്കുകയാണ് ബന്ധുക്കളും പ്രവാസി സംഘടനകളും. ഇതിനായി മുഖ്യമന്ത്രി വി ഡി സതീശന്‍,വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്, കെ സി വേണുഗോപാല്‍ എം.പി, കെ സുധാകരന്‍ എം.പി, സി സദാനന്ദന്‍ മാസ്റ്റര്‍ എംപി എന്നിവരുമായി ബന്ധപ്പെട്ടിട്ടുണ്ട്

ദേവികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ലെന്നാണ് അധികൃതര്‍ർ നല്‍കുന്ന വിവരം. മൃതദേഹം ജപ്പാനിൽ സംസ്കരിക്കും

മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ പറ്റാത്ത അവസ്ഥയിലാണെന്നതാണ് കാരണം.