Home Blog Page 103

കരുവാറ്റ കൊലക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു, ജുവനൈല്‍ കോടതിയുടെ അസാധാരണ ഉത്തരവ്

ആലപ്പുഴ: നാടിനെ നടുക്കിയ കരുവാറ്റ കൊലക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ആലപ്പുഴ ജുവനൈല്‍ കോടതിയുടെ അസാധാരണ ഉത്തരവ്. 13 വയസ്സുകാരി ഉള്‍പ്പെടെ കുറ്റകൃത്യത്തില്‍ പങ്കാളികളായ മുഴുവന്‍ പേരും മൈനറുകളായ കൊലക്കേസ് നിയമചരിത്രത്തില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ സുപ്രധാന നടപടി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ വ്യവസ്ഥയില്ലെന്നും ഇത്തരത്തിലുള്ള മുന്‍കാല കോടതി വിധികളില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദങ്ങള്‍ തള്ളിയാണ് പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചത്.

അടച്ചിട്ട വീട്ടിനകത്ത് രാത്രിയില്‍ അതിക്രമിച്ചു കയറിയാണ് പ്രതികള്‍ അരുംകൊല നടത്തിയത്. സംഭവത്തിന് നേരിട്ട് ദൃക്‌സാക്ഷികളില്ല. പിടിയിലായ കുട്ടികള്‍ മാത്രമാണ് കൊലപാതകത്തില്‍ പങ്കാളികളായിട്ടുള്ളത്. ഈ സാഹചര്യത്തില്‍ പ്രതികളെ സ്ഥലത്തെത്തിച്ച് ശാസ്ത്രീയ തെളിവെടുപ്പ് നടത്താന്‍ വിട്ടുകിട്ടിയില്ലെങ്കില്‍ കേസ് വിചാരണവേളയില്‍ ദുര്‍ബലപ്പെടുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധ്യപ്പെടുത്തി. കുട്ടികളെ പൊലീസ് ലോക്കപ്പിലോ സാധാരണ ജയിലിലോ പാര്‍പ്പിക്കരുതെന്ന് മാത്രമാണ് ജുവനൈല്‍ ജസ്റ്റിസ് നിയമം അനുശാസിക്കുന്നത്. പൊലീസ് കസ്റ്റഡിയെക്കുറിച്ച് ജുവനൈല്‍ നിയമത്തില്‍ പ്രത്യേക നിരോധനമോ പരാമര്‍ശമോ ഇല്ലാത്ത പക്ഷം, ക്രിമിനല്‍ നടപടിച്ചട്ടത്തിലെയും ഭാരതീയ ന്യായ സംഹിതയിലെയും പൊതുവ്യവസ്ഥകള്‍ കണക്കിലെടുത്ത് പ്രതികളെ അന്വേഷണസംഘത്തിന് കൈമാറണമെന്ന പ്രോസിക്യൂഷന്റെ നിയമപരമായ വാദം കോടതി ശരിവെക്കുകയായിരുന്നു.

സംവൃതാ സുനില്‍ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തുന്നു

കൊച്ചി: സംവൃതാ സുനില്‍ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തുന്നു. വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്ന് പതുക്കെ വിട്ടുനില്‍ക്കുകയായിരുന്നു. ഇടയ്ക്കിടെ സിനിമയിലേക്ക് തിരിച്ചെത്തിയെങ്കിലും പഴയ പോലെ സജീവമായിരുന്നില്ല. ഇപ്പോഴിതാ വീണ്ടും ഒരു മലയാള സിനിമയുടെ ഭാഗമാകുകയാണ് താരം.

നവരസാ ഫിലിംസും സ്റ്റോണ്‍ ബെഞ്ച് സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് സംവൃതയുടെ മടങ്ങിവരവ്. ഷഹീദ് അറഫാത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇടുക്കിയിലെ പന്ന്യാര്‍കുട്ടിയില്‍ സെപ്റ്റംബര്‍ ഏഴിന് ലളിതമായ ചടങ്ങോടെ തുടക്കമായി. ചിത്രത്തിന് ഇതുവരെ ഔദ്യോഗികമായി പേര് നല്‍കിയിട്ടില്ല. ‘നവരസാ പ്രൊഡക്ഷന്‍ 3’ എന്നാണ് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്.

സംവിധായകന്‍ ഷഹീദ് അറഫാത്ത്, നിര്‍മ്മാതാക്കളായ ശ്രീജിത്ത് കെ എസ്, കാര്‍ത്തികേയന്‍ എസ്, ദിലീഷ് പോത്തന്‍, അല്‍ഫോന്‍സ് പുത്രന്‍, സംവൃതാ സുനില്‍ തുടങ്ങിയവര്‍ പൂജാ ചടങ്ങില്‍ പങ്കെടുത്തു. ദിലീഷ് പോത്തന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചപ്പോള്‍ അല്‍ഫോന്‍സ് പുത്രനാണ് ആദ്യ ക്ലാപ്പ് നല്‍കിയത്.
ബിജു മേനോനും വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തിയ ‘തങ്കം’ എന്ന ചിത്രത്തിന് ശേഷം ഷഹീദ് അറഫാത്ത് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ‘കെട്ട്യോളാണ് എന്റെ മാലാഖ’, ‘അഡിയോസ് അമിഗോസ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ തങ്കമാണ് പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്.

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തക്കേസ്: വിചാരണയ്ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

കൊല്ലം: പുറ്റിങ്ങല്‍ ദേവീക്ഷേത്ര വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട സെഷന്‍സ് കേസ് നമ്പര്‍ 1734/2023ന്റെ വിചാരണയ്ക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. വിചാരണയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിശദീകരണവും ബന്ധപ്പെട്ട രേഖകളും പരിശോധിക്കുന്നതിനായി സമയം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് ജി. ഗിരീഷ് ഉത്തരവിട്ടത്.
സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയതിന്റെ കാരണങ്ങള്‍ സംബന്ധിച്ച ഒന്നാം പ്രതിയായ സര്‍ക്കാരിന്റെ വിശദീകരണം കോടതിയില്‍ സമര്‍പ്പിക്കുന്നതിനും ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കുന്നതിനുമായി പബ്ലിക് പ്രോസിക്യൂട്ടര്‍ ഹ്രസ്വമായ സമയം ആവശ്യപ്പെട്ടു. മൂന്നാം എതിര്‍കക്ഷിയും കൗണ്ടര്‍ സമര്‍പ്പിക്കുന്നതിന് സമയം ആവശ്യപ്പെട്ടു.
തുടര്‍ന്ന് കേസ് ഈ മാസം 14-ന് പരിഗണിക്കുന്നതിനായി മാറ്റി. അതുവരെ പുറ്റിങ്ങല്‍ ദേവീക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസിന്റെ വിചാരണയ്ക്ക് ഇടക്കാല സ്റ്റേ ഉണ്ടായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അഡ്വ. കെ.പി. ജബ്ബാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.
അഡ്വ. കെ. ഗോപാലകൃഷ്ണ കുറുപ്പ് ഹര്‍ജിക്കാരനുവേണ്ടി ഹാജരായി. അഡ്വ. ജോണ്‍സണ്‍ ഗോമസും അഡ്വ. സഞ്ജയ് ജോണ്‍സണും മൂന്നാം എതിര്‍കക്ഷിക്കുവേണ്ടിയും പബ്ലിക് പ്രോസിക്യൂട്ടര്‍ സര്‍ക്കാരിനുവേണ്ടിയും ഹാജരായി.

വിവാഹത്തിനിടെ കൂട്ടത്തല്ല്; കായലിലും ഏറ്റുമുട്ടൽ

കൊല്ലം: താന്നിയില്‍ മദ്യപാനത്തിനിടെ യുവാക്കള്‍ തമ്മില്‍ കൂട്ടത്തല്ല്. കല്യാണത്തിനിടെയാണ് കൈയാങ്കളിയുണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കല്യാണത്തിനെത്തിയവര്‍ക്കും വഴിയാത്രക്കാര്‍ക്കുമടക്കം പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹസത്കാരം നടക്കുന്നതിനിടെ, സ്ഥലത്തെത്തിയ ചിലര്‍ ഓഡിറ്റോറിയത്തിന് പുറത്തുവെച്ച് മദ്യപിക്കുകയായിരുന്നു. ഇതിനിടെ തര്‍ക്കമുണ്ടാകുകയും കൈയാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. കരയില്‍ തുടങ്ങിയ കൂട്ടത്തല്ല് തൊട്ടടുത്തുള്ള കായലിലും തുടരുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല.

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. രാത്രി 12 മണി വരെയുള്ള പീക്ക് സമയങ്ങളിലാണ് ചില മേഖലകളില്‍ നിയന്ത്രണം ഉണ്ടാകുക. കഴിഞ്ഞ മൂന്നുനാല് ദിവസങ്ങളായി സംസ്ഥാനത്ത് തുടരുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധി ഇപ്പോഴും പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഇന്നും നിയന്ത്രണം ആവശ്യമായി വരുന്നത്.
സംസ്ഥാനത്ത് മഴ തീരെ ലഭിക്കാത്തതും അന്തരീക്ഷ ഊഷ്മാവ് വലിയ തോതില്‍ ഉയര്‍ന്നതുമാണ് നിലവിലെ കടുത്ത പ്രതിസന്ധിക്ക് കാരണം. ചൂട് ക്രമാതീതമായി വര്‍ധിച്ചതോടെ വീടുകളിലും സ്ഥാപനങ്ങളിലും എയര്‍ കണ്ടീഷണറുകളുടെയും ഫാനുകളുടെയും ഉപയോഗം പീക്ക് സമയങ്ങളില്‍ വലിയ തോതില്‍ കൂടിയിട്ടുണ്ട്. ഇത് സംസ്ഥാനത്തെ ആകെ വൈദ്യുതി ഉപഭോഗം വന്‍തോതില്‍ ഉയരാന്‍ കാരണമായി.
ഉപഭോഗം വര്‍ധിച്ചതിനൊപ്പം കേന്ദ്ര ഗ്രിഡില്‍ നിന്നുണ്ടാകുന്ന വൈദ്യുതിയുടെ ലഭ്യതക്കുറവും തിരിച്ചടിയായി. ഏകദേശം 12,000 മെഗവാട്ടിന്റെ കുറവാണ് കേന്ദ്ര ഗ്രിഡില്‍ നിന്ന് ലഭിക്കേണ്ട വൈദ്യുതിയിലുള്ളത്. ഇതേ തുടര്‍ന്ന് ഇന്നത്തെ ദിവസവും പീക്ക് സമയങ്ങളില്‍ സംസ്ഥാനത്ത് 600 മുതല്‍ 800 മെഗവാട്ട് വരെ അധിക ആവശ്യകതയാണ് ഉണ്ടാകുകയെന്ന് കെഎസ്ഇബി വിലയിരുത്തുന്നു.

മേല്‍പ്പാലത്തില്‍ നിന്നും കാര്‍ താഴേക്ക് വീണു; സ്ത്രീക്ക് ഗുരുതര പരിക്ക്‌

ആലപ്പുഴ: ചേർത്തല ഒറ്റപ്പുന്നയിൽ ദേശീയപാതയിലെ മേൽപ്പാലത്തിൽനിന്ന് കാർ താഴേക്ക് മറിഞ്ഞ് അഞ്ചുപേർക്ക് പരുക്ക്. ഗുരുവായൂരിൽനിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന യാത്രക്കാർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

ഏകദേശം 15 അടി ഉയരത്തിൽനിന്നാണ് കാർ താഴേക്ക് മറിഞ്ഞത്. പരുക്കേറ്റ അഞ്ചുപേരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരു സ്ത്രീയുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം.

യുവതിയെ ഭർതൃ​ഗൃഹത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

തൃശൂർ: ചാലക്കുടിയിൽ യുവതിയെ ഭർതൃ​ഗൃഹത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മേലൂർ സ്വദേശിനിയായ നഴ്സ് മിനു (38) ആണ് മരിച്ചത്. വീടിനുള്ളിൽ തീപൊള്ളലേറ്റ നിലയിലായിരുന്നു. ​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തിയതെന്നാണ് പ്രാഥമിക വിവരം. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മിനുവിന്റെ ഇളയ മകൻ അസുഖം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകനൊപ്പം നിന്നിരുന്ന മിനു ഭർതൃമാതാവിനെ ആശുപത്രിയിൽ മകന്റെ അടുത്ത് നിർത്തിയ ശേഷം വീട്ടിലേയ്ക്ക് മടങ്ങി.

പിന്നാലെ ജീവനൊടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്. വീടിനുള്ളിൽ നിന്ന് അസാധാരണമായി പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. ശേഷം പൊലീസും നാട്ടുകാരും സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മിനുവിനെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതിയും ഭർതൃ കുടുംബവുമായി തർക്കങ്ങളോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് അയൽവാസികൾ പറയുന്നു.

ഭർത്താവ് ജിബിൻ വിദേശത്താണ്. ഭർതൃമാതാവിനൊപ്പമായിരുന്നു മിനുവിന്റെ താമസം. ഇവർക്ക് എട്ടും മൂന്നും വയസുള്ള മക്കളുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. മിനുവിന്റെ മരണകാരണത്തിൽ വ്യക്തതയില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കാവനാട്-കടമ്പാട്ടുകോണം റീച്ച്; എട്ട് ഫൂട്ട് ഓവര്‍ ബ്രിഡ്ജുകള്‍ക്ക് അനുമതി

ദേശീയപാത 66ല്‍ കാവനാട് മുതല്‍ കടമ്പാട്ടുകോണം വരെയുളള റീച്ചില്‍ എട്ട് ഫൂട്ട് ഓവര്‍ ബ്രിഡ്ജുകള്‍ക്ക് അനുമതി ലഭിച്ചതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. സര്‍വ്വീസ് റോഡിന്റെ ഇരുവശത്തും കാല്‍നടക്കാര്‍ക്കുളള മേല്‍പ്പാലം സ്ഥാപിക്കുന്നതിന് സ്ഥലം ലഭ്യമാകുന്ന മുറയ്ക്കായിരിക്കും നിര്‍മ്മാണം നടത്തുക. പ്രാദേശികമായ ആവശ്യങ്ങളും സാങ്കേതികമായി പാലം പണിയുന്നതിനുളള സാധ്യതയുമുളള സ്ഥലങ്ങള്‍ പരിഗണിച്ചാണ് ആദ്യഘട്ടമായി കാല്‍നടക്കാര്‍ക്കുളള മേല്‍പ്പാലങ്ങള്‍ക്ക് ലഭിച്ചത്.

മങ്ങാട് (ബസ്‌ബേയ്ക്ക് സമീപം, ചെയ്‌നേജ് 493+910), പളളിമുക്ക് (ശ്രീനാരായണ പബ്ലിക് സ്‌കൂളിന് സമീപം, ചെയ്‌നേജ് 497+800), ഉയമനല്ലൂര്‍ (ബസ്‌ബേയ്ക്ക് സമീപം, ചെയ്‌നേജ് 500+500), മൈലക്കാട് (കൊല്ലം മുന്‍സിപ്പാലിറ്റി ഹോസ്പിറ്റലിന് സമീപം, ചെയ്‌നേജ് 503+880), ചാത്തന്നൂരില്‍ (ഇ.എസ്.ഐ ഹോസ്പിറ്റലിന് സമീപം, ചെയ്‌നേജ് 507+200), (ബസ്‌ബേയ്ക്ക് സമീപം, ചെയ്‌നേജ് 508+280), (രണ്ടാമത്തെ ബസ്‌ബേയ്ക്ക് സമീപം, ചെയ്‌നേജ് 509+700), കല്ലുവാതുക്കല്‍ (ബസ്‌ബേയ്ക്ക് സമീപം, ചെയ്‌നേജ് 512+180) എന്നിവിടങ്ങളിലാണ് കാല്‍നടക്കാര്‍ക്കുളള മേല്‍പ്പാലങ്ങള്‍ക്ക് അനുമതി ലഭിച്ചതെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.

ചി​റ്റൂ​ർ മു​ൻ എം​എ​ൽ​എ കെ. ​അ​ച്യു​ത​ൻ അ​ന്ത​രി​ച്ചു

പാ​ല​ക്കാ​ട്: ചി​റ്റൂ​ർ മു​ൻ എം​എ​ൽ​എ​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ കെ. ​അ​ച്യു​ത​ൻ (76) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. 1996 മു​ത​ൽ 2016 വ​രെ ചി​റ്റൂ​ർ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് കേ​ര​ള നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ത​ത്ത​മം​ഗ​ലം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യും ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യു​ടെ ചെ​യ​ർ​മാ​നാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ചി​റ്റൂ​ർ എം​എ​ൽ​എ സു​മേ​ഷ് അ​ച്യു​ത​ൻ മ​ക​നാ​ണ്.

സിലിണ്ടര്‍ ബുക്കിങ് നിയന്ത്രണത്തിന് ഇളവ്

രാജ്യത്ത് പാചക വാതക ക്ഷാമം രൂക്ഷമായതിന് പിന്നാലെ ഏര്‍പ്പെടുത്തിയ, സിലിണ്ടര്‍ ബുക്കിങ് നിയന്ത്രണത്തിന് ഇളവ്. പാചക വാതക സിലിണ്ടര്‍ റീഫില്‍ ബുക്ക് ചെയ്യുന്നതിനുള്ള കാലയളവ് ഗ്രാമ നഗര വെത്യാസമില്ലാതെ 25 ദിവസമാക്കി. നിലവില്‍ നിലവില്‍ നഗരമേഖലകളില്‍ 25 ദിവസവും ഗ്രാമീണ മേഖലകളില്‍ 45 ദിവസവുമായിരുന്നു ബുക്കിങ് ഇടവേള. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം കേന്ദ്ര പെട്രോളിയം- പ്രകൃതിവാകത മന്ത്രാലയം നല്‍കി.
നേരത്തെ 21 ദിവസമായിരുന്നു റീഫില്‍ ബുക്ക് ചെയ്യാനുളള കാലയളവ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇത് 25 ദിവസമായി ഉയര്‍ത്തിയത്. പ്രതിസന്ധിയുടെ പേരില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സബ്സിഡി എല്‍പിജി സിലിണ്ടറുകളുടെ എണ്ണവും കേന്ദ്ര സര്‍ക്കാര്‍ കുത്തനെ കുറച്ചിരുന്നു. ഒരു വര്‍ഷം ഉപഭോക്താക്കള്‍ക്ക് സബ്സിഡി നിരക്കില്‍ ലഭിച്ചിരുന്ന സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍ നിന്ന് നാലായാണ് ചുരുക്കിയത്.