31 C
Kollam
Wednesday 30th September, 2026 | 02:04:31 PM
Home News Breaking News തലസ്ഥാനത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണം

തലസ്ഥാനത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണം

തിരുവനന്തപുരം. കോൺഗ്രസ് ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണം. ജില്ലാ കമ്മറ്റി ഓഫീസിൻ്റെ പ്രവേശന കവാടം കല്ലേറിൽ തകർന്നു. നെയ്യാറ്റിൻകര ആനാവൂർ മണ്ഡലം കമ്മറ്റി ഓഫീസിന് തീയിടാനും ശ്രമമുണ്ടായി. ആക്രമണത്തിന് പിന്നിൽ ബിജെപി യെന്നാണ് കോൺഗ്രസിൻ്റെ ആരോപണം. ആക്രമണം അപലപനീയമെന്നും, ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ് ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കെതിരെ കരങ്കൊടി പ്രതിഷേധം നടത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. മറുപടിയായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കരിങ്കൊടി പ്രതിഷേധവുമായി യുവമോർച്ചയെത്തി. പിന്നാലെ നെയ്യാറ്റിനുകരയിൽ യൂത്ത് കോൺഗ്രസ് യുവമോർച്ച കയ്യാങ്കളി. ഒടുവിലത് കോൺഗ്രസ് ഓഫീസ് ആക്രമണങ്ങളിലേക്ക് നീണ്ടു.

കല്ലേറിൽ DCC ഓഫീസിൻ്റെ പ്രവേശന കവാടത്തിൻ്റെ ചില്ലുകൾ തകർന്നു. ആക്രമണത്തിന് പിന്നിൽ ബിജെപിയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.പാർട്ടി ഓഫീസ് ആക്രമിക്കുന്നത് ജനാധിപത്യ രീതിയല്ലെന്നും കുറ്റക്കർക്കെതിരെ ശക്തമായ നടപടിയെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

സംഭവത്തിൽ തിരുവനന്തപുരം ജില്ലയിലെ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here