29.3 C
Kollam
Wednesday 7th October, 2026 | 01:03:20 PM
Home News Breaking News മേല്‍പ്പാലത്തില്‍ നിന്നും കാര്‍ താഴേക്ക് വീണു; സ്ത്രീക്ക് ഗുരുതര പരിക്ക്‌

മേല്‍പ്പാലത്തില്‍ നിന്നും കാര്‍ താഴേക്ക് വീണു; സ്ത്രീക്ക് ഗുരുതര പരിക്ക്‌

ആലപ്പുഴ: ചേർത്തല ഒറ്റപ്പുന്നയിൽ ദേശീയപാതയിലെ മേൽപ്പാലത്തിൽനിന്ന് കാർ താഴേക്ക് മറിഞ്ഞ് അഞ്ചുപേർക്ക് പരുക്ക്. ഗുരുവായൂരിൽനിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന യാത്രക്കാർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

ഏകദേശം 15 അടി ഉയരത്തിൽനിന്നാണ് കാർ താഴേക്ക് മറിഞ്ഞത്. പരുക്കേറ്റ അഞ്ചുപേരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരു സ്ത്രീയുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം.