Home Blog Page 101

നാ​മ​നി​ര്‍​ദ്ദേ​ശ പ​ത്രി​ക​യി​ല്‍ വി​വ​രം മ​റ​ച്ച​തി​ന് മു​ഹ​മ്മ​ദ് റി​യാ​സും ഭാര്യ വീണയും കോടതിയിൽ നേരിട്ട് ഹാജരാകണം

തി​രു​വ​ന​ന്ത​പു​രം: നാ​മ നി​ര്‍​ദേ​ശ പ​ത്രി​ക​യി​ല്‍ വി​വ​ര​ങ്ങ​ള്‍ മ​റ​ച്ചു വ​ച്ച​തി​ന് ബേ​പ്പൂ​ര്‍ എം​എ​ല്‍​എ​യും മു​ന്‍ മ​ന്ത്രി​യു​മാ​യ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സും ഭാ​ര്യ​യും മു​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ളു​മാ​യ വീ​ണാ തൈ​ക്ക​ണ്ടി എ​ന്നി​വ​ര്‍ നേ​രി​ട്ട് ഹാ​ജ​രാ​യി വീ​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്ന് കോ​ട​തി. ജി​ല്ലാ പ്രി​ന്‍​സി​പ്പ​ൽ സെ​ഷ​ന്‍​സ് ജ​ഡ്ജി എ. ​ന​സീ​റയാണ് ഇതുസംബന്ധിച്ച ഉ​ത്ത​ര​വി​ട്ടത്.

മു​ഹ​മ്മ​ദ് റി​യാ​സ് ബേ​പ്പൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യം ന​ല്‍​കി​യ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യി​ലാ​ണ് വി​വ​ര​ങ്ങ​ള്‍ മ​റ​ച്ചു​വ​ച്ച​ത്. ഭാ​ര്യ​യ്ക്ക് ഏ​തെ​ങ്കി​ലും ക​മ്പ​നി​യു​മാ​യി ക​രാ​റോ മ​റ്റു ബി​സി​ന​സ് ബ​ന്ധ​ങ്ങ​ളോ ഉ​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ല്‍​കി​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, വീ​ണ​യ്ക്ക് ല​ഭി​ച്ച വ​രു​മാ​ന​ത്തി​ല്‍ സി​എം​ആ​ര്‍​എ​ല്ലി​ല്‍ നി​ന്ന് വാ​ങ്ങി​യ​തും വീ​ണ നി​കു​തി ഒ​ടു​ക്കി​യ​തു​മാ​യ 01.72 കോ​ടി രൂ​പ​യു​ടെ ക​ണ​ക്ക് കാ​ണി​ച്ചി​രു​ന്നി​ല്ല.

നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യി​ല്‍ വി​വ​ര​ങ്ങ​ള്‍ മ​റ​ച്ചു​വ​ച്ച പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​നെ​തി​രെ ക്രി​മി​ന​ല്‍ കേ​സ് എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നെ​യ്യാ​റ്റി​ൻ​ക​ര നാ​ഗ​രാ​ജ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും മ​ജി​സ്‌​ട്രേ​റ്റ് കേ​സ് എ​ടു​ക്കാ​ന്‍ ത​യാ​റാ​യി​ല്ല.

ഇ​തി​നെ​തി​രെ നാ​ഗ​രാ​ജ് ജി​ല്ലാ കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി മു​ഹ​മ്മ​ദ് റി​യാ​സി​നും വീ​ണ​യ്ക്കും നോ​ട്ടീ​സ് അ​യ​ക്കാ​നും അ​വ​രു​ടെ ഭാ​ഗം നേ​രി​ട്ടെ​ത്തി വി​ശ​ദീ​ക​രി​ക്കാ​നും നി​ര്‍​ദേ​ശി​ച്ച​ത്.

വെള്ളാപ്പള്ളിയെ ചാരി പിണറായി വിജയന് രൂക്ഷ വിമർശനവുമായി ബിനോയ്‌ വിശ്വം

ശ്രീനാരായണ ഗുരുവിൻറെ പാത പിന്തുടരുന്നവർ എന്നു പറയുന്നവരും ജാതിയത പറയുന്നു. കാറിൽ വച്ചോ കാറിന് പുറത്തുവച്ചോ ബന്ധം ഉണ്ടാക്കാൻ സിപിഐക്ക് താല്പര്യമുണ്ടായിട്ടില്ല. പിണറായിക്കെതിരെ ഒളിയമ്പുമായി ബിനോയ് വിശ്വം.ഇപ്പോൾ നടക്കുന്ന സംവാദങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ത്രീ പക്ഷത്താണ്
അന്ധമായ മുസ്ലിം വിരോധം പടർത്താൻ വെള്ളാപ്പള്ളി ശ്രമിച്ചു. അത് സിപിഐ അംഗീകരിക്കില്ല

തള്ളിക്കളയേണ്ടതിനെ സിപിഐ തള്ളിക്കളയും. വെള്ളാപ്പള്ളിയെ ചാരി പിണറായി വിജയന് രൂക്ഷ വിമർശനവുമായി ബിനോയ്‌ വിശ്വം. ജാതിഭ്രാന്ത് കേരളത്തിൽ ഇപ്പോഴും തുടരുന്നുണ്ട്.കാന്തപുരവും വെള്ളാപ്പള്ളിയുമല്ല ജാതീയതക്കെതിരെ പറഞ്ഞത്,അത് മാർക്സാണ്. ഇടതുപക്ഷത്തുള്ളവർക്കും ഇപ്പോൾ അവരുമായി ബന്ധുക്കളാകേണ്ടി വന്നിട്ടുണ്ട്. സിപിഐക്ക് ഒരു ഘട്ടത്തിലും അവരുമായി ബന്ധപ്പെടേണ്ടി വന്നിട്ടില്ല

സംസ്ഥാനത്തെ റോഡ് അപകടങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തര യോഗം വിളിച്ച് പൊതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം.സംസ്ഥാനത്തെ റോഡ് അപകടങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തര യോഗം വിളിച്ച് പൊതുമരാമത്ത് വകുപ്പ്.
നാളെ മന്ത്രി പി കെ ബഷീറിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് വെച്ചാണ് യോഗം. ഡിജിപി, ട്രാൻസ്പോർട്ട് കമ്മീഷണർ, എൻഎച്ച്ഐഎ സംസ്ഥാനമേധാവി, നാറ്റ്പാക്, റോഡ് സേഫ്റ്റി അതോറിറ്റി ഉദ്യോഗസ്ഥർ, കളക്ടർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

കഴിഞ്ഞ ദിവസങ്ങളിൽ ദേശീയ പാതകളിലും മറ്റും ഉണ്ടായ റോഡ് അപകടങ്ങളുടെ സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചത്. യോഗത്തിൽ സംസ്ഥാനത്തെ പ്രധാന റോഡുകളിലും ദേശീയപാതകളിൽ ഉണ്ടായ അപകടങ്ങളുടെ കാരണങ്ങൾ വിശദമായി അവലോകനം ചെയ്യും..

മീനുകളെ തൊടാതെ അളക്കാം; ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

കൊച്ചി: മീനുകളെ തൊടാതെ തന്നെ അവയുടെ നീളവും വീതിയും കൃത്യമായി അളക്കാൻ സഹായിക്കുന്ന മൊബൈൽ ആപ്പ് വികസിപ്പിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ‘മത്സ്യമെട്രി’ എന്ന പേരിലുള്ള ആപ്പ് മത്സ്യയിനങ്ങളുടെ സ്റ്റോക്ക് അസസ്മെന്റും വിവരശേഖരണവും കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വികസിപ്പിച്ചത്.

മീനുകളുടെ ചിത്രങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയാൽ അവയുടെ അളവുകൾ ആപ്പ് വഴി കൃത്യമായി തിട്ടപ്പെടുത്താനാകും. ഒരേ ഇനത്തിൽപ്പെട്ട ഒന്നിലധികം മീനുകളുടെ അളവുകൾ ഒരൊറ്റ സാമ്പിളിങ് സെഷനിൽ തന്നെ രേഖപ്പെടുത്താനും സൗകര്യമുണ്ട്. ശേഖരിക്കുന്ന വിവരങ്ങൾ സ്വയമേവ വർഗീകരിച്ച് പിന്നീട് ശാസ്ത്രീയ പഠനങ്ങൾക്കും ഉപയോഗിക്കാം.

ഫീൽഡ് സർവേകളിലെ മത്സ്യവിവര ശേഖരണം ലളിതവും കാര്യക്ഷമവുമാക്കാൻ ‘മത്സ്യമെട്രി’ ആപ്പ് സഹായിക്കുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു.

നഴ്സ് ആയ യുവതി പാചക ഗ്യാസിൽ നിന്ന് തീ പിടിച്ച് മരിച്ച നിലയിൽ

ചാലക്കുടി മേലൂരിൽ നഴ്സ് ആയ യുവതി പാചക ഗ്യാസിൽ നിന്ന് തീ പിടിച്ച് മരിച്ച നിലയിൽ. .കിഴക്കിനേടത്ത് ജിബിന്റെ ഭാര്യ മീനു (37) ആണ് മരിച്ചത്. മിനു ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്സ് ആയിരുന്നു. രാവിലെ 11 മണിയോടെ ആണ് സംഭവം

ബഹളം കേട്ട് ആളുകൾ എത്തുമ്പോഴേക്കും ശരീരത്തിലേക്ക് പൂർണമായി തീ പടരുകയായിരുന്നു

ഇടുക്കി കുമാരമംഗലം പീഡന പരമ്പര, ഒന്നാം പ്രതിക്ക് 20 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ

തൊടുപുഴ. ഇടുക്കി കുമാരമംഗലം പീഡന പരമ്പര കേസില്‍ ഒന്നാം പ്രതിക്ക് 20 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ. പീഡനപരമ്പരയിലെ മൂന്നാം കേസിലെ ഒന്നാം പ്രതി രഘു എന്ന ബേബിയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്. പോക്‌സോ ആക്ട് പ്രകാരം 20 വര്‍ഷം തടവും 50,000 രൂപ പിഴയും, ഐ.പി.സി 372 പ്രകാരം 5 വര്‍ഷം തടവും 40,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ പ്രതി മൂന്ന് വര്‍ഷം അധിക തടവ് അനുഭവിക്കണം. ശിക്ഷകള്‍ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

കൂട്ടബലാത്സംഗം ഉള്‍പ്പെടെ 28 കേസുകളിലായി 25 പ്രതികളാണുള്ളത്. 2022 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ശാരീരിക അവശതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോളാണ് പെണ്‍കുട്ടി ഗര്‍ഭിണി ആണെന്ന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയും ാെപലീസിനെയും വിവരം അറിയിച്ചു. പെണ്‍കുട്ടിയുടെ മൊഴി രേഖപെടുത്തിയ പൊലീസ് 28 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഒരെണ്ണം ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള കേസുമുണ്ട്.

2017 മുതല്‍ 2022 വരെ പെണ്‍കുട്ടിയെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് പീഡനത്തിന് വിധേയമാക്കിയെന്നായിരുന്നു കേസ്. പ്രതികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ ലോട്ടറി വില്‍പ്പനക്കാരന്‍ വരെയുള്ള നീണ്ട നിരയാണുണ്ടായിരുന്നത്. കുട്ടിയുടെ വീട്ടിലെ നിര്‍ധനാവസ്ഥ മുതലെടുത്തും ഭീഷണിപ്പെടുത്തിയുമാണ് ഇടനിലക്കാരന്‍ പണം വാങ്ങി മറ്റുള്ളവര്‍ക്ക് കുട്ടിയെ കാഴ്ചവച്ചത്. കേസിലെ മറ്റ് പ്രതികളായ തങ്കച്ചന്‍, മഞ്ജു എന്നിവര്‍ വിചാരണ പൂര്‍ത്തിയാകുന്നതിന് മുന്‍പ് മരിച്ചു. മഞ്ജു 2025 ഏപ്രിലില്‍ അസുഖം ബാധിച്ചും, തങ്കച്ചന്‍ കഴിഞ്ഞ ഓഗസ്റ്റ് 22-ന് സ്വന്തം വീട്ടില്‍ തൂങ്ങി മരിക്കുകയുമായിരുന്നു.

കരുവാറ്റ കൊലക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു, ജുവനൈല്‍ കോടതിയുടെ അസാധാരണ ഉത്തരവ്

ആലപ്പുഴ: നാടിനെ നടുക്കിയ കരുവാറ്റ കൊലക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ആലപ്പുഴ ജുവനൈല്‍ കോടതിയുടെ അസാധാരണ ഉത്തരവ്. 13 വയസ്സുകാരി ഉള്‍പ്പെടെ കുറ്റകൃത്യത്തില്‍ പങ്കാളികളായ മുഴുവന്‍ പേരും മൈനറുകളായ കൊലക്കേസ് നിയമചരിത്രത്തില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ സുപ്രധാന നടപടി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ വ്യവസ്ഥയില്ലെന്നും ഇത്തരത്തിലുള്ള മുന്‍കാല കോടതി വിധികളില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദങ്ങള്‍ തള്ളിയാണ് പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചത്.

അടച്ചിട്ട വീട്ടിനകത്ത് രാത്രിയില്‍ അതിക്രമിച്ചു കയറിയാണ് പ്രതികള്‍ അരുംകൊല നടത്തിയത്. സംഭവത്തിന് നേരിട്ട് ദൃക്‌സാക്ഷികളില്ല. പിടിയിലായ കുട്ടികള്‍ മാത്രമാണ് കൊലപാതകത്തില്‍ പങ്കാളികളായിട്ടുള്ളത്. ഈ സാഹചര്യത്തില്‍ പ്രതികളെ സ്ഥലത്തെത്തിച്ച് ശാസ്ത്രീയ തെളിവെടുപ്പ് നടത്താന്‍ വിട്ടുകിട്ടിയില്ലെങ്കില്‍ കേസ് വിചാരണവേളയില്‍ ദുര്‍ബലപ്പെടുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധ്യപ്പെടുത്തി. കുട്ടികളെ പൊലീസ് ലോക്കപ്പിലോ സാധാരണ ജയിലിലോ പാര്‍പ്പിക്കരുതെന്ന് മാത്രമാണ് ജുവനൈല്‍ ജസ്റ്റിസ് നിയമം അനുശാസിക്കുന്നത്. പൊലീസ് കസ്റ്റഡിയെക്കുറിച്ച് ജുവനൈല്‍ നിയമത്തില്‍ പ്രത്യേക നിരോധനമോ പരാമര്‍ശമോ ഇല്ലാത്ത പക്ഷം, ക്രിമിനല്‍ നടപടിച്ചട്ടത്തിലെയും ഭാരതീയ ന്യായ സംഹിതയിലെയും പൊതുവ്യവസ്ഥകള്‍ കണക്കിലെടുത്ത് പ്രതികളെ അന്വേഷണസംഘത്തിന് കൈമാറണമെന്ന പ്രോസിക്യൂഷന്റെ നിയമപരമായ വാദം കോടതി ശരിവെക്കുകയായിരുന്നു.

സംവൃതാ സുനില്‍ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തുന്നു

കൊച്ചി: സംവൃതാ സുനില്‍ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തുന്നു. വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്ന് പതുക്കെ വിട്ടുനില്‍ക്കുകയായിരുന്നു. ഇടയ്ക്കിടെ സിനിമയിലേക്ക് തിരിച്ചെത്തിയെങ്കിലും പഴയ പോലെ സജീവമായിരുന്നില്ല. ഇപ്പോഴിതാ വീണ്ടും ഒരു മലയാള സിനിമയുടെ ഭാഗമാകുകയാണ് താരം.

നവരസാ ഫിലിംസും സ്റ്റോണ്‍ ബെഞ്ച് സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് സംവൃതയുടെ മടങ്ങിവരവ്. ഷഹീദ് അറഫാത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇടുക്കിയിലെ പന്ന്യാര്‍കുട്ടിയില്‍ സെപ്റ്റംബര്‍ ഏഴിന് ലളിതമായ ചടങ്ങോടെ തുടക്കമായി. ചിത്രത്തിന് ഇതുവരെ ഔദ്യോഗികമായി പേര് നല്‍കിയിട്ടില്ല. ‘നവരസാ പ്രൊഡക്ഷന്‍ 3’ എന്നാണ് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്.

സംവിധായകന്‍ ഷഹീദ് അറഫാത്ത്, നിര്‍മ്മാതാക്കളായ ശ്രീജിത്ത് കെ എസ്, കാര്‍ത്തികേയന്‍ എസ്, ദിലീഷ് പോത്തന്‍, അല്‍ഫോന്‍സ് പുത്രന്‍, സംവൃതാ സുനില്‍ തുടങ്ങിയവര്‍ പൂജാ ചടങ്ങില്‍ പങ്കെടുത്തു. ദിലീഷ് പോത്തന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചപ്പോള്‍ അല്‍ഫോന്‍സ് പുത്രനാണ് ആദ്യ ക്ലാപ്പ് നല്‍കിയത്.
ബിജു മേനോനും വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തിയ ‘തങ്കം’ എന്ന ചിത്രത്തിന് ശേഷം ഷഹീദ് അറഫാത്ത് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ‘കെട്ട്യോളാണ് എന്റെ മാലാഖ’, ‘അഡിയോസ് അമിഗോസ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ തങ്കമാണ് പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്.

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തക്കേസ്: വിചാരണയ്ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

കൊല്ലം: പുറ്റിങ്ങല്‍ ദേവീക്ഷേത്ര വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട സെഷന്‍സ് കേസ് നമ്പര്‍ 1734/2023ന്റെ വിചാരണയ്ക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. വിചാരണയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിശദീകരണവും ബന്ധപ്പെട്ട രേഖകളും പരിശോധിക്കുന്നതിനായി സമയം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് ജി. ഗിരീഷ് ഉത്തരവിട്ടത്.
സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയതിന്റെ കാരണങ്ങള്‍ സംബന്ധിച്ച ഒന്നാം പ്രതിയായ സര്‍ക്കാരിന്റെ വിശദീകരണം കോടതിയില്‍ സമര്‍പ്പിക്കുന്നതിനും ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കുന്നതിനുമായി പബ്ലിക് പ്രോസിക്യൂട്ടര്‍ ഹ്രസ്വമായ സമയം ആവശ്യപ്പെട്ടു. മൂന്നാം എതിര്‍കക്ഷിയും കൗണ്ടര്‍ സമര്‍പ്പിക്കുന്നതിന് സമയം ആവശ്യപ്പെട്ടു.
തുടര്‍ന്ന് കേസ് ഈ മാസം 14-ന് പരിഗണിക്കുന്നതിനായി മാറ്റി. അതുവരെ പുറ്റിങ്ങല്‍ ദേവീക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസിന്റെ വിചാരണയ്ക്ക് ഇടക്കാല സ്റ്റേ ഉണ്ടായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അഡ്വ. കെ.പി. ജബ്ബാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.
അഡ്വ. കെ. ഗോപാലകൃഷ്ണ കുറുപ്പ് ഹര്‍ജിക്കാരനുവേണ്ടി ഹാജരായി. അഡ്വ. ജോണ്‍സണ്‍ ഗോമസും അഡ്വ. സഞ്ജയ് ജോണ്‍സണും മൂന്നാം എതിര്‍കക്ഷിക്കുവേണ്ടിയും പബ്ലിക് പ്രോസിക്യൂട്ടര്‍ സര്‍ക്കാരിനുവേണ്ടിയും ഹാജരായി.

വിവാഹത്തിനിടെ കൂട്ടത്തല്ല്; കായലിലും ഏറ്റുമുട്ടൽ

കൊല്ലം: താന്നിയില്‍ മദ്യപാനത്തിനിടെ യുവാക്കള്‍ തമ്മില്‍ കൂട്ടത്തല്ല്. കല്യാണത്തിനിടെയാണ് കൈയാങ്കളിയുണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കല്യാണത്തിനെത്തിയവര്‍ക്കും വഴിയാത്രക്കാര്‍ക്കുമടക്കം പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹസത്കാരം നടക്കുന്നതിനിടെ, സ്ഥലത്തെത്തിയ ചിലര്‍ ഓഡിറ്റോറിയത്തിന് പുറത്തുവെച്ച് മദ്യപിക്കുകയായിരുന്നു. ഇതിനിടെ തര്‍ക്കമുണ്ടാകുകയും കൈയാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. കരയില്‍ തുടങ്ങിയ കൂട്ടത്തല്ല് തൊട്ടടുത്തുള്ള കായലിലും തുടരുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല.