ശാസ്താംകോട്ട. മുതുപിലാക്കാട്ടെ അക്രമ സംഭവങ്ങളുടെ പിന്നില്‍ സിപിഎമ്മും ആര്‍എസ്എസും പ്രദേശത്ത് മേധാവിത്വമുറപ്പിക്കാന്‍ നടത്തിയ പദ്ധതികളെന്ന് സൂചന. വ്യക്തമായ പ്ളാനിംങ് നടത്തി പ്രദേശത്തെ ആര്‍എസ്എസ് ബന്ധം വിടുവിച്ച് എടുക്കാനുള്ള സിപിഎം നീക്കമാണ് കൈവിട്ടുപോയതെന്നാണ് കരുതുന്നത്.
ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ക്ഷേത്രത്തില്‍ പൂക്കളമൊരുക്കല്‍ സംഘര്‍ഷമുണ്ടാക്കിയതിന്‍റെ പ്രതിഫലനമെന്നോണം ക്ഷേത്രകമ്മിറ്റി ആര്‍എസ്എസ് പിടിയിലായിരുന്നു. ദശാബ്ദങ്ങളായി കോണ്‍ഗ്രസിന്‍റെയും സിപിഎമ്മിന്‍റെയും നേതാക്കളാണ് കമ്മിറ്റി ഭരിച്ചിരുന്നത്. തുടര്‍ന്ന് പ്രദേശം മൊത്തത്തില്‍ ഒരു സംഘപരിവാര്‍ കുടക്കു കീഴിലാക്കാന്‍ ഹൈന്ദവ സംഘടനകളുടെ ശ്രമം നടന്നു വരികയാണ്. പലയിടത്തും മറ്റു പാര്‍ട്ടികളുടെ കൊടികളും മറ്റും നശിപ്പിക്കപ്പെട്ടു.
ആര്‍എസ്എസിന്‍റെ പിടിയില്‍ നിന്നും മേഖല വിമുക്തമാക്കാനാണ് ആര്‍എസ്എസിന്‍റെ മേധാവിത്വ പ്രതീകം എന്നോണം സ്ഥലത്ത് സ്ഥാപിച്ചിരുന്ന ആനയുടെ രൂപം തകര്‍ത്തത്. ഇത് പ്ളാന്‍ ചെയ്ത പദ്ധതിയാണെന്നും പുറത്തുനിന്ന് ആളെ എത്തിച്ചു ചെയ്തതാണെന്നും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ നിന്നും വ്യക്തമായി. ഇതിനു പിന്നില്‍ സിപിഎമ്മിലെ നേതാക്കളുടെ കൂടി അറിവുണ്ടെന്ന് ആക്ഷേപമുണ്ട്. ആനരൂപം തകര്‍ത്ത കേസ് അത്ര ബലവത്തല്ലാത്തതിനാല്‍ ക്ഷേത്ര വഞ്ചിയും കൃഷ്ണരൂപവും കൂടി എതിര്‍കക്ഷികള്‍ തകര്‍ത്ത് അത് സിപിഎമ്മിന്‍റെ തലയിട്ടുകൊടുത്തുവെന്നാണ് ഇവര്‍ പറയുന്നത്. എന്തായാലും പ്രശ്നം മത വൈരമുണ്ടാക്കാനെന്ന നിലയില്‍ വലിയ സംഭവമായി മാറിയതോടെ സിപിഎം ചൂട് ചേമ്പു വായിലിട്ട നിലയിലാണ് ഇപ്പോള്‍. വഞ്ചിയും കൃഷ്ണ വിഗ്രഹവും തകര്‍ത്തത് തങ്ങളല്ലെന്ന് സമൂഹമാധ്യമത്തില്‍ ആണയിടുന്ന ഇവര്‍ ഇതിനു തെളിവു സംഘടിപ്പിക്കുമെന്നും പറയുന്നുണ്ട്. എന്നാല്‍ വെറുതേ നിന്ന ആന വിഗ്രഹം തകര്‍ത്തത് തങ്ങളാണെന്ന് പറയാതെ പറയേണ്ട നിലയിലുമായി അവര്‍. നേതാക്കളിറക്കിയ പ്രസ്താവനയിലും ആന പൊതുസ്ഥലത്ത് ഉപദ്രവമുണ്ടാക്കിയ വസ്തുവായിരുന്നുവെന്ന്പരാമര്‍ശമുണ്ട്. അതോടെ കാര്യങ്ങള്‍ ഏതാണ്ട് വ്യക്തമായി.
ആക്രമണം നടത്തി മടങ്ങിയവരെ പിന്തുടര്‍ന്ന് പോയാണ് തങ്ങള്‍ വീടും കാറും തകര്‍ത്ത് അക്രമം കാട്ടിയതെന്ന കാര്യം മാധ്യമങ്ങളില്‍ വരണമെന്ന നിലപാട് മാത്രമാണ് സംഘപരിവാറുകാര്‍ക്ക്. അതോടെ അവര്‍ക്ക് കൂടുതല്‍ മാര്‍ക്ക് പ്രാദേശികമായി കിട്ടുകയും ചെയതു. കേസിന്‍റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന കര്‍ശന നിലപാടിലാണ് കോണ്‍ഗ്രസ്.
അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് നാലു പേർ കൂടി പൊലീസ് പിടിയിലായി. പ്രതി യായ ഡിവൈഎഫ്ഐ പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിൽ നിന്നു കടത്തിക്കൊണ്ടു പോയ കേസിൽ രണ്ട് ഡിവൈ എഫ്ഐ പ്രവർത്തകരും ഡി വൈഎഫ്ഐ പ്രവർത്തകൻ്റെ വീട് അടിച്ചു തകർത്ത കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരുമാണ് പിടിയിലായത്.
കൊല്ലം വടക്കേവിള സുനിൽ മൻസിൽ തൻസീർ (26), വടക്കേ വിള തെക്കേലഴികം ലക്ഷം വീട്ടിൽ അനന്തു (25) എന്നിവരെ പ്രതിയെ കടത്തിക്കൊണ്ടു പോയ കേസിൽ കുണ്ടറ പൊലീസും തുരുത്തിക്കരയിൽ ഡിവൈ എഫ്ഐ പ്രവർത്തകന്റെ വീട് തകർത്ത കേസിൽ മുതുപിലാക്കാട് സ്വദേശി അക്ഷയ് (25),ആയിക്കുന്നം സ്വദേശി വിപിൻ (26) എന്നിവരെ ശാസ്താംകോട്ട പൊലീസും അറസ്‌റ്റ് ചെയ്തു. ഇതോടെ അറസ്‌റ്റിലായവരുടെ എണ്ണം ഒൻപതായി.
സൈനികൻ അടക്കമുള്ളവരു ടെ വീടുകൾ, ഇടിഞ്ഞകുഴി ജംക്ഷനിലെ ആനയുടെ പ്രതിമ, പാർഥസാരഥി ക്ഷേത്രത്തിനു മു ന്നിൽ ശ്രീകൃഷ്‌ണ ജയന്തിയുടെ ഭാഗമായി സ്‌ഥാപിച്ച കൊടിതോരണങ്ങൾ, വഞ്ചിമുക്കിലെ ക്ഷേത്രം വക കാണിക്ക വഞ്ചി എന്നിവ തകർത്ത കേസിൽ പിടിയിലായ ബ്ലോക്ക് പഞ്ചായത്തംഗം അടക്കമുള്ള മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകരും ഡിവൈ എഫ്ഐ പ്രവർത്തകന്റെ വീടും വാഹനങ്ങളും തകർത്ത കേസിൽ പിടിയിലായ രണ്ട് ആർ എസ്എസ് പ്രവർത്തകരും റിമാൻഡിലാണ്.
പ്രതികളെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ വൈദ്യ പരി ശോധനയ്ക്ക് എത്തിച്ചപ്പോഴാ ണ്, ഡിവൈഎഫ്ഐ പ്രവർത്ത കനായ കൊല്ലം മുണ്ടയ്ക്കൽ പുതൂവൽ ശരത്ത് ശശി നീലക ണൻ (25) ഡിവൈഎഫ്ഐ പ്രവർത്തകരുടെ സഹായത്തോ ടെ കടന്നുകളഞ്ഞത്.
ശരത്തിനെയും കണ്ടാലറിയാ വുന്ന 12 പേർക്കെതിരെയും കേസെടുത്തിരുന്നു. ശരത്തും കടന്നുകളയാൻ സഹായിച്ച രണ്ട് പേരും പൊലീസ് പിടിയിലായിരുന്നു
ഡിവൈഎഫ്‌ഐ പ്രവർത്തക ൻ്റെ വീട് തകർത്ത കേസിൽ കണ്ടാലറിയാവുന്ന 25 പേർക്കെ തിരെയാണ് കേസ്. ഇതിൽ നാ ലു പേർ പിടിയിലായി. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളെയും കണ്ടെത്തുമെന്നു പൊലീസ് പറഞ്ഞു.




































