30.2 C
Kollam
Wednesday 30th September, 2026 | 11:00:49 AM
Home News Breaking News തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ ആക്രമണം

തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി ഓഫീസിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. ബേക്കറി ജംഗഷനിലെ തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. രാത്രിയോ പുലര്‍ച്ചെയോ ആണ് ആക്രമണം നടന്നതെന്നാണ് സംശയം. ഓഫീസിന്റെ പ്രധാന വാതിലിന്റെ ചില്ല് കല്ലെറിഞ്ഞ് തകര്‍ത്ത നിലയിലാണ്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

ബിജെപിയുമായുള്ള തര്‍ക്കത്തിന്റെ ഭാഗമായാണ് അക്രമം നടത്തിയതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. അമിത് ഷായ്ക്കെതിരെ കരിങ്കൊടി കാണിച്ചതിന് പിന്നാലെ ബിജെപിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ബിജെപിയും യുവമോര്‍ച്ചയും നടത്തിയ അക്രമമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here