30.5 C
Kollam
Saturday 26th September, 2026 | 02:48:01 PM
Home Uncategorized ‘പോറ്റിയേ കേറ്റിയേ’ പാട്ട് പാടി പ്രചാരണം , കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പഴകുളം മധുവിനെതിരെ പരാതി,...

‘പോറ്റിയേ കേറ്റിയേ’ പാട്ട് പാടി പ്രചാരണം , കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പഴകുളം മധുവിനെതിരെ പരാതി, ഇനിയും പാടും, മധു

പത്തനംതിട്ട: ‘പോറ്റിയേ കേറ്റിയേ’ പാരഡി പാട്ട് പാടി പ്രചാരണം നടത്തിയ റാന്നിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പഴകുളം മധുവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പഴകുളം മധുവിനെതിരെ പരാതി നല്‍കിയത്.

താന്‍ ഒരു മതവികാരവും വ്രണപ്പെടുത്തിയിട്ടില്ലെന്ന് പഴകുളം മധു പറഞ്ഞു. ശബരിമലയിലെ സ്വര്‍ണക്കൊള്ള പ്രചാരണവേളയില്‍ ഉന്നയിക്കുമെന്നും ഈ പാരഡി പാട്ട് ഇനിയും പാടുമെന്നും പഴകുളം മധു പറഞ്ഞു. പരാതിക്ക് പിന്നില്‍ റാന്നിയിലെ ഇടതു സ്ഥാനാര്‍ഥിയാണ്. നേരത്തെയും ഈ പാട്ടിനെതിരെ പരാതി നല്‍കിയ ആളാണ് പ്രസാദ് കുഴിക്കാലയെന്നും യുഡിഎഫ് സ്ഥാനാര്‍ഥി പറഞ്ഞു.

also read:

ശബരിമല ഉള്‍പ്പെട്ട റാന്നി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പഴകുളം മധുവും പ്രവര്‍ത്തകരും ‘പോറ്റിയേ കേറ്റിയേ? പാരഡി പാട്ട് പാടി പ്രചാരണം നടത്തിയിരുന്നു. ഇത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി തിരുവാഭരണ പാത സംരക്ഷണ സമിതി രംഗത്തുവന്നിരുന്നു. പാരഡി പാട്ടിനെതിരെ നേരത്തെ നല്‍കിയ കേസില്‍ നിന്ന് പിന്മാറിയിട്ടില്ലെന്നും ശക്തമായി മുന്നോട്ടുപോവുകയാണെന്നും സംഘടനയുടെ ജനറല്‍ സെക്രട്ടറി റാന്നി സ്വദേശി പ്രസാദ് കുഴിക്കാല മാധ്യമങ്ങളോട് പറഞ്ഞു.