26.1 C
Kollam
Wednesday 16th September, 2026 | 05:50:13 AM
Home News National തടഞ്ഞിട്ടും എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണരൂപത്തിൽ ,ഞെട്ടി നേതാക്കള്‍

തടഞ്ഞിട്ടും എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണരൂപത്തിൽ ,ഞെട്ടി നേതാക്കള്‍

ന്യൂഡെല്‍ഹി.എഐസിസി അധ്യക്ഷനും സോണിയാ ഗാന്ധിയും തടഞ്ഞിട്ടും എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണരൂപത്തിൽ അവതരിപ്പിച്ചു. ദേശീയഗീതത്തിന്‍റെ ആദ്യ രണ്ടു ഖണ്ഡിക മാത്രം പാടിയാൽ മതിയെന്നായിരുന്നു കോൺഗ്രസ് നയം.

എ ഐ സിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മുൻ അധ്യക്ഷ സോണിയാ ഗാന്ധി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസിന്‍റെ ഉന്നത നേതൃത്വം മുഴുവൻ നിരന്നു നിൽക്കുന്ന ചടങ്ങിൽ വന്ദേമാതരം തുടരുകയാണ്. ആദ്യത്തെ രണ്ടു ഖണ്ഡിക കഴിഞ്ഞ് പിന്നെയും.

നിർത്തേണ്ടിടത്ത് നിർത്താതെ അതു തുടർന്നപ്പോൾ രാഹുൽ ഗാന്ധി മുഖം ചുളിച്ചു. കൊടിമരത്തിന് അപ്പുറത്തു നിൽക്കുന്ന ഖർഗെയേയും സോണിയയേയും നോക്കി. ഇരുവരുടേയും മുഖത്ത് പെട്ടെന്ന് രോഷം പടർന്നു. സ്റ്റോപ്പ് സ്റ്റോപ് എന്ന് സോണിയ പറഞ്ഞു. നിർത്താൻ കൈവീശി ഖർഗെയും പറഞ്ഞു.

പക്ഷേ, അതു നിർത്താൻ ആർക്കും സാധിച്ചില്ല. മുഴുവനും ചൊല്ലിയാണ് വന്ദേമാതരം അവസാനിച്ചത്. വളന്‍റിയർമാരെ അടുത്തു വിളിച്ച് രാഹുൽ ഗാന്ധി നിർദേശം നൽകുന്നതൊക്കെ ഇതിനിടയിൽ കണ്ടെങ്കിലും ആർക്കും വന്ദേമാതരം അവസാനിപ്പിക്കാൻ കഴിഞ്ഞില്ല. വന്ദേമാതരത്തിന്‍റെ ആദ്യഭാഗങ്ങൾ മാത്രം ചൊല്ലിയാൽ മതിയെന്നാണ് കോൺഗ്രസ് നയം. അതു തെറ്റിച്ചാണ് പൂർണരൂപത്തിൽ എഐസിസി ആസ്ഥാനത്ത് ചൊല്ലുന്ന സ്ഥിതി ഉണ്ടായത്.