തിരുവനന്തപുരം.സംസ്ഥാനത്തെ ജെയിലുകളില് അടിമുടി മാറ്റത്തിന് തയ്യാറെടുത്ത് സര്ക്കാര്‍. ജയിലുകളുടെ സുരക്ഷ ശക്തമാക്കുന്നതിനായി എഐ സാങ്കേതിക വിദ്യ വിദേശ മാതൃകയില്‍ ഉപയോഗിക്കുന്നതാണ് ഇതില് പ്രധാനം. ഭക്ഷണക്രമത്തില് മാറ്റം വരുത്തി മട്ടനടക്കം ഒഴിവാക്കുന്നതിനെകുറിച്ചും ആലോചിക്കുന്നുണ്ട് ജയില് വകുപ്പ്.
ജെയിലുകളിലേക്ക് മദ്യവും ലഹരി വസ്തുക്കളും മൊബൈല്‍ ഫോണും എത്തുന്നതിലധികവും മതിലിലൂടെ എറിഞ്ഞിടുന്നതാണ്. ഇതും ജയില്‍ ചാട്ടവും ഒഴിവാക്കാന്‍ ഡ്രോണുകളുടെ നിരീക്ഷണമാണ് ഏഐ സങ്കേതിക വിദ്യയില്‍ പ്രധാനം. ജയിലിനുള്ളിലുള്ള സംഘര്ഷം ഒഴിവാക്കാനും സങ്കേതിക വിദ്യ ഉപകരിക്കും. ബഹളമുണ്ടാവുകയോ 15ലധികം പേര് ഒരുമിച്ച് കൂടുകയെ ചെയ്താല് ഉടന്‍ സൂപ്രണ്ടിന് സന്ദേശമെത്തും. വേഗത്തില് പരിഹാരമുണ്ടാക്കുകയും ചെയ്യാം. ഇതിനോക്കെ കഴിയുന്ന എഐ സാങ്കേതിക വിദ്യയാണ് പരീക്ഷിക്കാനോരുങ്ങുന്നത്. തുടക്കം പുജപ്പുര സെന്ട്രല് ജെയിലിലായിരിക്കും . കൊള്ളാമെന്ന് കണ്ടാല് മറ്റ് ജയിലുകളിലേക്കും വ്യാപിപ്പിക്കും. ഇതോടൊപ്പം ഭക്ഷണ ക്രമത്തിലും മാറ്റം പരിഗണിക്കുന്നുണ്ട്. തടവുപുള്ളികളില് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന മട്ടന് ഒഴിവാക്കുകയാണ് പ്രധാനം. ആഴ്ച്ചയില് 100 ഗ്രാം മട്ടനാണ് തടവുപുള്ളികള്ക്ക് നല്കുന്നത്. ഇതോഴിവാക്കി പകരം ചിക്കന് നല്കും. ഇതിലൂടെ സാമ്പത്തിക ല ാഭവും ഉണ്ടാകുമെന്നാണ് ജയില് വകുപ്പിന്റെ പ്രതീക്ഷ. വിശദമായ റിപ്പോര്ട്ട് ജയില് ഡിജിപി എസ് ശ്രീജിത്ത് സര്ക്കാറിന് സമര്പ്പിച്ചുകഴിഞ്ഞു.ജെയിലുകളുടെ പേരുമാറ്റവും പരിഗണനയിലാണ്.






























