28.8 C
Kollam
Monday 12th October, 2026 | 11:59:28 AM
Home News National ഓടുന്ന കാറിന് മുകളിലേക്ക് ഹൈമാസ്റ്റ് പോസ്റ്റ് മറിഞ്ഞ് വീണ് അപകടം,രാഷ്ട്രീയ നേതാവിന് ദാരുണാന്ത്യം

ഓടുന്ന കാറിന് മുകളിലേക്ക് ഹൈമാസ്റ്റ് പോസ്റ്റ് മറിഞ്ഞ് വീണ് അപകടം,രാഷ്ട്രീയ നേതാവിന് ദാരുണാന്ത്യം

ലഖ്‌നൗ: ഓടുന്ന കാറിന് മുകളിലേക്ക് ഹൈമാസ്റ്റ് പോസ്റ്റ് മറിഞ്ഞ് വീണ് അപകടം. ഉത്തര്‍ പ്രദേശിലെ ബറേലിയില്‍ ഉണ്ടായ അപകടത്തില്‍ സമാജ് വാദി പാര്‍ട്ടി പ്രാദേശിക നേതാവ് ലാല്‍ ബഹാദൂര്‍ യാദവ് കൊല്ലപ്പെട്ടു. പ്രതാപ്ഗഡില്‍ ലാല്‍ ബഹാദൂര്‍ യാദവിന്റെ വസതിക്ക് 500 മീറ്റര്‍ മാത്രം മാറി ഞായറാഴ്ചയായിരുന്നു അപകടം.

പ്രതാപ്ഗഡില്‍ നിന്നും ബാബുഗഡിലേക്കുള്ള യാത്രയ്ക്കിടെ നേതാവ് സഞ്ചരിച്ച കാറിന് മുകളിലേക്ക് ഭാരത് പെട്രോളിയം പമ്പിന്റെ ഹൈമാസ്റ്റ് പോസ്റ്റ് പതിക്കുകയായിരുന്നു. 65 മീറ്റര്‍ ഉയരമുള്ളതും നാല്‍പത് ക്വിന്റലില്‍ അധികം ഭാരമുള്ളതുമായ പോസ്റ്റാണ് അപകടം ഉണ്ടാക്കിയത്. ഭീമന്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബോര്‍ഡ് സ്ഥാപിക്കുന്നതിനായി ക്രെയിനുമായി ബന്ധിപ്പിച്ച ചങ്ങല പൊട്ടിയായിരുന്നു അപകടം ഉണ്ടായത്.