Home News Breaking News   ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിച്ച് വിവാഹസംഘത്തിന്റെ ആഘോഷം,കേസ്

  ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിച്ച് വിവാഹസംഘത്തിന്റെ ആഘോഷം,കേസ്

Advertisement

കോഴിക്കോട്: നാദാപുരം-തലശേരി സംസ്ഥാനപാതയില്‍ ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിച്ച് വിവാഹസംഘത്തിന്റെ ആഘോഷം. ഏഴുപേര്‍ക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു.

ഞായറാഴ്ച രാത്രി 8.15ഓടെയാണ് സംഭവം. സംസ്ഥാനപാതയില്‍ പേരോട് ടൗണിലാണ് ഒരുകൂട്ടം യുവാക്കള്‍ പ്രഹരശേഷിയുള്ള പടക്കങ്ങള്‍ റോഡില്‍ നിരത്തി തീകൊളുത്തിയത്. പടക്കം പൊട്ടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

റോഡില്‍ വാഹനങ്ങള്‍ക്കിടയില്‍ പടക്കങ്ങള്‍ പൊട്ടിച്ചിതറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ സംഘമാണ് അപകടകരമായ ആഘോഷം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

Advertisement