30.3 C
Kollam
Wednesday 28th October, 2026 | 05:38:51 PM
Home News National ഗുജറാത്തിൽ ട്രാക്കിൽ കല്ലുകളും ഇരുമ്പ് തൂണുകളും വച്ച് ട്രയിന്‍ അട്ടിമറിക്ക് നീക്കം

ഗുജറാത്തിൽ ട്രാക്കിൽ കല്ലുകളും ഇരുമ്പ് തൂണുകളും വച്ച് ട്രയിന്‍ അട്ടിമറിക്ക് നീക്കം

Advertisement

ഗുജറാത്തിൽ ട്രെയിൻ അട്ടിമറിക്ക് നീക്കം. അമ്രേലിയിലാണ് ട്രാക്കിൽ കല്ലുകളും ഇരുമ്പ് തൂണുകളും വച്ച് അഞ്ജാതർ ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചത്. ഭാവ്നഗർ – പോർബന്തർ എക്സ്പ്രസ് തലനാരിഴയ്ക്കാണ് അപകടം ഒഴിവാക്കിയത്. കല്ലുകളും മറ്റും കണ്ട് ലോക്കോ പൈലറ്റ് എമർജൻസി ബ്രേക് പ്രയോഗിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. റെയിൽവേ പോലീസും ഡോഗ്സ്കോഡും ഫോറൻസിക്ക് വിഭാഗവും പരിശോധന നടത്തി. പ്രതികളെ തിരിച്ചറിയാൻ ആയിട്ടില്ല.