26.9 C
Kollam
Friday 4th September, 2026 | 11:16:40 PM
Home News National അടഞ്ഞ മുറിയിൽ മൂന്നു യുവാക്കൾ ശ്വാസംമുട്ടി മരിച്ചു

അടഞ്ഞ മുറിയിൽ മൂന്നു യുവാക്കൾ ശ്വാസംമുട്ടി മരിച്ചു

ബംഗളുരു. ബെലഗാവിയിൽ മൂന്നു യുവാക്കൾ ശ്വാസംമുട്ടി മരിച്ചു. അമൻ നഗർ സ്വദേശികളായ റിഹാൻ, മൊഹീൻ, സർഫറാസ് എന്നിവരാണ് മരിച്ചത്. ഒരാളെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാനവാസ് ആണ് ചികിത്സയിലുള്ളത്. തണുപ്പിൽ നിന്ന് രക്ഷനേടാൻ യുവാക്കൾ, മുറിയിൽ മരക്കരി കത്തിച്ചിരുന്നു. ഇതിൽനിന്നുള്ള വിഷപ്പുകയേറ്റ് ശ്വാസംമുട്ടിയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.