29.4 C
Kollam
Tuesday 27th October, 2026 | 07:21:28 PM
Home News Local കൊട്ടാരക്കര–പുതുപ്പള്ളി കെഎസ്ആർടിസി സർവീസിന് ആവേശോജ്ജ്വല തുടക്കം

കൊട്ടാരക്കര–പുതുപ്പള്ളി കെഎസ്ആർടിസി സർവീസിന് ആവേശോജ്ജ്വല തുടക്കം

Advertisement

കൊട്ടാരക്കര:കൊട്ടാരക്കരയിൽ ഡിപ്പോയിൽ നിന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നാടായ പുതുപ്പള്ളിയിലേക്ക് ആരംഭിച്ച പുതിയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ സർവീസിന് ആവേശോജ്ജ്വല തുടക്കം.സർവീസിന്റെ ഉദ്ഘാടനം മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷ് നിർവഹിച്ചു.കഴിഞ്ഞ പത്തുവർഷത്തിനിടെ തകർച്ച നേരിട്ട കെ.എസ്.ആർ.ടി.സിക്ക് യു.ഡി.എഫ് സർക്കാർ ഉയിർത്തെഴുന്നേൽപ്പ് നൽകുകയാണെന്നും ഒരു വർഷത്തിനുള്ളിൽ കെ.എസ്.ആർ.ടി.സിയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.

പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും സാധാരണക്കാരുടെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും സർക്കാർ മുൻഗണന നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഉമ്മൻ ചാണ്ടിയുടെ സ്മരണകൾ നിറഞ്ഞുനിന്ന ഉദ്ഘാടന ചടങ്ങിൽ അദ്ദേഹത്തിന്റെ മകൾ ഡോ.മറിയ ഉമ്മന്റെ സാന്നിധ്യം പരിപാടിയെ വൈകാരികമാക്കി.എ.ടി.ഒ അനിൽകുമാർ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ മുൻ എംഎൽഎ അഡ്വ.പി.അയിഷാ പോറ്റി,ഡിപ്പോ എൻജിനീയർ ശിവപ്രസാദ്,ഡിസിസി ജനറൽ സെക്രട്ടറി പി.ഹരികുമാർ, ഒ.രാജൻ, വിനേഷ് എൻ,അജിമോൻ,ടി.സിനി എന്നിവർ സംസാരിച്ചു.വാദ്യമേളങ്ങളുടെ അകമ്പടിയോടെ നേതാക്കൾക്കും പുതിയ ബസ് സർവീസിനും കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here