27.3 C
Kollam
Wednesday 14th October, 2026 | 11:13:19 PM
Home News Local പുത്തൂരിൽ അമിത വേഗതയിലെത്തിയ സ്വകാര്യ ബസുകൾ തമ്മിലിടിച്ച് നിരവധി പേർക്ക് പരുക്ക്

പുത്തൂരിൽ അമിത വേഗതയിലെത്തിയ സ്വകാര്യ ബസുകൾ തമ്മിലിടിച്ച് നിരവധി പേർക്ക് പരുക്ക്

പുത്തൂർ. വെണ്ടാർ കല്ലുംമൂട്ടിൽ ബസ്സപകടം നിരവധി പേർക്ക് പരിക്ക്

കൊട്ടാരക്കരയ്ക്ക് വരികയായിരുന്ന സൊസൈറ്റി ബസിലേക്ക് കായംകുളത്തേക്ക് പോയ നിർമ്മല സ്വകാര്യബസ് ഇടിക്കുകയായിരുന്നു.

27 പേരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റുള്ളവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഗുരുതരമായി പരിക്ക് ഏറ്റ ഓമന, ശ്രീദേവി, സുരേഷ് എന്നീ യാത്രക്കാരെ മെഡിക്കൽ കോളേജിലും മറ്റ് സ്വകാര്യ ആശുപത്രിയിലേക്കും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്നും മാറ്റി.

സോസൈറ്റി ബസ് ഡ്രൈവർ അജയകുമാറിന്റെ കൈക്ക് പരിക്ക് ഏറ്റു.

ബസുകളുടെ അമിതവേഗമാണ് അപകട കാരണമെന്ന് പോലിസ് അറിയിച്ചു.

പുത്തൂർ പോലിസ് കേസെടുത്തു.