27.7 C
Kollam
Monday 5th October, 2026 | 08:07:43 PM
Home News Local ശാസ്‌താംനട- തൊളിക്കൽ റോഡിലെ ചാങ്ങയിൽക്കാവ് കനാൽ പാലം അപകടാവസ്ഥയിൽ

ശാസ്‌താംനട- തൊളിക്കൽ റോഡിലെ ചാങ്ങയിൽക്കാവ് കനാൽ പാലം അപകടാവസ്ഥയിൽ

ശാസ്‌താംകോട്ട:ശാസ്‌താംനട- തൊളിക്കൽ റോഡിലെ പോരുവഴി ചാങ്ങയിൽക്കാവ് കനാൽ പാലം അപകടാവസ്ഥയിൽ.കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം പോകാൻ വീതിയുള്ള പാലത്തിൻ്റെ ഇരു കൈവരികളും ഭാഗികമായി തകർന്നിട്ട് കാലമേറെയായതായി പരിസരവാസികൾ പറയുന്നു.കൈവരികൾ അസ്ഥികൂടം പോലെയായി.പാലത്തിൻ്റെ അടിഭാഗം തകർന്ന് കമ്പികൾ ദ്രവിച്ച് പുറത്തേക്ക് തള്ളി നിൽക്കുകയാണ്.അടിവശത്തെ കോൺക്രീറ്റ് പാടെ ഇളകി പോയതിനാൽ ഏത് നിമിഷവും പാലം നിലം പതിക്കാവുന്ന അവസ്ഥയിലാണ്.

ഇരു ഭാഗത്തും കാട് മൂടി കിടക്കുന്നതും ഭീഷണിയാണ്.ശാസ്‌താംനടയിൽ വണ്ടിപ്പെരിയാർ ഹൈവേയെയും തൊളിക്കലിൽ കൊട്ടാരക്കര പ്രധാന പാതയെയും ബന്ധിപ്പിക്കുന്നതിനാൽ എപ്പോഴും തിരക്കുള്ള ഗ്രാമീണ പാത കൂടിയാണിത്.പാലം തകർന്നാൽ ഈ മേഖലയിലുഉളവർ മറ്റ് പ്രദേശങ്ങളിൽ എത്തിപ്പെടാൻ മറ്റ് മാർഗങ്ങൾ തേടേണ്ടിവരും.അടിയന്തിരമായി പുതിയ പാലം നിർമ്മിക്കാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here