സിനിമാപറമ്പ്:ശാസ്‌താംകോട്ട ഗ്രാമപഞ്ചായത്തിലെ സിനിമാപറമ്പ് ജംഗ്ഷനിലെ മാലിന്യ കൂമ്പാരം പഞ്ചായത്ത് അംഗം റിയാസ് പറമ്പിലിൻ്റെ നേതൃത്വത്തിൽ നീക്കം ചെയ്ത് ഹരിതകർമസേന.പനപ്പെട്ടി ഭാഗത്തേക്ക് റോഡ് തുടങ്ങുന്ന ഭാഗത്തുള്ള ആൽമര ചുവട്ടിലെ മാലിന്യമാണ് മണിക്കൂറുകൾ നീണ്ട ശ്രമദാനത്തിലൂടെ നീക്കം ചെയ്തത്.മാസങ്ങളായി കെട്ടിക്കിടന്ന ജൈവ-അജൈവ മാലിന്യങ്ങൾ നീക്കി ടൗൺ ക്ലീനാക്കാൻ ശാസ്‌താംകോട്ട
പഞ്ചായത്തിലെ മുഴുവൻ ഹരിതകർമ്മസേനാംഗങ്ങളും ഒരുമിക്കുകയായിരുന്നു.ഒരു ലോഡിൽ അധികം മാലിന്യമാണ് ഇവിടെ നിന്നും നീക്കം ചെയ്തത്.ഇതോടെ മാലിന്യകൂമ്പാരമായി മാറിയിരുന്ന ആൽമര ചൂവട് ക്ലീനായി.ഇവിടെ ചെടികൾ നട്ടുപിടിപ്പിച്ച് സൗന്ദര്യവൽകരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും,മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അംഗം റിയാസ് പറമ്പിൽ പറഞ്ഞു.




































