27.5 C
Kollam
Saturday 3rd October, 2026 | 09:03:15 PM
Home News Local മുതുപിലാക്കാട്ട് സമാധാന സന്ദേശ പദയാത്രയുമായി കോൺഗ്രസ്

മുതുപിലാക്കാട്ട് സമാധാന സന്ദേശ പദയാത്രയുമായി കോൺഗ്രസ്

Advertisement

ശാസ്താംകോട്ട:മുതുപിലാക്കാട്ടും പരിസര പ്രദേശങ്ങളിലും സംഘപരിവാർ സംഘടനകളുടെയും ഇടത് യുവജന സംഘടനകളുടെയും നേതൃത്വത്തിൽ നടന്നു വരുന്ന അക്രമ സംഭവങ്ങൾ മുതുപിലാക്കാട് ഗ്രാമത്തിൻ്റെ സമാധാനാന്തരീക്ഷം തകർക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ സമാധാന സന്ദേശ പദയാത്ര നടത്തി.

മുതുപിലാക്കാട്ടെ സംഘർഷാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും കുറ്റവാളികളെ മുഴുവൻ നിയമത്തിനു മുന്നിൽ എത്തിക്കണമെന്നും ക്ഷേത്രത്തിൻ്റെ കാണിക്കവഞ്ചി തകർത്ത സംഭവത്തിൽ യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു പദയാത്ര.

ഹൈക്കോടതി ഉത്തരവ് പ്രകാരം ക്ഷേത്രപരിസരത്ത് ഒരു പ്രസ്ഥാനത്തിൻ്റെയും കൊടിതോരണങ്ങൾ സ്ഥാപിക്കാൻ അനുവദിക്കരുതെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.വഞ്ചിമുക്കിൽ നിന്നും ആരംഭിച്ച പദയാത്ര പാർത്ഥസാരഥി ക്ഷേത്രം ഇംഗ്ഷനിൽ സമാപിച്ചു.ഉല്ലാസ് കോവൂർ എംഎൽഎ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.യുഡിഎഫ് മുൻ നിയോജക മണ്ഡലം ചെയർമാൻ ഗോകുലം അനിൽ അധ്യക്ഷത വഹിച്ചു.പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ മുഖ്യപ്രഭാഷണം നടത്തി.നേതാക്കളായ പി.നൂറുദീൻ കുട്ടി,തുണ്ടിൽ നൗഷാദ്,പി.കെ രവി,വൈ.ഷാജഹാൻ,കൊട്ടക്കാട്ട് അജയൻ,സനൽ ഗോകുലം,പള്ളിയാടി ജയൻ,ബീനാകുമാരി,ജയന്തി കോട്ടക്കുഴി,അജയകുമാർ,രമേശൻ,പത്മസുന്ദരൻ പിള്ള,ഗീതാകുമാരി,വാമദേവൻ പിള്ള,സതീഷ് കുമാർ,ഹരികുമാർ,കണ്ടോലി ശശിധരൻ പിള്ള,എം.വൈ നിസാർ,റെജി കുര്യൻ,കല്ലട കൃഷ്‌ണകുമാർ എന്നിവർ പ്രസംഗിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഗോപൻ പെരുവേലിക്കര സ്വാഗതവും പഞ്ചായത്ത് അംഗം വിനോദ് നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here