27.5 C
Kollam
Saturday 3rd October, 2026 | 09:00:36 PM
Home News Local കുന്നത്തൂരിൽ പത്തോളം പേർക്ക് തെരുവ് നായയുടെ കടിയേറ്റു

കുന്നത്തൂരിൽ പത്തോളം പേർക്ക് തെരുവ് നായയുടെ കടിയേറ്റു

Advertisement

കുന്നത്തൂർ:ഗ്രാമ പഞ്ചായത്തിലെ തലയാറ്റ് നാലാം വാർഡിലെ പല്ലെക്കാട്ടു ഭാഗത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നതായി പരാതി.കഴിഞ്ഞ ദിവസം പ്രദേശത്ത് പ്രസവിച്ചു കിടക്കുന്ന തെരുവ് നായ പത്തോളം ആളുകളെയാണ് കടിച്ചത്.പലർക്കും ഒന്നിൽ കൂടുതൽ കടിയേറ്റതായാണ് വിവരം.ചികിത്സയിലായതിനാൽ ജോലിക്ക് പോകാൻ കഴിയാത്തതിനാൽ മിക്ക വീടുകളും പ്രതിസന്ധിയിലാണ്.

നായ ശല്യം മൂലം പ്രദേശവാസികൾ ഭീതിയിലാണ്.മുൻപ് ഇതേ വാർഡിലെ നിലയ്ക്കൽ ഉന്നതി റോഡിൽ കൂടി നായ ശല്യം മൂലം ജനങ്ങൾക്ക് യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു.തെരുവ് നായയുടെ ആക്രമണത്തിൽ സ്‌കൂൾ വിദ്യാർത്ഥിക്ക് സാരമായി പരിക്കേറ്റിരുന്നു.ജനപ്രതിനിധികളെയുംഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറിയെയും ഉൾപ്പെടെയുള്ള അധികാരികളെ അറിയിച്ചിട്ടും യാതൊരു നടപടിയും എടുത്തില്ലെന്ന് നാട്ടുകാർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here