27.6 C
Kollam
Friday 2nd October, 2026 | 09:56:23 PM
Home News Local സമ്പൂർണ്ണ നായർ നേതൃയോഗം നടന്നു

സമ്പൂർണ്ണ നായർ നേതൃയോഗം നടന്നു

Advertisement

ശാസ്താംകോട്ട. കുന്നത്തൂർ താലൂക്ക് എൻ.എസ്‌.എസ്‌ കരയോഗ യൂണിയനിൽ നടന്ന ശൂരനാട് തെക്ക് മേഖലയുടെ സമ്പൂർണ്ണ നായർ നേതൃസമ്മേളനം ‘പരസ്പരം-2026’ ഡയറക്ടർ ബോർഡ് മെമ്പറും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ വി.ആർ.കെ.ബാബു ഉദ്ഘാടനം ചെയ്തു.

യൂണിയൻ വൈസ് പ്രസിഡന്റ് തോട്ടുവ മുരളി അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ ഭരണസമിതി അംഗം കൊമ്പിപ്പള്ളിൽ സന്തോഷ്‌കുമാർ സ്വാഗതം പറഞ്ഞു. യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ
കരയോഗപ്രവർത്തനത്തിലൂടെ അനുകാലിക സാമൂഹ്യ വിഷയങ്ങളും സമൂഹം അനുഭവിക്കുന്ന ദുരവസ്ഥകളും അതിന്റെ പരിഹാരങ്ങളും തുടർ നടപടികളും ചർച്ച ചെയ്യുന്നതിനും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനും കരയോഗ പ്രവർത്തകരുടെ വിലയേറിയ അഭിപ്രായങ്ങൾ നിർദ്ദേശിക്കുന്നതിനും, നായർ സർവീസ് സൊസൈറ്റിയുടെ ജനറൽ സെക്രട്ടറിക്കെതിരെ നടക്കുന്ന ചിലരുടെ നീചമായവാക്കുകൾക്കെതിരെയും അത് വെറും കുപ്രചാരണങ്ങൾ മാത്രമാണ് എന്നും അദ്ദേഹം സംസാരിച്ചു.
നേതൃയോഗത്തിൽ കരയോഗം പ്രസിഡന്റ്‌മാർ, സെക്രട്ടറിമാർ കരയോഗം ഭാരവാഹികൾ വനിതാസമാജം പ്രസിഡന്റ്‌ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.യൂണിയൻ ഭരണസമിതിഅംഗം പി.കെ.ഹരികൃഷ്ണൻ യോഗത്തിന് കൃതജ്ഞത പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here