ഭിന്നശേഷിയുള്ള കുട്ടികളെയും പോലീസ് ആക്രമിച്ചുവെന്നാണ് SFI യുടെ ആരോപണം. കരിങ്കൊടി പ്രതിഷേധമടക്കമുള്ള സമര മുറകൾ നിലവിൽ വേണ്ടന്നാണ് DYFI യുടെയും തീരുമാനം.
പത്തനംതിട്ടയിൽ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി. അടൂർ പന്നിവിഴയിലാണ് സംഭവം. ബോധം കെടുത്തിയശേഷം സംഘം ഒന്നര കിലോമീറ്റർ അകലെ ഉപേക്ഷിച്ചു പോവുകയായിരുന്നുവെന്ന് കുട്ടി. അടൂർ പോലീസ് അന്വേഷണം ആരംഭിച്ചു
ഓഗസ്റ്റ് 30ന് വൈകിട്ട് ആയിരുന്നു സംഭവം. അഞ്ചാം ക്ലാസുകാരനായ 10 വയസ്സുകാരൻ
ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഒമ്നി വാനിൽ എത്തിയ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതെന്ന് കുട്ടി
സംഘം മുഖം മറച്ചിരുന്നതായും രാസലായനി ഉപയോഗിച്ച് ബോധം കെടുത്താൻ ശ്രമിച്ചതായും കുട്ടി പറയുന്നു.
പരിഭ്രാന്തനായി കുട്ടിയെ കണ്ട പ്രദേശവാസി കാര്യമന്വേഷിച്ചപ്പോഴാണ് തട്ടിക്കൊണ്ടുപോയ വിവരം പുറത്തറിഞ്ഞത്. തുടർന്ന് വീട്ടുകാരെയും പോലീസിനെയും അറിയിക്കുകയായിരുന്നു.
കുട്ടി പറഞ്ഞതനുസരിച്ചുള്ള വാഹനം പ്രദേശത്ത് നാട്ടുകാരിൽ ചിലരും കണ്ടിരുന്നു. പ്രദേശത്ത് സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാണെന്നും സിസിടിവി ക്യാമറകളും സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിക്കണമെന്ന് നഗരസഭയോട് ആവശ്യപ്പെട്ടിരുന്നതായും വാർഡ് കൗൺസിലർ
വീട്ടുകാരുടെ പരാതിയിൽ
അടൂർ പൊലീസ് കേസെടുത്തന്വേഷണം തുടങ്ങി.






























