27.6 C
Kollam
Friday 2nd October, 2026 | 10:04:52 PM
Home News Local ഓർഫനേജ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വയോജന ദിനാചരണം

ഓർഫനേജ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വയോജന ദിനാചരണം

Advertisement

തേവലക്കര.ഓർഫനേജ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വയോജന ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഓർഫനേജ് അസോസിയേഷൻ കൊല്ലം ജില്ലാ പ്രസിഡന്റ് വർഗീസ് തരകന്റെ അധ്യക്ഷതയിൽ മൈനാഗപ്പള്ളി കർമ്മേൽ സ്നേഹ നിലയത്തിൽ സംഘടിപ്പിച്ച പരിപാടി കൊല്ലം ജില്ലാ കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.

കൊല്ലം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എസ്. ആർ. അരുൺബാബു മുഖ്യ പ്രഭാഷണം നടത്തിയ യോഗത്തിൽ ഓർഫനേജ് അസോസിയേഷൻ കൊല്ലം ജില്ലാ സെക്രട്ടറി പാലുവള്ളി എ. നാസിമുദ്ധീൻ മന്നാനി മുഖ്യ സന്ദേശം നൽകി. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത്‌ അംഗം പി. സി. കോശി വൈദ്യൻ വയോജനങ്ങളെ ആദരിച്ചു. ഫാദർ. മനോജ്‌ എം. കോശി (കർമ്മേൽ സ്നേഹ നിലയം ), ഇടമൺ റെജി, തേവലക്കര. ജെ. എം. നാസിറുദ്ധീൻ, സിസ്റ്റർ ഹെലൻ, സിസ്റ്റർ ശിമോനി, സിസ്റ്റർ മോണിക്ക, രാജൻ മൈത്രേയൻ എന്നിവർ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here