27.8 C
Kollam
Tuesday 6th October, 2026 | 09:05:53 AM
Home News Local ഡെങ്കിപ്പനി ഭീഷണിയിൽ കുന്നത്തൂർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ്

ഡെങ്കിപ്പനി ഭീഷണിയിൽ കുന്നത്തൂർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ്

കുന്നത്തൂർ:കുന്നത്തൂർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിൽ ഡെങ്കിപ്പനി പടരുന്നത് ആശങ്കയാകുന്നു.ആറോളം വീടുകളിലെ മുതിർന്നവർക്കാണ് പനി പിടികൂടിയിരിക്കുന്നത്.തലവേദന,ശരീര വേദന,ചുമ,തൊണ്ടവേദന, പേശിവേദന ഉൾപ്പെടെയുള്ള അസ്വസ്ഥതകളാണ് മിക്കവാറും പേർക്കും.ആഹാരം കഴിക്കുന്നതിനും പലരും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

നിലവിൽ ഭീഷണി ഏകദേശം ഒഴിവായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.അതിനിടെ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കുന്നത്തൂർ പഞ്ചായത്ത് ഒമ്പതാം വാർഡിൽ വാർഡ് മെമ്പർ ടി.എ സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ സ്പ്രേയിങ് നടത്തി.എച്ച്.ഐ ബിന്ദു ചന്ദ്ര,എം.എൽ.പി.എസ്. രമ്യ,ആശാ പ്രവർത്തക ഓമന എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here