27.5 C
Kollam
Wednesday 30th September, 2026 | 10:33:18 PM
Home News Local ചവറ ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി

ചവറ ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി

തേവലക്കര : ചവറ ഉപജില്ലാ ശാസ്ത്രോത്സവത്തിനു തുടക്കമായി. തേവലക്കര ഗേൾസ് ഹൈസ്കൂളിൽ മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് രജനി സുനിൽ ഉദ്ഘാടനം ചെയ്തു. മൈനാഗപ്പള്ളി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജോസ് മത്തായി അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർമാരായ എബി പാപ്പച്ചൻ, റിയാസ്, അനിതകുമാരി, ജോളി മാത്യു, ബോയ്സ് ആൻഡ് ഗേൾസ് ഹൈസ്കൂൾ മാനേജർ ആർ. തുളസീധരൻ പിള്ള, ഗേൾസ് ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് എ സാബു, കോവൂർ ജി എൽ പി എസ് എസ് എം സി ചെയർമാൻ എം ആർ ബൈജു, കോവൂർ യു.പി.എസ് പി ടി എ പ്രസിഡന്റ് മുഹ്സിൻ ആനയടിയിൽ, ബോയ്സ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് എസ് രാജലക്ഷ്മി, ഗവൺമെന്റ് എൽ പി എസ് കോവൂർ ഹെഡ്മാസ്റ്റർ കെ സതീഷ് കുമാർ, കോവൂർ യുപിഎസ് ഹെഡ്മിസ്ട്രസ് സേതുലക്ഷ്മി, സംഘടന പ്രതിനിധികളായ കെ ജെ ജയശ്രീ, പ്രിൻസി റീന തോമസ്, മുഹമ്മദ് ജാബിർ, ബി ബിനോയ്, അൻസർ സി എസ് എന്നിവർ സംസാരിച്ചു. എ ഇ ഒ റ്റി കെ അനിത സ്വാഗതവും ഗേൾസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ അഹമ്മദ് നിസാറുദ്ദീൻ നന്ദിയും പറഞ്ഞു.

ഗണിതമേള, ഐ റ്റി മേള, സാമൂഹ്യ ശാസ്ത്രമേള എന്നിവ കോവൂർ GLPS, കോവൂർ UPS, ബോയ്സ് & ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി പൂർത്തിയായി.
വ്യാഴാഴ്ച ( ഒക്ടോബർ 1 ) പ്രവൃത്തിപരിചയ മേള ബോയ്സ് & ഗേൾസ് ഹൈസ്കൂളിലും ശാസ്ത്രമേള കോവൂർ ഗവണ്മെന്റ് എൽ പി എസ്, കോവൂർ UPS എന്നിവിടങ്ങളിലുമായി നടക്കും.
സമാപന സമ്മേളനവും ഗാന്ധി അനുസ്മരണവും വെള്ളിയാഴ്ച ( ഒക്ടോബർ 2 ) രാവിലെ 10നു ഗേൾസ് ഹൈസ്കൂളിൽ വനം മന്ത്രി ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്യും. ഉല്ലാസ് കോവൂർ എം എൽ എ അധ്യക്ഷത വഹിക്കും. സമ്മാനവിതരണം വയോജന കമ്മീഷൻ ചെയർമാൻ അഡ്വ: കെ സോമപ്രസാദ് നിർവഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here