ശാസ്താംകോട്ട:കടപുഴ പാലത്തിൽ നിന്നും കല്ലടയാറ്റിൽ ചാടിയ യുവാവിനെ കണ്ടെത്താനായില്ല.ചൊവ്വാഴ്ച രാത്രി 11ഓടെ ശാസ്താംകോട്ട പോലീസ് കരുനാഗപ്പള്ളി അഗ്നിരക്ഷാനിലയത്തിൽ യുവാവ് ചാടിയതായി വിവരമറിയിച്ചു.തുടർന്ന് കരുനാഗപ്പള്ളി നിലയത്തിൽ നിന്നുമാണ് ശാസ്‌താംകോട്ട ഫയർഫോഴ്സിൽ വിവരം ലഭിക്കുന്നത്.ഇവിടെ നിന്നും അറിയിച്ചതിനെ തുടർന്ന് കുണ്ടറ യൂണിറ്റ് കടപുഴയിൽ എത്തിയെങ്കിലും തിരിച്ചിൽ നടത്താൻ കഴിയാതെ മടങ്ങുകയായിരുന്നു.
ബുധൻ രാവിലെ മുതൽ ശാസ്‌താംകോട്ട,കൊല്ലം എന്നിവിടങ്ങളിൽ നിന്നെത്തിയ സ്‌കൂബാ ടീമിൻ്റെ നേതൃത്വത്തിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.കരയിൽ ഒരു ജോഡി ചെരുപ്പുകൾ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്.ചാടിയ ആളെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല.കുന്നത്തൂർ ഐവർകാല സ്വദേശിയായ 45 കാരനെയാണ് കല്ലടയാറ്റിൽ കാണാതായതെന്നാണ് പ്രാഥമിക നിഗമനം.



































