30.2 C
Kollam
Wednesday 30th September, 2026 | 01:05:40 PM
Home News Local ഗുണനിലവാരമില്ലാത്ത ഭക്ഷ്യധാന്യങ്ങൾ വിതരണം നടത്തിയതിനു അച്ചൻകോവിലിലെ രണ്ട് റേഷൻ കടകളുടെ ലൈസൻസ് സസ്പെപെൻ്റ് ചെയ്തു

ഗുണനിലവാരമില്ലാത്ത ഭക്ഷ്യധാന്യങ്ങൾ വിതരണം നടത്തിയതിനു അച്ചൻകോവിലിലെ രണ്ട് റേഷൻ കടകളുടെ ലൈസൻസ് സസ്പെപെൻ്റ് ചെയ്തു

കൊല്ലം.ഗുണനിലവാരമില്ലാത്ത ഭക്ഷ്യധാന്യങ്ങൾ വിതരണം നടത്തിയതിനു അച്ചൻകോവിലിലെ രണ്ട് റേഷൻ കടകളുടെ ലൈസൻസ് സസ്പെപെൻ്റ് ചെയ്തു.

പരാതി ശ്രദ്ധയിൽ പെട്ടതിനേ തുടർന്ന് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ മന്ത്രി അനൂപ് ജേക്കബ്, നിർദ്ദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിലാണു പൊതുവിതരണ കമ്മിഷണറുടെ നടപടി.

ഒരു റേഷൻ കടയിൽ നടന്ന ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഭക്ഷ്യ വകുപ്പ് ഗൗരവമായാണു എടുത്തിരിക്കുന്നത്. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തും.

വനപ്രദേശത്തിനകത്ത് സ്ഥിതിചെയ്യുന്ന അച്ചൻകോവിൽ പ്രദേശത്ത് രണ്ട് റേഷൻ കടകളാണു പ്രവർത്തിച്ചുവരുന്നത്.

ഇതിൽ ഒരു റേഷൻ കടയിൽ സ്റ്റോക്ക് കുറവും കേടായഅരിയും കണ്ടെത്തിയതിനെ തുടർന്ന് രണ്ട് വർഷമായി ലൈസൻസ് സസ്പെൻഡ് ചെയ്തിരിക്കുകയാണ്.

നിലവിൽ ഈ കട സമീപത്തെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യക്തിയുടെ റേഷൻ കടയിലേക്ക് അറ്റാച്ച് ചെയ്ത് നടത്തിവരുന്നു. ഇരു കടകളും പരസ്പരം അടുത്തായാണ് സ്ഥിതിചെയ്യുന്നത്.

അറ്റാച്ച് ചെയ്ത റേഷൻ കടയിൽ വലിയ തോതിൽ കാർഡുകൾ ഉള്ളതിനാൽ, First-In-First-Out (FIFO) രീതിയിൽ വിതരണം ചെയ്യാതിരുന്നതിനെ തുടർന്ന് ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരത്തിൽ കുറവ് സംഭവിക്കുകയും ഒരു ഭാഗം കേടാകുകയും ചെയ്തതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.

താലൂക്ക് സപ്ലൈ ഓഫീസർ നടത്തിയ പരിശോധനയിൽ 7,000 കിലോഗ്രാമിലധികം ഭക്ഷ്യധാന്യ സ്റ്റോക്ക് കേടായ നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തു.

റാൻഡം സാമ്പിൾ ശേഖരിച്ച് സപ്‌ളൈകോ ക്വാളിറ്റി കൺട്രോളർ നടത്തിയ പരിശോധനയിൽ, സ്റ്റോക്ക് നിലവാരമില്ലാത്തതും കാലിത്തീറ്റയായി മാത്രം ഉപയോഗിക്കാവുന്നതുമാണെന്ന പ്രാഥമിക റിപ്പോർട്ട് ലഭിച്ചു.

തുടർന്ന് ജില്ലാ സപ്ലൈ ഓഫീസറും സപ്ളൈ ക്വാളിറ്റി വിഭാഗം ഉദ്യോഗസ്ഥരും സംയുക്തമായി റേഷൻ കടയിൽ പരിശോധന നടത്തി. പരിശോധനയിൽ ചില ചാക്കുകളിലെ സ്റ്റോക്ക് പൂർണ്ണമായും കേടായതും, അടിഭാഗത്തുള്ള ചാക്കുകൾ ഉൾപ്പെടെ ചിലത് കേടായതും, ചില സ്റ്റോക്കിൽ കീടബാധ ഉണ്ടായിരുന്നതും, ക്ലീനിംഗ് നടത്തി ഉപയോഗയോഗ്യമാക്കാവുന്ന ഗുണനിലവാരമില്ലാത്ത സ്റ്റോക്ക് ഉണ്ടായിരുന്നതും കണ്ടെത്തി.

നിലവിലുള്ള നടപടിക്രമപ്രകാരം, ക്വാളിറ്റി കൺട്രോളറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ ക്ലീനിംഗ് നടത്തി അതിന്റെ ചെലവും നഷ്ടവും റേഷൻ കടക്കാരനിൽ നിന്ന് ഈടാക്കും. ക്ലീനിംഗ് നടത്തിയ ശേഷം ലഭിക്കുന്ന സ്റ്റോക്ക് വീണ്ടും ക്വാളിറ്റി പരിശോധനയ്ക്ക് വിധേയമാക്കി ഗുണനിലവാരം ഉറപ്പാക്കി മാത്രമേ റേഷൻ കട മുഖേന വിതരണം ചെയ്യാവൂ എന്നാണു ചട്ടം.

ഇതനുസരിച്ച്, നിലവിലുള്ള സ്റ്റോക്ക് കുന്നന്താനത്ത് പ്രവർത്തിക്കുന്ന ക്ലീനിംഗ് മില്ലിൽ എത്തിച്ച് ശുചീകരിക്കുന്ന നടപടികൾ പുരോഗമിച്ചുവരുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, സംഭവിച്ച നഷ്ടം ബന്ധപ്പെട്ട റേഷൻ കടക്കാരനിൽ നിന്ന് ഈടാക്കുന്നതിനായി കുറ്റപത്രം നൽകി തുടർനടപടികൾ സ്വീകരിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here