28.3 C
Kollam
Tuesday 29th September, 2026 | 07:57:37 PM
Home News Local വ്യാപാരി പ്രതിനിധികളുമായി ചർച്ച ചെയ്ത് മാത്രമേ യുപിഐ ചാർജ് തീരുമാനം നടപ്പാക്കാവൂ ,കരുനാഗപ്പള്ളി നഗരസഭാ ചെയർപേഴ്സൺ...

വ്യാപാരി പ്രതിനിധികളുമായി ചർച്ച ചെയ്ത് മാത്രമേ യുപിഐ ചാർജ് തീരുമാനം നടപ്പാക്കാവൂ ,കരുനാഗപ്പള്ളി നഗരസഭാ ചെയർപേഴ്സൺ പി സോമരാജൻ

യു.പി.ഐ ചാർജ് വർധനവിനെതിരെ യു.എം.സി മാർച്ചും ധർണ്ണയും
കരുനാഗപ്പള്ളി: രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് എം.ഡി.ആർ. ചാർജ് ഏർപ്പെടുത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും, ജി എസ് ടി അടക്കം മറ്റ് ചാർജുകൾ ഈടാക്കാനുള്ള കേന്ദ്ര ഗവൺമെൻറ് നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ (യു എം സി )കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
കരുനാഗപ്പള്ളി മുനിസിപ്പൽ ചെയർമാൻ പി. സോമരാജൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. യു.പി.ഐ. ഇടപാടുകൾക്ക് അധിക ചാർജ് ഏർപ്പെടുത്തുന്നത് വ്യാപാരികൾക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും, വ്യാപാര മേഖലയിലെ ആശങ്കകൾ ബന്ധപ്പെട്ട അധികാരികൾ ഗൗരവമായി പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.


യു.എം.സി സംസ്ഥാന ട്രഷറർ നിജാം ബഷി മുഖ്യ പ്രഭാഷണം നടത്തി. ഡിജിറ്റൽ ഇടപാടുകൾ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിൽ യു.പി.ഐ ഇടപാടുകൾക്ക് അധിക ചാർജ് ഏർപ്പെടുത്തുന്നത് ചെറുകിട വ്യാപാരികളെ പ്രതികൂലമായി ബാധിക്കുമെന്നും, യു പി ഐ അധിക ചാർജ് ഈടാക്കുന്ന ഒക്ടോബർ 15ന് വ്യാപാരികൾ യു പി ഐ ഇടപാടുകൾ നിർത്തിവെക്കുമെന്നും, കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ള ഇത്തരം നടപടികൾ ഉപേഷിച്ചില്ലെങ്കിൽ പാർലമെൻറ് മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും സംസ്ഥാന ട്രഷറർ നിജാംബഷി മുഖ്യപ്രഭാഷണം നടത്തി പറഞ്ഞു. വ്യാപാരി സംഘടനകളുമായി ചർച്ച ചെയ്യാതെ ഏകപക്ഷീയമായി തീരുമാനങ്ങൾ നടപ്പാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യു.എം.സി കൊല്ലം ജില്ലാ പ്രസിഡന്റ് ശ്രീകുമാർ വള്ളിക്കാവ് അദ്ധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ എം സിദ്ദീഖ് മണ്ണാൻ്റയ്യം, എം.പി.ഫൗസിയ തേവലക്കര, ഹരികുമാർ ചേനങ്കര, എസ് ഷംസുദ്ദീൻ വെളുത്ത മണൽ, എം.ഇ.ഷെജി, ഇ എം അഷ്റഫ് പള്ളത്ത് കാട്ടിൽ, രമ്യ ട്രിക്സ്,നിഹാർ വേലിയിൽ, സമദ്, ജയകൃഷ്ണൻ കളിലിൽ, സുഭാഷ് പാറക്കൽ, ശ്രീദാദാസ്, സലാഹുദ്ദീൻ ഇത്താസ്, സജീദ് എന്നിവർ സംസാരിച്ചു. ജി.ബാബുകുട്ടൻ പിള്ള സ്വാഗതവും, ധന്യ ബി രാജ് നന്ദിയും പറഞ്ഞു. വ്യാപാരികൾ മാർച്ചിലും ധർണ്ണയിലും പങ്കെടുത്തു.
യു.പി.ഐ ഇടപാടുകളുമായി ബന്ധപ്പെട്ട് വ്യാപാരികൾ നേരിടുന്ന ആശങ്കകൾ പരിഹരിക്കുന്നതിനും അധിക ചാർജ് ഏർപ്പെടുത്താനുള്ള നീക്കം പുനഃപരിശോധിക്കുന്നതിനുമായി ശക്തമായ ഇടപെടലുകൾ തുടരുമെന്ന് യു.എം.സി ജില്ലാ കമ്മിറ്റി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here