28.3 C
Kollam
Tuesday 29th September, 2026 | 08:42:55 PM
Home News Breaking News കോതമംഗലത്ത് ട്രാക്ടർ നിയന്ത്രണം വിട്ട് ഇടിച്ച് അപകടം,രണ്ട് മരണം

കോതമംഗലത്ത് ട്രാക്ടർ നിയന്ത്രണം വിട്ട് ഇടിച്ച് അപകടം,രണ്ട് മരണം

കോതമംഗലം. ട്രാക്ടർ നിയന്ത്രണം വിട്ട് ഇടിച്ച് അപകടം. ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേർ മരിച്ചു. തമിഴ്നാട് സ്വദേശികളായ സത്യ, പ്രദീപ് എന്നിവരാണ് മരിച്ചത്

ഇന്ന് വൈകിട്ട് കോതമംഗലം നേര്യമംഗലം റോഡിൽവച്ചായിരുന്നു അപകടമുണ്ടായത്. പാറ പൊട്ടിക്കാൻ ആവശ്യമായ യന്ത്രങ്ങൾ ഘടിപ്പിച്ചിരുന്ന ട്രാക്ടറാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണംവിട്ട ട്രാക്ടർ എതിരെ വന്ന കാറിലേയ്ക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രാക്ടർ റോഡിലേയ്ക്ക് തലകീഴായി മറിഞ്ഞു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെടുകയായിരുന്നു. ഇരുവരുടെയും മൃതദേഹം കോതമംഗലം താലൂക്ക് ആ സൂക്ഷിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here