മൈനാഗപ്പള്ളി. ഉദയാ ലൈബ്രറി ആഭിമുഖ്യത്തില്‍ ലോക വയോജനദിനാചരണത്തിന്റെ ഭാഗമായി വയോജനപ്രതിനിധികളെ ആദരിക്കും. ഒക്ടോബര്‍ ഒന്നിന് വൈകിട്ട് അഞ്ചിന് ലൈബ്രറി ഹാളില്‍ വയോജന കമ്മീഷന്‍ പ്രസക്തിയും സാധ്യതകളും എന്ന വിഷയത്തിലെ ചര്‍ച്ച വയോജന കമ്മീഷന്‍ ചെയര്‍മാന്‍ കെ സോമപ്രസാദ് ഉദ്ഘാടനം ചെയ്യും.വയോജന പ്രതിനിധികളെ അദ്ദേഹം ആദരിക്കും. വയോജന കമ്മീഷന്‍ അംഗം കെഎന്‍കെ നമ്പൂതിരി മോഡറേറ്ററാകും. ലൈബ്രറി പ്രസിഡന്‌റ് കെ മോഹനന്‍ അധ്യക്ഷത വഹിക്കും



































