ശാസ്താംകോട്ട:ഒരു കാലഘട്ടത്തിൽ വിദ്യാർത്ഥികളെയും യുവാക്കളെയും തന്റേതായ പ്രവർത്തന ശൈലിയിൽ കോൺഗ്രസ്സിലേക്ക് എത്തിച്ച നേതാവായിരുന്നു എ.ഹിദുർമുഹമ്മദ് എന്ന് ഉല്ലാസ് കോവൂർ എം.എൽ.എ പറഞ്ഞു. അഴിമതിക്കും മൂല്യചുതിക്കുമെതിരെ മുഖം നോക്കാതെ വിമർശനം നടത്തുന്ന വ്യക്തിയായിരുന്നു അദ്ദേഹം. കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി നടത്തിയ എ. ഹിദുർമുഹമ്മദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉല്ലാസ് കോവൂർ.
ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻഅദ്ധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി തുണ്ടിൽനൗഷാദ് അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ.എം.തോമസ് വൈദ്യൻ, ജയശ്രീരമണൻ , ജയന്തി കോട്ടകുഴി, സുരേഷ് ചന്ദ്രൻ ,ഡോ. പി.ആർ. ബിജു, വിനോദ് വില്ല്യത്ത്, വൈ. നജിം, ഗോപൻ പെരുവേലി ക്കര, ആർ കൃഷ്ണകുമാർ ,ശ്രീജിത്ത് കല്ലട, കെ. നകുലരാജൻ,ചന്ദ്രൻകല്ലട,ഐ.സുബയർകുട്ടി, ജലാൽ മൈനാഗപ്പള്ളി, ടി.ജി.എസ്. തർകൻ ,തടത്തിൽ സലിം, റിയാസ് പറമ്പിൽ , ഹാഷിംസുലൈമാൻ ,അബ്ദുൽ സലാം പോരുവഴി , റോയി മുതുപിലാക്കാട്, ബിജുശാസ്താംകോട്ട, കോശി അലക്സ് , ബി.ഗോപാലകൃഷ്ണപിള്ള , മനാഫ് മൈനാഗപ്പള്ളി, റഷീദ് ഐ.സി.എസ്, മനാഫ് മൈനാഗപ്പള്ളി, അഡ്വ. ഷൈനി മനാഫ്, ജി.ഗീവർഗ്ഗീസ്, ബാബു ജാൻ, നാദിർഷകാരൂർക്കടവ്, ടി.ജയപ്രകാശ്, പ്രകാശ് മൺറോ , എ.പി. ഷാഹുദീൻ, രാഖി പ്രവീൺ,ജയ പ്രിയ, സുരീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു



































