28.3 C
Kollam
Tuesday 29th September, 2026 | 07:41:00 PM
Home News Local ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഇൻഡക്ഷൻ പ്രോഗ്രാം ഫാത്തിമ മാതാ നാഷണൽ കോളേജിൽ സംഘടിപ്പിച്ചു

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഇൻഡക്ഷൻ പ്രോഗ്രാം ഫാത്തിമ മാതാ നാഷണൽ കോളേജിൽ സംഘടിപ്പിച്ചു

കൊല്ലം. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ 2026-27 ജൂലൈ അഡ്മിഷൻ നേടിയ കൊല്ലം ജില്ലയിലെ പഠിതാക്കളുടെ ഇൻഡക്ഷൻ പ്രോഗ്രാം ലേണർ സപ്പോർട്ട് സെന്ററായ ഫാത്തിമ മാതാ നാഷണൽ കോളേജിൽ വെച്ച് സംഘടിപ്പിച്ചു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം കല്ലട ഗിരീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.

അക്കാദമിക് ഡയറക്ടറും കൊല്ലം റീജിയണൽ ഡയറക്ടറുമായ പ്രൊഫ. (ഡോ.) സോഫിയ രാജൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ഫാത്തിമ മാതാ നാഷണൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. മേരി ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അജിതകുമാരി, ഫാത്തിമ മാതാ നാഷണൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. മനോഹർ മുല്ലശേരി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ അക്കാദമിക് കൗൺസിലർമാർക്കുള്ള ഗൈഡ്‌ലൈൻസ് പ്രകാശനം ചെയ്തു.
തുടർന്ന് നടന്ന ഇൻഡക്ഷൻ സെഷനുകൾക്ക് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അറബിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. മുഹ്സിന താഹ, മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ദീപം എസ്. എന്നിവർ നേതൃത്വം നൽകി. വിവിധ ഡിഗ്രി പ്രോഗ്രാമുകളിലായി 800-ഓളം പഠിതാക്കളാണ് പരിപാടിയിൽ പങ്കെടുത്തത്.
പഠന കേന്ദ്രം കോ-ഓർഡിനേറ്റർ ശാന്തിനി വില്യം സ്വാഗതവും, മലയാള വിഭാഗം അക്കാദമിക് കൗൺസിലർ സെന്തിൽ കുമാർ നന്ദിയും രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here