26.6 C
Kollam
Sunday 27th September, 2026 | 10:12:14 AM
Home News Local ശാസ്താംകോട്ടയിൽ മുതുപിലാക്കാട്  പാർത്ഥസാരഥി ക്ഷേത്രപരിസരത്ത് മാരകായുധങ്ങളുമായി അക്രമികളുടെ അഴിഞ്ഞാട്ടം; വീടുകളും വാഹനവും ക്ഷേത്രമുറ്റത്തെ പ്രതിമകളും തകർത്തു;...

ശാസ്താംകോട്ടയിൽ മുതുപിലാക്കാട്  പാർത്ഥസാരഥി ക്ഷേത്രപരിസരത്ത് മാരകായുധങ്ങളുമായി അക്രമികളുടെ അഴിഞ്ഞാട്ടം; വീടുകളും വാഹനവും ക്ഷേത്രമുറ്റത്തെ പ്രതിമകളും തകർത്തു; ജനപ്രതിനിധിക്കെതിരെയും ആരോപണം

ശാസ്താംകോട്ട. മുതുപിലാക്കാട്  പാർത്ഥസാരഥി ക്ഷേത്രം  മാരകായുധങ്ങളുമായി അക്രമികളുടെ അഴിഞ്ഞാട്ടം; വീടുകളും വാഹനവും ക്ഷേത്രമുറ്റത്തെ പ്രതിമകളും തകർത്തു; ജനപ്രതിനിധിക്കെതിരെയും ആരോപണം.

mxYവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തവരെ രാഷ്ട്രീയ നേതാക്കള്‍ സംഘമായെത്തി ബലമായി മോചിപ്പിച്ചു കൊണ്ടുപോയതായും ആക്ഷേപമുണ്ട്.

നേരത്തെ ‘ഓപ്പറേഷൻ സിന്ദൂർ’ വിഷയവുമായി ബന്ധപ്പെട്ട് വാർത്തകളിൽ ഇടംനേടിയ മുതുപിലാക്കാട് ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും കൊടിതോരണങ്ങളും തകർത്തിട്ടുണ്ട്.



ഭരണിക്കാവ് മുതുപിലാക്കാട് പ്രദേശങ്ങളിലും സമീപത്തുള്ള ഇടിഞ്ഞകുഴിയിലും ഇന്നലെ അർദ്ധരാത്രിയോടെ മാരകായുധങ്ങളുമായി എത്തിയ യുവാക്കളുടെ സംഘം വ്യാപക അക്രമം അഴിച്ചുവിട്ടു. രാത്രി ഒരു മണിയോടെയാണ്  മറ്റ് മാരകായുധങ്ങളുമായി എത്തിയ അക്രമികൾ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അഴിഞ്ഞാടിയത്.

വീടുകൾക്ക് നേരെ അക്രമം നടത്തിയ   ഒരു കാർ പൂർണ്ണമായും അടിച്ചുതകർത്തു. അക്രമത്തിനിടയിൽ ഇടിഞ്ഞകുഴി ഭാഗത്ത് സ്ഥാപിച്ചിരുന്ന ആനയുടെ പ്രതിമയും,  കൃഷ്ണന്റെ പ്രതിമയും  തകർത്ത നിലയിലാണ്. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ളവർക്ക് അക്രമത്തിൽ പങ്കുണ്ടെന്ന ആരോപണവും നിലവിൽ പുറത്തുവരുന്നുണ്ട്.

മുതുപിലാക്കാട് ശ്രീ പാർത്ഥസാരഥി ക്ഷേത്ര പരിസരത്താണ് വീണ്ടും പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി ഇത്തരം അക്രമസംഭവങ്ങൾ അരങ്ങേറിയത്. ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും പരിസരത്തുണ്ടായിരുന്ന കൊടിതോരണങ്ങളും അക്രമികൾ തകർത്തവയിൽ ഉൾപ്പെടുന്നു.

വിവരമറിഞ്ഞ് ശാസ്താംകോട്ട പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തിയാണ് ക്രമസമാധാനം പുനഃസ്ഥാപിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here