ശാസ്താംകോട്ട. പള്ളിശേരിക്കല്‍ കിഴക്ക് എന്‍എസ്എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും വാര്‍ഷികാഘോഷ പരിപാടികളും ഓണാഘോഷവും കുന്നത്തൂര്‍ യൂണിയന്‍പ്രസിഡന്റ് വിആര്‍കെ ബാബു ഉദ്ഘാടനം ചെയ്തു. കലാകായിക മല്‍സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും വനിതാസമാജം അംഗങ്ങള്‍ക്കും യൂണിയന്‍ സെക്രട്ടറി എം.അനില്‍കുമാര്‍ സമ്മാനദാനം നടത്തി. നായക സഭാംഗമായി തിരഞ്ഞെടുത്ത വിആര്‍കെ ബാബുവിനെ കരയോഗം പ്രസിഡന്‌റ് ആര്‍ അരവിന്ദാക്ഷന്‍പിള്ള ആദരിച്ചു.
യൂണിയന്‍ കമ്മിറ്റി അംഗം സി കൃഷ്ണന്‍കുട്ടി,വനിതാസമാജം പ്രസിഡന്‌റ് സുകുമാരിയമ്മ,ഇലക്ട്രറല്‍ അംഗം കെ പി വിശ്വനാഥപിള്ള,ബിജുകുമാര്‍,സതീശ്കുമാര്‍,രാദാകൃഷ്ണപിള്ള,കരയോഗം സെക്രട്ടറി രവീന്ദ്രന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു



































