27 C
Kollam
Friday 25th September, 2026 | 08:26:50 PM
Home News Local കുന്നത്തൂരിൽ സൗജന്യ ആയൂർവ്വേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കുന്നത്തൂരിൽ സൗജന്യ ആയൂർവ്വേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കുന്നത്തൂർ:കുന്നത്തൂർ ഗ്രാമപഞ്ചായത്തിന്റെയും ഐവർകാല ഗവ.ആയൂർവ്വേദ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആയൂർവ്വേദ ദിനാചരണത്തോട് അനുബന്ധിച്ച് സൗജന്യ ആയൂർവ്വേദ മെഡിക്കൽ ക്യാമ്പ്,ബോൺ മിനറൽ ഡെൻസിറ്റി പരിശോധന,സൗജന്യ എൻസിഡി സ്ക്രീനിംഗ് എന്നിവ സംഘടിപ്പിച്ചു.ക്യാമ്പ് ഉല്ലാസ് കോവൂർ എംഎൽഎ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പി.റ്റി അനുപമ അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രശ്മി രഞ്ജിത്ത്,പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ടി.എ.സുരേഷ്കുമാർ,ലിഷ.എസ്, അശ്വതി.എസ്,അംഗങ്ങളായ അനിൽകുമാർ.പി,ശ്രീദേവിയമ്മ,ദീപ.പി, രമണിയമ്മ.എൽ,ഉമ്മൻ മാത്യൂ, അഞ്ചു.എം.എസ്, അനില.എസ്, രാജി.എൻ, സുധാചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി ബോബി ഫ്രാൻസിസ്, ഡോ.പ്രിജിത.എൽ.പി, ഡോ.ശ്രീജിത്ത്.റ്റി.ജി എന്നിവർ പ്രസംഗിച്ചു.ഡോ.ലക്ഷ്മി.എം സ്വാഗതവും ഡോ.ജയകുമാരി.റ്റി നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here