27 C
Kollam
Friday 25th September, 2026 | 08:36:30 PM
Home News Local ശാസ്താംകോട്ട ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം സെപ്റ്റംബര്‍ 27മുതല്‍

ശാസ്താംകോട്ട ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം സെപ്റ്റംബര്‍ 27മുതല്‍

ശാസ്താംകോട്ട. ശാസ്താംകോട്ട ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം സെപ്റ്റംബര്‍ 27 തുടങ്ങി ഒക്ടോബർ നാലിന് അവസാനിക്കും.യജ്ഞാചാര്യൻ ഭാഗവതശ്രീ തൃശ്ശൂർ വെള്ളത്തിട്ട് കിടക്കേടത്ത് മനയിൽമാധവൻ നമ്പൂതിരി യജ്ഞത്തിന് മുഖ്യ കാർമികത്വം വഹിക്കും.
തെക്കൻ കേരളത്തിലെ ശാസ്താക്ഷേത്രങ്ങൾ പ്രസിദ്ധമായ ശാസ്താംകോട്ടധർമ്മശാസ്താ ക്ഷേത്രത്തിലെസപ്താഹജ്ഞം ഒരു പ്രദേശത്തിൻറെ ഉത്സവം ആയിട്ടാണ് ആഘോഷിച്ചു പോരുന്നത്.
27ന് വൈകിട്ട് നാലിന് യജ്ഞ ശാലയിലേക്കുള്ള ശ്രീകൃഷ്ണ കൃഷ്ണ വിഗ്രഹവുമായുള്ളഘോഷയാത്രവാദ്യ മേളങ്ങളുടെ അകമ്പടിയിൽക്ഷേത്രത്തിൽ എത്തിക്കും.

തുടർന്ന്നടക്കുന്ന ആധ്യാത്മിക സംഗമത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മുടപ്പിലാപ്പിളി മഠം വാസുദേവ സോമയാജി പാട് ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്യും.സംസ്ഥാന ജയിൽ ഡിജിപിഎസ് ശ്രീജിത്ത് ഐപിഎസ് അനുഗ്രഹപ്രഭാഷണം നടത്തും. വിബി ഉണ്ണിത്താൻ വിഗ്രഹ സമർപ്പണം നടത്തും.
തുടർന്ന് 28 മുതൽ ഒക്ടോബർ 14 വരെ ശ്രീമദ് ഭാഗവത പാരായണവും പ്രഭാഷണങ്ങളും വിശ്വാസങ്ങളും നാമ സങ്കീർത്തനവും മൂന്നുനേരമുള്ള അന്നദാനവും ആത്മീയ അനുഷ്ഠാനങ്ങളോടുകൂടി നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ കെ പി അജിത് കുമാർ (പ്രസിഡൻ്റ )കേരള ശശികുമാർ (സെക്രട്ടറി),ഭാരവാഹികളായ എസ് രാധാകൃഷ്ണപിള്ള, എ .സുരേന്ദ്രൻ പിള്ള, വിബി ഉണ്ണിത്താൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here