ശാസ്താംകോട്ട . ധർമ്മശാസ്താക്ഷേത്രത്തിന്റെ അധീനതയിൽ 46 ഏക്കർ ഭൂമിയാണ് ഉള്ളത്.ഇതിൽ കണ്ണായ സ്ഥലങ്ങൾ എല്ലാംസ്വകാര്യ വ്യക്തികൾ കയ്യേറി കഴിഞ്ഞു.വക്കീൽ ഓഫീസുകൾഅടക്കം ഇന്ന് പ്രവർത്തിക്കുന്ന പ്രധാന കെട്ടിടങ്ങൾ എല്ലാം ദേവസ്വം ഭൂമിയിൽ ആണെന്ന് ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികൾ തെളിവ് നിരക്ക് വ്യക്തമാക്കി.ഇത് കണ്ടെത്തി അതിൽ അതിർ തിരിച്ച് തിരികെ കൊണ്ടുവരാൻ നിലവിലുള്ള ഉപദേശ സമിതിനിയമനടപടി സ്വീകരിച്ചതായി ഭാരവാഹികൾ അറിയിച്ചു.
ഇതിനിടെ കഴിഞ്ഞദിവസം ഭൂമിയിൽ നിന്നും മണ്ണെടുത്ത് മാറ്റിയ സ്വകാര്യ വ്യക്തിയെഅറസ്റ്റ് ചെയ്യാനും നിയമത്തിനു മുന്നിൽ കൊണ്ടുവരാനുമായി. ഈ നടപടി തുടരും.ദേവസ്വംബോർഡിൻറെ സ്ഥലം കണ്ടെത്തി ക്ഷേത്രഭൂമിയോട് ചേർക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ.ഭഗവാൻറെ പൂങ്കാവനം എന്നറിയപ്പെടുന്ന പ്രദേശം പലരും കൈവശപ്പെടുത്തി കഴിഞ്ഞു.ചുമതല ഒഴിയുന്നതിന് മുമ്പ്ഇതെല്ലാം തിരിച്ചു പിടിക്കുമെന്ന്ക്ഷേത്ര ഉപദേശ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.



































