തിരുവനന്തപുരം.ചിപ്സൺ ഏവിയേഷൻ വിവാദം, മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിൽ പരാതി. മുഖ്യമന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ല.അഡ്വക്കറ്റ് കെഎം ഷാജഹാൻ ആണ് ലോകായുക്തയെ സമീപിച്ചത്.കരാർ നീട്ടാനുള്ള ശുപാർശ സർക്കാരിന്റെ പരിഗണനയിലായിരുന്നുവെന്ന് പരാതി.വിമാനച്ചെലവും സർക്കാർ തീരുമാനവും തമ്മിൽ ബന്ധമുണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യം
മുഖ്യമന്ത്രിക്കോ ഓഫീസിനോ ചെലവ് ചിപ്സൺ വഹിക്കുന്ന വിവരം അറിയാമായിരുന്നോ എന്നും പരിശോധിക്കണം.അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം വേണം.സർക്കാർ ഫയലുകളും ഇൻവോയ്സും പണമിടപാട് രേഖകളും വിളിച്ചുവരുത്തണമെന്നും ആവശ്യം
മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന് പ്രഖ്യാപിച്ച് ഗവർണർക്ക് റിപ്പോർട്ട് നൽകണമെന്നും ആവശ്യം


































