27 C
Kollam
Friday 25th September, 2026 | 08:50:20 PM
Home News Kerala വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവും പ്രദര്‍ശിപ്പിച്ച് വീഡിയോ; പിന്നാലെ യൂട്യൂബറുടെ വീട്ടില്‍ മോഷണം

വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവും പ്രദര്‍ശിപ്പിച്ച് വീഡിയോ; പിന്നാലെ യൂട്യൂബറുടെ വീട്ടില്‍ മോഷണം

തിരുവനന്തപുരം: വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവും പ്രദര്‍ശിപ്പിച്ച് സമൂഹമാധ്യമത്തില്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ പ്രശസ്ത യൂട്യൂബര്‍ ദമ്പതികളുടെ വീട്ടില്‍ മോഷണം. കന്യാകുമാരി നാഗര്‍കോവിലിന് സമീപം തമ്മട്ടുകോണത്തെ വിഐപി ഗാര്‍ഡനിലാണ് സംഭവം.

പ്രശസ്ത യൂട്യൂബര്‍ ദമ്പതികളായ വിനോദ് കുമാറിന്റെയും മധുമിതയുടെയും വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞദിവസം മധുമിത പൂജാമുറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടില്‍ കവര്‍ച്ച നടന്നത്.

സിസിടിവി ഉള്‍പ്പെടെ സുരക്ഷാ സംവിധാനങ്ങളുള്ള വീടിന്റെ പിന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. 118 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായാണ് വിവരം.

സംഭവത്തില്‍ രാജഗമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും ഫോണ്‍കോളുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മോഷ്ടാക്കളെ കണ്ടെത്താനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here