ശാസ്താംകോട്ട : മൈനാഗപ്പള്ളിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർടി പ്രവർത്തകനും, പിന്നീട് CPIM നേതാവുമായിരുന്ന കെ . ശ്രീധരൻ്റെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് പഞ്ചായത്തിലെ മികച്ച സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മികവുത്സവം ചിത്തിര വിലാസം UPS ൽ നടന്നു. അക്കാഡമിക്‌സമിതി ചെയർമാൻ ഡി പ്രസന്നകുമാർ അദ്ധ്യക്ഷനായി. പ്രശസ്ത സിനിമാ സംവിധായകനും കവിയുമായ ജയേഷ് മൈനാഗപ്പള്ളി ഉദ്ഘാടനം നിർവ്വഹിച്ചു. കൺവീനർ കെ. രാജീവ്, സഖാവ് കെ ശ്രീധരൻ ഗ്രന്ഥശാല പ്രസിഡൻ്റ് പി.കൃഷ്ണൻകുട്ടിപിള്ള , സെക്രട്ടറി എം.സതീശൻ , കെ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പ്രമുഖ പ്രഭാഷകൻ പി കെ അനിൽകുമാർ, പ്രശസ്ത കവി പി. ശിവപ്രസാദ് എന്നിവർ പങ്കെടുത്തു
ക്ലാസ് മുറികളിൽ ഡോ: KG അഭിലാഷ് കുമാർ
KP അജിത്ത്, എം.സതീശൻ , ആർ ബീന , RP. സുഷമ , ബിന്ദു ജയകുമാർ, എന്നിവർ മികവുത്സവത്തിന് നേതൃത്വം നൽകി. പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് മികവുത്സവത്തിൽ പങ്കാളികളായത് .
എൽ പി, യുപി, എച്ച് എസ് വിഭാഗങ്ങളിലെ മികച്ച വിദ്യാർത്ഥികളായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് അനുസമരണ ദിനമായ സെപ്തംബർ 30 ന് നടക്കുന്ന സമ്മേളനത്തിൽ വെച്ച് എൻഡോവ്മെൻ്റുകൾ വിതരണം ചെയ്യുമെന്ന് അക്കാഡമിക് സമിതി കൺവീനർ കെ. രാജീവ് അറിയിച്ചു


































