28.6 C
Kollam
Wednesday 16th September, 2026 | 06:00:09 PM
Home News Local കോവൂർ up സ്ക്കൂൾ ഓണാഘോഷവുമായി ബന്ധപ്പെട്ട് ഓണപ്പൂത്തുമ്പി ഔട്ട്ഡോർ ഫെസ്റ്റ് നടന്നു

കോവൂർ up സ്ക്കൂൾ ഓണാഘോഷവുമായി ബന്ധപ്പെട്ട് ഓണപ്പൂത്തുമ്പി ഔട്ട്ഡോർ ഫെസ്റ്റ് നടന്നു

മൈനാഗപ്പള്ളി.കോവൂർ up സ്ക്കൂൾ ഓണാഘോഷവുമായി ബന്ധപ്പെട്ട് ഓണപ്പൂത്തുമ്പി ഔട്ട്ഡോർ ഫെസ്റ്റ് നടന്നു. ഫെസ്റ്റ് മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി സുനിൽ നിർവ്വഹിച്ചു. വാർഡംഗം നിഷ സന്തോഷ്, ക്ഷേമകാര്യ സ്റ്റാൻ ന്റി ഗ് കമ്മിറ്റി ചെയർമാൻ ജോസ് മത്തായി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമണി.

പഞ്ചായത്തംഗങ്ങളായ റിയാസ്, റഹിയാനത്ത് , അനിതകുമാരി. ബ്ലോക്ക് പഞ്ചായത്തംഗം രാഖി പ്രവീൺ, PTA പ്രസിഡന്റ് മു ഹസീൻ , പാവതി v, ഹെഡ്മിസ്ട്രസ് ബി. സേതു ലക്ഷ്മി, PRO വി.എൻ സദാശിവൻ പി ള്ള, ഉഷാകുമാരി, പി.ജയശ്രി തുടങ്ങിയവർ ആശംസകൾ നേർന്നു. തുടർന്ന് കുട്ടികളുടെ തിരുവാതിര, പൂക്കളമിടീൽ , കരടികളി, പുലികളി,തുമ്പി തുള്ളൽ എന്നിവ നടന്നു. അയിഷ ആനയടിയായിരുന്നു അവതാരക.PTA അംഗം ജയമോ ഹൻ ചെറുകര നന്ദിയും രേഖപ്പെടുത്തി.