27.5 C
Kollam
Thursday 1st October, 2026 | 01:12:11 AM
Home News Local വിദ്യാരംഭം സെൻട്രൽ സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം അത്യുജ്ജ്വലമായി

വിദ്യാരംഭം സെൻട്രൽ സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം അത്യുജ്ജ്വലമായി


ശാസ്താംകോട്ട: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷം ഓപ്പറേഷൻ തൂ ഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വിദ്യാരംഭം സെൻട്രൽ സ്കൂളിൽ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. രാവിലെ 8.30ന് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി.
തുടർന്ന് ചക്കുവള്ളി മയ്യത്തുങ്കര പള്ളി അങ്കണത്തിൽനിന്ന് ആരംഭിച്ച പ്രൗഢഗംഭീരമായ സ്വാതന്ത്ര്യദിന റാലി ചക്കുവള്ളി ജംഗ്ഷനിൽ കുന്നത്തൂർ എം.എൽ.എ. ശ്രീ. ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ എ. എ. റഷീദ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ മഹേശ്വരി എസ്. സ്വാതന്ത്ര്യദിന സന്ദേശം നൽകി.
ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച മഹത് വ്യക്തികളുടെ ത്യാഗസ്മരണ പുതുക്കാനും രാജ്യത്തിന്റെ മതേതരത്വവും ഐക്യവും സംരക്ഷിക്കുന്നതിനായി വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ. ഓർമ്മിപ്പിച്ചു.
തുടർന്ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വർണ്ണാഭമായ മാർച്ച് പാസ്റ്റും നടന്നു. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ചുകൊണ്ട് വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ ദൃശ്യാവിഷ്കാരങ്ങളും ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ച ഫ്ലാഷ് മോബും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്കൂളിൽ ക്വിസ്, പ്രസംഗം തുടങ്ങിയ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ ജെ യാസിർഖാൻ, കോർഡിനേറ്റർ ശ്രീലക്ഷ്മി, ഷിംന, സ്റ്റാഫ്‌ സെക്രട്ടറി ആൻസി, പി ടി എ സെക്രട്ടറി വിനിത, പ്രോഗ്രാം കോർഡിനേറ്റർമാരായ സാലിം, സുബി, കായികധ്യാപകരായ സന്ദീപ്, റാം എന്നിവർ റാലിക്കു നേതൃത്വം നൽകി.സ്കൂൾ മാനേജ്മെന്റ് പ്രതിനിധികൾ, അധ്യാപകർ, പി.ടി.എ. അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.