ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 5 ഗഞ്ചാവ് ചെടികളും 20 ഗ്രാം കഞ്ചാവും പിടികൂടി
കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ ബിജു വിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി തഴവ , കടത്തൂർ ദേശത്ത് നടത്തിയ പരിശോധനയിൽ 5 ഗഞ്ചാവ് ചെടികൾ വീട്ടിൽ നട്ട് പരിപാലിച്ചതിനും 20 ഗ്രാം ഗഞ്ചാവ് കൈവശം വച്ച് കൈകാര്യം ചെയ്തതിനും കരുനാഗപ്പള്ളി തഴവ കടത്തൂർ കാട്ടയ്യത്ത് വീട്ടിൽ റാഷിദ് (26 വയസ്സ് ) നെ അറസ്റ്റ് ചെയ്‌ത് കേസെടുത്തു. പരിശോധനയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ ഷാജി,എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ് )രഘു കെ ജി,അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ് )അജയകുമാർ പി എ സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ് എച്ച് , ഗോപകുമാർ ജി , ഹരിപ്രസാദ് വനിതാ സിവിൽ എക്സൈസ് ഓഫിസർ മോളി വി അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അബ്‌ദുൾ മനാഫ് എ എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പത്ത് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ ശിക്ഷയും ലഭിക്കുന്ന കുറ്റമാണ്.
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി വിപുലമായ പരിശോധനകളാണ് കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസ് നടത്തിവരുന്നത് ഓപ്പറേഷൻ തണ്ടർ, തൂഫാൻ എന്നിവയുടെ ഫലമായി അന്യ സംസ്ഥാനത്ത് നിന്നുമുള്ള ലഹരിവസ്തുക്കളുടെ വരവ് നിലച്ചതിനാൽ സ്വന്തം ഉപയോഗത്തിനായിട്ടാണ് ടി പ്രതി കഞ്ചാവ് നട്ട് വളർത്തിയത്. മദ്യം, മയക്കുമരുന്ന് എന്നിവയെ സംബന്ധിച്ച വിവരങ്ങൾ 04762630831, 9400069456 എന്നീ നമ്പറുകളിൽ അറിയിക്കാവുന്നതാണ്.




























